തിരുനബി(സ)ക്ക് ചിലപ്പോൾ നിഴലുണ്ടായോ?


തിരുനബി(സ)ക്ക് നിഴലുണ്ടായിരുന്നില്ല. കാരണം അവിടുന്ന് പ്രകാശമായിരുന്നു. ആ നൂറാനിയത്തിനെ മികച്ച് നിൽക്കാൻ കഴിയുന്ന മറ്റൊരു പ്രകാശം ലോകത്തുണ്ടായിട്ടില്ല ഇതാണ് ഒരു യഥാർത്ഥ മുസ്ലിമിന്റെ വിശ്വാസം. മറിച്ചുള്ള വാദങ്ങൾ മഹാ വിഢിത്തവും ബാലിശവുമാണ്.
പ്രവാചകൻ (സ) കേവലം ഒരു സാധാരണ മനുഷ്യനായിരുന്നില്ലെന്നാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം.

ഇബ്നു ഹജറില്‍ഹൈമതമി(റ) പറയുന്നു: “മുമ്പുംശേഷവും നബി(സ്വ)യെപ്പോലെ ഒരാളും മ നുഷ്യരില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വിധമാണ് ആ ശരീരത്തെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നതെന്നു വിശ്വസിക്കല്‍ വിശ്വാസ പൂര്‍ണ്ണതയുടെ ഭാഗമാണ്. കാരണം, ഒരു സത്തയിലെ പ്രത്യക്ഷഗുണങ്ങള്‍ അതില്‍ ആന്തരികമായുള്ള അദൃശ്യസ്വഭാവങ്ങളുടെയും സവിശേഷതകളുടെയും തെളിവാണ്. നമ്മുടെ നബി(സ്വ) തങ്ങള്‍ഈ സ്വഭാവ വിശേഷങ്ങളിലെല്ലാംമറ്റാരും പ്രാപിക്കാത്ത പദവിനേടിയിട്ടുണ്ട്” (അല്‍ മിനഹുല്‍മക്കിയ്യ: 2/570)

പ്രവാചകൻ (സ) വിഷേശ ഗുണങ്ങളിൽ അതിപ്രധാനമായതാണ് തങ്ങൾക്ക് നിഴലുണ്ടായിട്ടില്ല എന്നത്.
ഇസ്ലാമിക ലോകത്ത് പ്രസിദ്ധരായ നിരവധി പണ്ഡിതന്മാർ ഈ കാര്യം വെക്തമാക്കിയിട്ടുണ്ട്.

അതിന് പണ്ഡിതന്മാർ പ്രധാനമായും രണ്ട് കാരണങ്ങൾ പറഞ്ഞതായി കാണാം.
ഒന്ന്; തിരു നബി(സ) സൃഷ്ടിക്കപ്പെട്ടത് പ്രകാശത്തിനാലാണ്. അതിനാൽ മറ്റൊരു പ്കാശത്തിന് തിരു ഒളിവിനെ മികച്ച് നിൽക്കാനാവില്ല.
രണ്ട്; നബി(സ) തങ്ങൾക്ക് നിഴലുണ്ടായാൽ അത് സത്യ നിശേദികളാൽ ചവിട്ടപ്പെടാൻ സാധ്യതയുണ്ട്. ഈ അവസ്ഥയിൽ നിന്ന് നബി തങ്ങളെ സംരക്ഷിക്കാനാണ്.

ഇനി നമുക്ക് പണ്ഡിത അദ്യാപനങ്ങൾ പരിശോധിക്കാം.

