തബ്ലീഗ് ജമാഅത്ത് പിഴച്ചത് ഇങ്ങനെ,,!!



നവീന വാദങ്ങളുമായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും ലോകത്ത് ഉടലെടുത്തിട്ടുണ്ട്. വികലമായ ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ അവര്‍ അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ നല്ലതെന്നു തോനുന്ന രീതിയിലാണ് തബ്‍ലീഗ് ജമാഅത് കടന്നു വരുന്നത്. പക്ഷേ, അവരുടെ നേതാക്കള്‍ വെച്ചു പുലര്‍ത്തുകയും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പല ആശയങ്ങളും വികലവും സുന്നത് ജമാഅതിന്‍റെ ആദര്‍ശങ്ങള്‍ക്കു വിരുദ്ധവുമാണ്.

ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ മുഹമ്മദ് ഇല്‍യാസ് (1885-1944)
ഉത്തരേന്ത്യയിലെ ദൽഹിക്കടുത്ത മേവാത്തിൽ ശാഹ് മുഹമ്മദ്‌ ഇല്യാസ് (ഹി: 1303-1363) ഇൽ സ്ഥാപിച്ച പുത്താൻ പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ്‌ ഇസ്മാഈലിന്റെ മകനായി പിറന്ന ഇദ്ദേഹം ദൽഹിക്കടുത്ത 'കാന്തഹില' എന്ന സ്ഥലത്താണ് വളർന്നത്.

 തന്‍റെ ഗുരുവായ റശീദ് അഹ്‍മദ് ഗംഗോഹിയുടെ വഹ്ഹാബി ചിന്തകളില്‍ ആകൃഷ്ടനാവുകയും അദ്ദേഹത്തെ അത് വളരെയധികം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ഇല്‍യാസിന്‍റെ വരമൊഴികളുടെ സമാഹാരമായ മകാതീബിലും വാമൊഴികളുടെ സമാഹാരമായ മല്‍ഫൂളാതിലും വികലമായ പല ആശയങ്ങളും പ്രസ്താവനകളും കാണാം.

എന്തിനേറെ മലയാളത്തിൽ അടുത്തായി പുറത്തിറങ്ങിയ ഇവരുടെ ഗ്രന്ധങ്ങൾ തനി വഹാബിസം വിളമ്പുന്നതാണ്.

ആലുവ എടത്തലയിൽ പ്രവർത്തിക്കുന്ന തബ്ലീഗിന്റെ കൗസരയ്യ കോപ്ലക്സിന്റെ പ്രിസിപ്പാൾ കരീം കാസിമി എഴുതിയ ഖുർആൻ വിവർത്തനമൊന്ന് പരിശോധിക്കാം.
തനി വഹാബിയ്യത്തും ബിദഅത്തുമാണിതിൽ കുത്തി നിറച്ചിരിക്കുന്നത്.

മേൽ കാണിച്ച ഖുർആൻ വിവർത്തനത്തിന് തബ്ലീഗുകാരുടെ ആധികാരിക അവതാരിക ചുവടെ വായിക്കാം


 മസാറുകളിലേക്ക് നേർച്ച നേരുന്നതിനേയും ഇസ്തിഗാസയേയും ശിർക്കിന്റെ പട്ടികയിൽ പെടുത്തുന്നു.( ഫാതിഹ1-7)



കബർ സിയാറത്തും ശിർക്കാണെന്ന വഹാബിയൻ വാദം(അൻആം82-89)

നബിദിനാഘോഷം ക്രിസ്തുവിന്റെ പിറന്നാൾ പോലെ.(മാഇദ-03)

മഖ്ബറകളിലേക്ക് നേർച്ച നേരുന്നത് ശിർക്ക്.( മാഇദ-03)

ഇനി ഇവരുടെ പൂർവ്വ കാല നേതാക്കളുടെ വികല വാദങ്ങൾ ഒന്ന് പരിശോധിക്കാം.

 പ്രവാചകന്മാരുടെ ജീവിതം കളങ്കരഹിതമല്ല. (മല്‍ഫൂളാത് – 87)

 അത്തഹിയ്യാതില്‍ നബി(സ)യുടെ പേരുച്ചരിക്കുമ്പോള്‍ നബി(സ)യെ മനസ്സില്‍ ഓര്‍ക്കുന്നതിനേക്കാള്‍ നല്ലത് കാള കഴുത എന്നിവയെ ഓര്‍ക്കലാണ്. (ഇസ്മാഈല്‍ ദഹ്ലവി യുടെ സിറാഥെ മുസ്തഖീം 148)


എന്നാൽ ഇമാം ഗസ്സാലി(റ) പറയുന്നത് കാണുക.


