സ്രീധനത്തിന്റെ മതകീയ മാനം


വിവാഹം ഒരിക്കലും ഒരു കച്ചവടമല്ല. പെണ്ണ് വില പേശാനുള്ള ചരക്കുമല്ല. പുരുഷന്റെ ഹൃദയ തുടിപ്പുകള്‍ക്ക് സന്തോഷത്തിന്റെ താളം പകരാനുള്ള മാന്ത്രിക ചെപ്പാണവള്‍. ദുഃഖത്തിന്റെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ തുള്ളികളെ തുടച്ചെടുക്കുന്ന കൈലേസാണവള്‍. അവളെ സ്വന്തമാക്കന്‍ പുരുഷന്‍ പണം മുടക്കുക എന്നല്ലാതെ പണത്തിന്റേയും പൊന്നിന്റേയും പണച്ചാക്കുകള്‍ തന്നാലേ ഞാന്‍ വിവാഹം കഴിക്കൂ എന്നു പറയുന്നത് സത്യത്തില്‍ അല്‍പം കടന്ന കയ്യാണ് പെണ്ണിന്റെ പണം കൊണ്ട് സുഖിക്കാമെന്ന് വിചാരിക്കുന്നവര്‍ ഒരര്‍ത്ഥത്തില്‍ നാണവും മാനവുമില്ലാത്ത സാംസാകാരിക ഷണ്ഡരാണ്.
അതിനാൽ സ്ത്രീധനം നിരുത്സാഹപ്പെടുത്തേണ്ടതാണ്.

റസൂലിന്റെ കാലത്ത് നിന്ന് നമ്മളെത്രയോ അകന്നുവെന്നാണ് സ്ത്രീധന സംസ്‌കാരം നമ്മെ ബോധ്യപെടുത്തുന്നത്. നബി(സ)യുടെ സേവനത്തില്‍ രാപകല്‍ ഭേദമന്യേ ജീവിതം കഴിച്ചു കൂട്ടിയുരുന്ന ഒരു സ്വഹാബിവര്യനോട് റസൂല്‍(സ) ഒരിക്കല്‍ ചോദിച്ചു: നീ വിവാഹം കഴിക്കുന്നല്ലേ..?
വിവാഹം കഴിക്കാന്‍ പണമില്ലെന്നായിരുന്നു പാവപ്പെട്ട ആ സ്വഹാബിയുടെ മറുപടി. മൂന്ന് ദിവസം നബി(സ) ഇതേ ചോദ്യമാവര്‍ത്തിച്ചപ്പോഴും അദ്ധേഹത്തിന്റെ മറുപടിക്ക് മാറ്റമില്ലായിരുന്നു. ഈ സാഹചര്യത്തില്‍  റസൂല്‍(സ) സ്വഹാബാക്കളോട് അയാള്‍ക്ക് വിവാഹം കഴിക്കാനുള്ള പണം പിരിച്ച് നല്‍കാന്‍ ആവശ്യപെട്ടു. സ്വഹാബാക്കള്‍ നല്‍കിയ പണം കൊണ്ട് അയാള്‍ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് വിവാഹം കഴിക്കാന്‍ പുരുഷന് പണത്തിന്റെ ആവശ്യമേ വരുന്നില്ല. എല്ലാം പെണ്ണിന്റെ വീട്ടുകാരുടെ വക എന്നാണ് നാട്ടുനടപ്പ്. മഹ്‌റ് വാങ്ങാന്‍ പോലും സ്ത്രീധന തുക ഉപയോഗിക്കുന്ന തരത്തിലേക്ക്  നാം അധഃപതിച്ചിരിക്കുന്നു. . ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ പണത്തിന് പകരം പെണ്ണിന് പ്രാധാന്യം കൊടുക്കുമെന്ന് നാമോരുരത്തരും തീരുമാനിച്ചാല്‍ ആയിരക്കണക്കിന് കുടംബങ്ങളുടെ കണ്ണീര്‍ തുടക്കാന്‍  നമുക്ക് സാധിക്കും. പുര നിറഞ്ഞ് നില്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ജീവിതം നല്‍കാനും നമുക്കാവും. അതാകട്ടെ അല്ലാഹുവിന്റെ അടുത്ത് വമ്പിച്ച പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തനലവുമാണ്.

എന്നാൽ ഇസ്ലാമിൽ ഒരു കാര്യം നിഷിദ്ധമെന്ന് പറയാൻ വെക്തമായ തെളിവുകൾ വേണം.
അത് നിഗമനങ്ങളായാൽ പോര.

അതിനാൽ സ്ത്രീധനം വാങ്ങുന്നത് മതപരമായി നിഷിദ്ധമെന്ന് വിധിപറയാൻ നമുക്ക് പ്രമാണങ്ങളുടെ പിൻബലവുമില്ല.
ഹറാമെന്ന് പെരുമ്പറയടിക്കുന്നവർ ഇതുവരെ തെളിവുകൾ അടയാളപ്പെടുത്തിയിട്ടുമില്ല.

ഈ സംസ്കാരം പുരാതന കാലം മുതൽ ലോകത്തുടനീളം വ്യാപകമായ ഒരു കാര്യമല്ല. ചില പ്രദേശങ്ങളിൽ മാത്രം പരിമിതമാണ്.

അതിനാൽ മദ്ഹബുകളുടെ ആധികാരിക ഗ്രന്ധങ്ങളിൽ ഇത് സംബന്ദമായി പരാമർശങ്ങൾ കാണുന്നില്ല.
കേരളീയരായ നമ്മെ സംമ്പന്ദിച്ച് ഏറ്റവും ആധികാരിക പണ്ഡിതസഭ സമസ്തയാണ്.
സമസ്ത എന്തു പറഞ്ഞു എന്നു പരിശോധിക്കുന്നത് ഉചിതമായിരിക്കും.
സമസ്ത സ്രീധന വിഷയത്തിൽ നൽകിയ ഫതവ ചുവടെ ചേർക്കുന്നു.

നാല്; സ്ത്രീധനം (കാഷ്,പണ്ഡം വാങ്ങൽ) സംബന്ധിച്ച് ഓർക്കാട്ടേരിക്കാരുടെ ചോദ്യത്തിന് അത് ശറഅ് വിലക്കിയിട്ടില്ലെന്ന് മറുപടി കൊടുക്കാൻ ജോ.സെക്രട്ടറിയെ അധികാരപ്പെടുത്തി.(2-9-1963- ലെ സമസ്ത യോഗ മിനുട്സ്) .

ജനങ്ങൾക്കിടയിൽ പ്രസ്ത്ഥാനത്തെ വൈറ്റവാഷ് ചെയ്യാൻ ചില പുത്തൻവാദികൾ അത് ഹറാമാണെന്ന് വിധിപറയാറുണ്ട് അത് ശരിയല്ല.
‘“പെണ്ണിന്റെ സമ്പത്ത് ചോദിച്ച് വിവാഹം ചെയ്യുന്നവൻ കള്ളനാണ്”’
എന്ന ഇമാം ഗസ്സാലിയുടെ വാക്കാണ് ചിലർക്ക് തെളിവ്.  എന്നാൽ അതിൽ ഇന്ന് കാണുന്ന സ്ത്രീധനം ഹറാമാണെന്ന വിധിയില്ല.
ചുരുക്കത്തിൽ സ്ത്രീധനം നിരുത്സാഹപ്പെടുത്തേണ്ടതാണ്.
എന്നാൽ അത് വാങ്ങലും ചോദിച്ച് വാങ്ങലും ഹറാമാണെന്ന് പറയാൻ പഴുതില്ല.