ഇമാം അബൂ ഹനീഫ(റ) യുടെ സംവാദം
******************************************
قال محمد بن عبدالرحمن:
മുഹമ്മദ് ബ്ൻ അബ്ദിറഹ്മാൻ എന്നവർ പറഞ്ഞു;
كان رجل بالكوفة يقول: عثمان بن عفان كان يهوديًّا،
ഉസ്മാനുബ്നു അഫ്ഫാൻ (റ) ജൂദനായിരുന്നു എന്ന് പറയുന്ന ഒരാൾ കൂഫയിലുണ്ടായിരുന്നു.( ഖവാരിജ് വിഭാഗത്തിൽ പെട്ട ആളായിരുന്നു അയാൾ. ഇസ്ലാമിലെ ആദ്യത്തെ അവാന്തര വിഭാഗമാണ് ഖവാരിജ്)
فأتاه أبو حنيفة، فقال: أتيتك خاطبًا،
ഒരു ദിവസം ഇമാം അബൂഹനീഫ അയാളോട് ചെന്ന് പറഞ്ഞു: ഞാൻ വിവാഹം അന്യേശിക്കാൻ വന്നതാണ്.
قال: لِمَن؟
അയാൾ(ഖവാരിജി) ചോദിച്ചു: ആർക്ക്?
قال: لابنتك، رجل شريف غني بالمال، حافظ لكتاب الله، سخيٌّ يقوم الليل في ركعة، كثير البكاء من خوف الله،
ഇമാം പറഞ്ഞു: നിങ്ങളുടെ മകൾക്ക്.
സമ്പന്നനും ശ്രേഷ്ടനും ദൈവിക ഗ്രന്ഥം മനപ്പാടമാക്കിയവനും ധർമിഷ്ടനും രാത്രിയിൽ നിസ്കരിക്കുന്നവനും അല്ലാഹുവിനെ ഭയന്ന് ധാരാളം കരയുന്നവനുമാണ് വരൻ.
قال: في دون هذا مقنع يا أبا حنيفة،
ഖവാരിജി: ഈ വിശേഷണങ്ങൾ ഒത്തിണങ്ങിയ ഇവനിൽ ഞാൻ സംതൃപ്തനാണ് ഇമാം അബൂഹനീഫ.
قال: إلا أن فيه خَصلة،
ഇമാം പറഞ്ഞു: പക്ഷെ അയാളിൽ ഒരു കാര്യമുണ്ട്.
قال: وما هي؟
ഖവാരിജി ചോദിച്ചു: എന്താണത്?
قال: يهوديٌّ،
ഇമാം: അയാൾ ജൂദനാണ്.
قال: سبحان الله! تأمرني أن أزوج ابنتي من يهودي،
ഖവാരിജി: സുബ്ഹാനല്ലാഹ്..!!
ഒരു ജൂദന് എന്റെ മകളെ വിവാഹം ചെയ്ത് കൊടുക്കാൻ നിങ്ങൾ കൽപ്പിക്കുകയോ?
قال: لا تفعلُ؟
ഇമാം: നിങ്ങൾ ചെയ്യില്ലേ?
قال: لا
ഖവാരിജി: ഇല്ല.
قال: فالنبي صلى الله عليه وسلم زوج ابنتيه من يهودي؟!
ഇമാം:അപ്പോൾ നബി തങ്ങൾ അവിടുത്തെ രണ്ട് പെൺ മക്കളെ ഒരു ജൂദനല്ലേ(ഉസ്മാൻ(റ)) വിവാഹം ചെയ്ത് കൊടുത്തത്.?( നഊദുബില്ലാഹ്)
قال: أستغفر الله؛ إني تائب إلى الله عز وجل؛
ഖവാരിജി: അല്ലാഹിവിനോട് ഞാൻ പോറുക്കലിനെ തേടുന്നു. അവനിലേക്ക് ഞാൻ തൗബ ചെയ്ത് മടങ്ങുന്നു.
( ഖവാരിജ് വിട്ട് സുന്നിയായി അയൾ മടങ്ങി)
(تاريخ بغداد للخطيب البغدادي جـ 13 صـ 364).
(താരീഖ് ബഗ്ദാദ് 13/364)
വിവർത്തനം:ابو طاهر الفيضي
Post a Comment