ഇമാം മനാവി(റ) പറയുന്നു;




നബി തങ്ങൾക്ക് എല്ലാ ഭാഗത്ത് നിന്നും കാണാൻ സാദിച്ചിരുന്നു. ഇത് നബി തങ്ങൾ പ്രകാശമായ കാരണത്താലാണ്. ഇത് തങ്ങളുടെ വലിയ മുഅ്ജിസത്തുമാണ്.
അതിനാൽ തങ്ങൾക്ക് നിഴൽ ഉണ്ടായിരുന്നില്ല. ...........
(ഫൈളുൽ ഖദീർ 1/112)

 ഇമാം ഖസ്ത്വല്ലാനി പറയുന്നു:

തിരു നബി(സ) സുര്യ-ചന്ദ്ര പ്രകാശങ്ങളിൽ നടന്നാൽ തങ്ങൾക്ക് നിഴലുണ്ടായിരുന്നില്ല. കാരണം അവിടുന്ന് പ്രകാശമായിരുന്നു.
അവിടുത്തെ തിരുകേശത്തിൽ നിന്ന് വല്ലതും തീയ്യിൽ വീണാൽ അത് കരിയുമായിരുന്നില്ല.
           (സീറത്തുൽ ഹലബിയ്യഃ 3/372)

ഖാളീ ഇയാള് (റ) പറയുന്നു:



 നബി തങ്ങൾക്ക് നിഴലില്ല എന്ന പറഞ്ഞത് അവിടുന്ന് പ്രകാശമായിരുന്നു എന്ന കാരണത്താലാണ്.
 (അശ്ശിഫാ-1/500)

ചിലപ്പോൾ ഉണ്ടായോ?

നിഴൽ സംബന്ധമായി ചിലരുടെ വാദം ഇങ്ങനെ കേൾക്കാനിടയായി.

ഉണ്ടാകൂല എന്ന് പറഞ്ഞാൽ എപ്പോഴും ഉണ്ടാകൂല എന്നല്ല. ഉണ്ടാകും എന്ന് പറഞ്ഞാൽ എപ്പോഴും ഉണ്ടാകും എന്നുമല്ല.”

അഥവാ ചിലപ്പോൾ ഉണ്ടായി എന്നർത്ഥം
ഈ വാദം പണ്ഡിത വീക്ഷണത്തിന് എതിരാണെന്ന് സവിനയം ഉണർത്തട്ടെ.

ഇമാം ഖസ്ത്വല്ലാനി(റ) ഉദ്ധരിക്കുന്നു
ഇബ്നു അബ്ബാസ്(റ) നെ തൊട്ട് നിവേദനം അദ്ധേഹം പറഞ്ഞു: സൂര്യ-ചന്ദ്ര പ്രകാശങ്ങളിലും വിളക്കിന്റെ പ്രാകാശത്തിലും തീരേേേേ നബിക്ക് നിഴലുണ്ടായിട്ടേേേ ഇല്ല. നബിയുടെ പ്രകാശം മറ്റു പ്രാകാശങ്ങളെ മറികടന്നിരുന്നു.
(സീറത്തുൽ ഹലബിയ്യ 3/434)

ഇമാാം സുയൂത്തിയുടെ വാക്കുകൾ കാണുക.

നബി തങ്ങളുടെ നിഴൽ ഭൂമിയിൽ വീണിട്ടേ ഇല്ല. സുര്യ-ചന്ദ്ര പ്രകാശത്തിൽ അവിടുത്തെ നിഴൽ കാണപ്പെട്ടിട്ടേ ഇല്ല. ഇബ്നു സബഅ് പറഞ്ഞു; നബി തങ്ങൾ നൂറായതിനാലാണത്. റസീൻ പറഞ്ഞു; നബിയുടെ പ്രകാശം മികച്ചതിനാലാണത്.
          (ഉൻമുദജ്)
لم يقع എന്നാൽ ما وقع എന്നാണ്. അഥവാ കഴിഞ്ഞ് പോയ കാലത്ത് അത് സംഭവിച്ചിട്ടേ ഇല്ല. ഒരിക്കെലെങ്കിലും സംഭവിച്ചിരുന്നങ്കിൽ ഈ പ്രയോഗം തെറ്റാണ് താനും.

സൈനബ് ബീവി കണ്ടത് നിഴലോ?

ഇമാം അഹ്മദ് തന്റെ മുസ്നദിൽ രേഖപ്പെടുത്തിയ ഹദീസിലെ  ചില ഭാഗങ്ങളാണ് നിഴലു വാദികൾ തെളിവാക്കുന്നത്. എന്നാൽ എന്താണ് പരമാർത്ഥമെന്ന് നമുക്ക് നോക്കാം.



