ആ ധിഷണക്ക് മുന്നിൽ തോറ്റ് പോയി


വിവാഹത്തെ നിഷേധിച്ച ഭർത്താവിനെ നിയമത്തിൽ തളച്ചിട്ട ഇമാം അബൂ ഹനീഫ(റ)യുടെ കൂർമബുദ്ധി
--------------------------@@@@@--------------------------
قال علي بن المديني (شيخ البخاري):
അലിയ്യുബ്നുൽ മദീനി ( ഇമാം ബുഖാരിയുടെ ശൈഖ്) പറഞ്ഞു:

 حُدِّثتُ أن رجلًا من القُوَّاد تزوج امرأةً سرًّا فولدت منه، ثم جحدها،
നേതാക്കളിലൊരാൾ ഒരു പെണ്ണിനെ രഹസ്യമായി വിവാഹം ചെയ്തു. അവളിൽ അയാൾക്കു ഒരു കുട്ടി ജനിച്ചു. പിന്നെ ആ കുട്ടിയെ അയാൾ നിഷേധിച്ചു.

فحاكمته إلى ابن أبي ليلى،
ഭർത്താവിന്റെ വിഷയത്തിൽ ഇബ്നു അബീ ലൈല എന്ന ഖാസിയിൽ അവൾ വിധിതേടി.

فقال لها: هاتِ بينةً على النكاح،
ഖാസി പറഞ്ഞു; നികാഹ് നടന്നതിന് നീ തെളിവ് കൊണ്ട് വരിക.

فقالت: إنما تزوجني على أن الله عز وجل الولي، والشاهدان الملَكان،
അവൾ പറഞ്ഞു; അയാളെന്നെ വിവാഹം ചെയ്തത് അല്ലാഹു വലിയ്യും രണ്ട് മലക്കുകൾ സാക്ഷികളുമാണെന്ന വ്യവസ്ഥയിലാണ്.

فقال لها: اذهبي، وطردها،

ഖാസി പറഞ്ഞു; നീ എന്റെ മുന്നിൽ നിന്ന് പോവുക.!!   ഇബ്നു അബീ ലൈല  അവളെ ആട്ടിവിട്ടു.

 فأتت المرأة أبا حنيفة مستغيثةً،
അവൾ സഹായം തേടി അബൂ ഹനീഫ ഇമാമിനരികിലെത്തി.

 فذكرت ذلك له،
കാര്യങ്ങൾ അദ്ധേഹത്തോട് പറഞ്ഞു.

 فقال لها: ارجعي إلى ابن أبي ليلى فقولي له: إني قد أصبت بينةً، فإذا هو دعا به ليُشهِد عليه، قولي: أصلح الله القاضي، يقول: هو كافرٌ بالوليِّ والشاهدين،

ഇമാം അബൂ ഹനീഫ(റ) പറഞ്ഞു:
 നീ ഇബ്നു അബീ ലൈലയിലേക്ക് തന്നെ മടങ്ങുക. എന്നിട്ട് പറയുക. എനിക്ക് തെളിവ് കിട്ടിയിരിക്കുന്നു. അന്നേരം ഖാസി നിന്റെ ഭർത്താവിനെ സാക്ഷിപറയാൻ വേണ്ടി വിളിക്കും അപ്പോൾ നീ ഖാസിയോട് പറയുക.
ഖാസിയെ അല്ലാഹു നന്നാക്കട്ടെ..!!
 എന്റെ ഭർത്താവ് പറയട്ടെ ഞാൻ വലിയ്യിനേയും ശാക്ഷികളേയും നിഷേധിക്കുന്നു എന്ന്.( വലിയ്യ് അല്ലാഹുവും സാക്ഷികൾ മലക്കുകളുമാണെന്നോർക്കണം)

 فقال له ابن أبي ليلى ذلك،
ഇബ്നു അബീ ലൈല ഭർത്താവിനോട് അത് പറയാൻ പറഞ്ഞു.

 فنكَل ولم يستطِعْ أن يقول ذلك، وأقر بالتزويج، فألزمه المهرَ، وألحق به الولد؛
ഭർത്താവ് ദുർബലനായി അത് പറയാൻ അദ്ധേഹത്തിന് സാദിച്ചില്ല.( പറഞ്ഞാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകും) ഒടുവിൽ വിവാഹം സമ്മതിച്ചു. മഹ്റ് ഏറ്റെടുത്തു. കുട്ടിയെ തന്നിലേക്ക് ചേർത്തു.

 (الانتقاء لابن عبدالبر صـ 154).
 (അൽ ഇൻതിഖാഅ്-154)

മനസ്സിലാകാത്തവർ ഒരു തവണ കൂടി വായിക്കുക.

👍ابو طاهر الفيضي ; വിവർത്തനം