ഉവൈസുൽ ഖർനി(റ).


ഹഖാഇഖുകളുടെ മഹാസമുദ്രം
 ഖൈറു ത്താബിഈൻ
  സയ്യിദുനാ ഉവൈസുൽ ഖറനി ( റ )

ഫുറാത്ത് [ യൂഫ്രട്ടീസ് ] നദീതീരം ,

ഒരു മനുഷ്യനിരുന്ന് തുണി കഷ്ണങ്ങൾ കഴുകുകയാണ്.
 ഭ്രാന്തനെന്ന് പറഞ്ഞ് കുട്ടികൾ കല്ലുകൾ എറിയുന്നുമുണ്ട് .

വീണ്ടും കുപ്പകളിൽ നിന്നും തുണി കഷ്ണങ്ങൾ പെറുക്കി കഴുകൽ തുടരുന്നു .

ആ മനുഷ്യൻ പറയുകയാണ്.

പ്രിയപ്പെട്ടവരെ ,

എന്നെ എറിയാതിരിക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലങ്കിൽ ,
ചെറിയ കല്ലുകൾ കൊണ്ട് എന്നെ എറിയുക .

നിങ്ങൾ എറിഞ്ഞു എന്റ ശരീരത്തിൽ നിന്നും രക്തം ഒലിക്കുകയും ,
നിസ്കാര സമയമാകുമ്പോൾ അത് കഴുകാൻ വെള്ളം കിട്ടാതാവുകയും ചെയ്യുന്നത് ഞാൻ ഭയപ്പെടുന്നു.

മുത്ത് നബി ﷺ   പറഞ്ഞു.

"യമനിന്റെ ഭാഗത്ത് നിന്ന് കരുണാനിധിയായ റബ്ബിന്റെ മന്ദമാരുതൻ വീശുന്നതായി ഞാൻ അറിയുന്നു."

 അദ്ദേഹത്തെ സൂചിപ്പിച്ചു കൊണ്ടും , പ്രശംസിച്ചു കൊണ്ടുമാണ്
മുത്ത് നബി ﷺ പറയുന്നത്.

ആരായിരുന്നു അത്   ?.

ഈത്തപ്പഴക്കുരു പെറുക്കിയെടുത്ത് ഭക്ഷണം കഴിച്ചിരുന്ന ,
താഴ്ന്ന തരത്തിലുള്ള വല്ല കാരക്കയും കിട്ടിയാൽ അത് നോമ്പ് തുറക്കാൻ എടുത്തു വെക്കുന്ന

സയ്യിദുനാ ഉവൈസുൽ ഖറനി (റ) .

മിഹ്റാജിന്റെ രാത്രി.
പുണ്യ നബി ﷺ യുടെ നിശാപ്രയാണം,
സ്വർഗ്ഗം കണ്ടു.

 അവിടെ പ്രോജ്വലിക്കുന്ന പ്രകാശം കാണപ്പെട്ടു.

അത് എന്താണെന്ന് തിരക്കിയപ്പോൾ ,

അത് അങ്ങയുടെ ഉമ്മത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന
ഉവൈസുൽ ഖറനിയുടെ
നൂറാണത്.

യമനിൽ തന്റെ മാതാവിനെ ശുശ്രൂഷിച്ചു കഴിയുന്നതിനാൽ മദീനത്തെ പൂമുത്തിനെ പോയി കാണാൻ കഴിഞ്ഞില്ല.

ഉമർ (റ)നെയും , അലി(റ)നെയും വിളിച്ച് മുത്ത് നബി  ﷺ പറഞ്ഞു.

"ഖറനിൽ നിന്നും ഒരു സംഘം
 ഇവിടെ വരും ,അതിൽ
ഉവൈസ്
എന്നൊരാളുണ്ടാകും ,
അദേഹത്തിനെ കൊണ്ട്
ഈ ഉമ്മത്തിന്
മഗ്ഫിറത്തിനായി ദുആ ചെയ്യിപ്പിക്കണം."

അത്യുന്നത പദവിയിൽ പ്രശോഭിക്കുന്ന സയ്യിദുനാ ഉവൈസുൽ ഖറനി (റ) ക്ക്
പുണ്യനബി ﷺ യോടുള്ള ഇശ്ഖ് അതിന്റെ പാരമ്യത്തിലായിരുന്നു .

 ഉഹ്ദിൽ വെച്ച് നബി ﷺ യുടെ പല്ല് പൊട്ടി എന്നറിഞ്ഞ  ഉവൈസ്,
തന്റെ എല്ലാ പല്ലുകളും പിഴുതു കളഞ്ഞു.

ഉമ്മയാകുന്ന ബ്രഹ്മജ്ഞാനം
അതിനെ പരിചരിച്ച് ,
അല്ലാഹുവിന്റെ അനിർവചനീയ പ്രീതി കരഗതമാക്കിയ ഉവൈസ് ,

 പ്രവാചകനെ തന്റെ ശ്വാസം പോലെ ഉള്ളിൽ കൊണ്ടു നടന്ന ഉവൈസ് .

 ഉമ്മത്തിന് ഒരു പാട് പഠിക്കാനുണ്ട്.

സമുദായത്തിന്
 ഉവൈസുൽ ഖറനി (റ)യോട് എണ്ണിയാലൊടുങ്ങാത്ത കടപ്പാടുണ്ട്.

ഉമ്മത്തിന്റെ ദോഷം പൊറുക്കാൻ ദുആ ചെയ്യാൻ പുണ്യ നബി ﷺ ഏല്പിക്കുകയും , ദുആ ചെയ്യുകയും ചെയ്ത നമ്മുടെ എല്ലാമെല്ലാമാണ്

 സയ്യിദുനാ ഉവൈസുൽ ഖറനി(റ).

ഓതാം.................
നമുക്കൊരു
ഫാതിഹ .

റജബ് 3
അവിടുത്തെ വഫാത്ത് ദിനമാണ്.

പുണ്യാത്മാക്കളെ സ്മരിക്കുന്നത് നാമും നമ്മുടെ ജീവിതം ധന്യമാക്കാനാണ് .

റബ്ബ് തുണക്കട്ടെ ,
സജ്ജനങ്ങളെ സ്നേഹിക്കുന്നവരിൽ
ഉൾപ്പെടുത്തി നമ്മെയും, കുടുംബങ്ങളെയും റബ്ബ് അനുഗ്രഹിക്കട്ടെ
ആമീൻ !