ഇമാം അഹമദ്(റ) ഉദ്ധരികുന്ന ഇ ഹദീസിൽ
“ളില്ല്” എന്ന പരാമർശം കൊണ്ട് അർത്ഥമാക്കേണ്ടത് സൈനബ് ബീവിയുടെ മനസ്സിൽ തിരു സാനിദ്ധ്യം അനുഭവപ്പെട്ടു എന്നാണ്. അല്ലാതെ നിഴൽ കണ്ടു എന്നല്ല. മറിച്ചാണെങ്കിൽ മേൽ പറഞ്ഞ പണ്ഡിതന്മാർ മുഴുവൻ കളവ് പറഞ്ഞവരായി. നഊദു ബില്ലാഹ്...

നിഴലല്ലാതിരിക്കാനുള്ള കാരണങ്ങൾ പ്രസ്തുത ഹദീസിൽ നിന്ന് തന്നെ വെക്തമാണ്. കാരണം നബി തങ്ങൾ വരുന്നത് നട്ടുച്ചക്കാണെന്ന് ഹദീസിൽ കാണാം നട്ടുച്ച സമയത്ത് കാണാൻ മാത്രം നിഴലുണ്ടാവില്ല.

ഇനി അത് നിഴൽ തന്നെയാണെന്ന് ശാഠ്യം പിടിച്ചാൽ ഈ ഹദീസ് മേൽ പറഞ്ഞ പണ്ഡിത ശ്രേഷ്ടർ കാണാതെ പോയെന്ന് പറയേണ്ടി വരും അത് ശരിയാണോ ഒരിക്കലുമല്ല

ഈ ഹദീസ് നബി തങ്ങൾക്ക് നിഴലുണ്ടായെന്ന് സ്ഥാപിക്കാൻ ഒരു അഹ്ലുസ്സുന്നയുടെ പണ്ഡിതനും പ്രമാണമാക്കാത്ത സാഹചര്യത്തിൽ ഈ ഹദീസിൽ സ്വയം ഗവേഷണം നടത്തുന്നത് വഹാബിയൻ തിയറിയാണ്.

ഇത് പോലെ ളില്ല് എന്ന പ്രയോഗം നബിയിലേക്ക് ചേർത്തി ചില അപൂർവ്വം റിപ്പോർട്ടുകളിൽ കാണാം അതിനൊക്കെ അനുയോജ്യമായ വ്യാഖ്യാനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്.
(ആവശ്യമാകുമ്പോൾ പറയാം)

കണ്ണാടിയും നിഴലും

നിഴൽ വിഷയവുമായി ബന്ധപ്പെട്ട് ചിലരുടെ മറ്റൊരു  വിചിത്ര വാദം ഇങ്ങനെ കേൾക്കാനിടയായി.

https://youtu.be/fVBtUo4g1ag
“നബി തങ്ങൾക്ക് നമുക്കൊക്കെ ഉണ്ടാകുന്നത് പോലെയുള്ള ഇരുളാകുന്ന നിഴൽ ഇല്ല. പിന്നയോ കണ്ണാടിയിൽ കാണുന്നത് പോലെയുള്ള നിഴലാണുള്ളത്.”

കണ്ണാടിയിൽ കാണുന്നതിന് പ്രതിബിംബമെന്നാണ് പറയുക. അതെങ്ങനെ നിഴലാകും. അപ്പോൾ സൈനബ് ബീവിയുടെ ഹദീസ് നിഴലിന് തെളിവാക്കിയത് ഇതേ മഹാൻ(?) തന്നെ ആയതിനാൽ ശരിക്കും പെട്ടു പോയി. കാരണം സൈനബ് ബീവിയുടെ വീട് ചില്ല് കൊട്ടാരമെന്നോ കണ്ണാടിക്കൂട് എന്നോ വ്യാഖ്യാനിക്കേണ്ടി വരും.