 ഖത്മുന്നുബുവ്വതിനെ കുറിച്ച് ഖാദിയാനികളെ പോലെയുള്ളവര്‍ക്ക് വളം വെച്ചു കൊടുക്കന്ന തരത്തില്‍ അവ്യക്ത സൃഷ്ടിച്ചു കൊണ്ടുള്ള വിശദീകരണം (മുഹമ്മദ് ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസ് – 139)

 സാധാരണക്കാര്‍ക്കു ഗോപ്യമായവ പ്രവാചകന്മാര്‍ക്കും ഗോചരമല്ല. (അശ്റഫ് അലി ഥാനവിയുടെ ഹിഫ്ളുല്‍ഈമാന്‍ – 15)

 ഇസ്തിഗാസ ശിര്‍ക്കാണ് (ഗംഗോഹിയുടെ ഫത്‍വാ സമാഹരമായ ഫതാവാ റശീദിയ്യ)

 മൌലിദാഘോഷം ബിദ്അതും തെറ്റുമാണ്. (ഖലീല്‍ അഹ്‍മദ് സഹാറന്‍പൂരിയുടെ ബറാഹീനെ ഖാതിഅ)

അല്ലാഹു കളവു പറയാന്‍ സാധ്യതയുണ്ട്. ഇബ്ലീസിനു റസൂല്‍ (സ)യെക്കാള്‍ ഇല്മുണ്ട്. (ബറാഹീനെ ഖാതിഅ)

 മരണാന്തരമുള്ള ആണ്ടു കഴിക്കല്‍ ബിദ്അതും കുറ്റകരവുമാണ്. (ഫതാവാ റശീദിയ്യ – 135)

സിയാറത്ത് ഉദ്ദേശിച്ച് മൂന്ന് പള്ളികളിലേക്കല്ലാതെ യാത്ര പോകൽ ശിർക്ക്(രിസാല-151)

സമസ്തയുടെ നിലപാട്

തബ്ലീഗായാൽ എന്താണ് കുഴപ്പം?

ആളുകള്‍ തബ്ലീഗ് ജമാഅത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവരുടെ ബാഹ്യ ചേഷ്ടകൾ കൊണ്ടാണ്ണ്. നല്ല താടി,തൊപ്പി,തലയില്‍കേട്ട് മുഖത്ത് പുഞ്ചിരി ജനങ്ങളെ നിസ്കരിക്കാനും മറ്റും പ്രേരിപ്പിക്കല്‍ ഇങ്ങനെയുള്ള ആളുകള്‍ക്ക് എന്താണ് കുറ്റം എന്ന് ചിന്തിക്കുന്നവരെയും ചോദിക്കുന്നവരെയും കാണാം എന്നാല്‍ ഇസ്ലാമില്‍ വിശ്വസ്കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ബാഹ്യചെഷ്ടകള്‍ രണ്ടാംസ്ഥാനത്താണന്നും അതുകൊണ്ട് അവര്‍ വിശ്വാസവൈകല്യം സംഭവിച്ചവരാണന്നും കാണാം വിശ്വാസവൈകല്ല്യം സംഭവിച്ചവരുടെ കര്‍മ്മം സ്വീകരിക്കുകയില്ല എന്നത് തര്‍ക്കമറ്റതാണല്ലോ അല്ലാഹുവിന്‍റെ പ്രവാചകന്‍ പറയുന്നു عَنْ حُذَيْفَةَ رضي الله عنه قال رسول الله صلى الله عليه وسلم :
( لَا يَقْبَلُ اللَّهُ لِصَاحِبِ بِدْعَةٍ صَوْمًا ، وَلَا صَلَاةً ، وَلَا صَدَقَةً ، وَلَا حَجًّا ، وَلَا عُمْرَةً ، وَلَا جِهَادًا ، وَلَا صَرْفًا ، وَلَا عَدْلًا ، يَخْرُجُ مِنْ الْإِسْلَامِ كَمَا تَخْرُجُ الشَّعَرَةُ مِنْ الْعَجِينِ )
رواه ابن ماجه في "السنن" (رقم/49
"പുത്തന്‍വാധിയില്‍ നിന്ന്(വിശ്വാസ വകല്ല്യം ഉള്ളവരില്‍നിന്ന്‍) നോമ്പ്,നിസ്കാരം,ധര്‍മ്മം,ഹജ്ജ്,ഉംറ,ധര്‍മ്മയുദ്ധം,ഇടപാട്,നിയ്തിയുക്തമായപ്രവര്‍ത്തി,ഒന്നും സ്വീകരിക്കപ്പെടുകയില്ല.”
( സുനനുബ്നി മാജ-49)