ഇങ്ങനെയും ഒരു ഭരണാധികാരി
മുസ്ലിം സൈന്യം അബു ഉബൈദ[റ]വിന്റെ നേത്രുതത്തിലായിരുന്നു. ജറുസലാം എന്ന വിശുദ്ധ പട്ടണം യുദ്ധം ചെയ്തു കീഴടക്കാന്‍ അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നില്ല. പട്ടണം ക്രിസ്തീയരുടെ കയ്യിലായിരുന്നു. ഒരു രക്തചൊരിച്ചിലിനു വക വെക്കാതെ മുസ്ലിം നേത്രുതത്തെ അന്ഗീകരിക്കണമെന്ന ആവശ്യം അദ്ദേഹം ഒരു ദൂദന്‍ വഴി ഭരണാധികാരിയുടെ മുന്നിലെത്തിച്ചു.
“നിങ്ങളുടെ ഖലീഫ ഇവിടെ നേരിട്ട് വന്നു ഈ നിര്ദേ ശം നേരിട്ട് തന്നാല്‍ ഞങ്ങള്‍ സ്വീകരിക്കാം. അല്ലാതെ സേനാധിപന്റെ നിര്ധേഷത്തിനു വഴങ്ങാന്‍ ഞങ്ങള്‍ ഒരുക്കമല്ല.” ക്രിസ്തീയ ഭരണാധികാരി പറഞ്ഞു.
വിവരം അബു ഉബൈദ[റ] ഖലീഫ ഉമര്‍[റ] യെ വിവരം അറിയിച്ചു. ഖലീഫ ജറുസലമിലേക്ക് പോകാന്‍ തീരുമാനിച്ചു. പ്രതേകിച്ചു യാതൊരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. ഒട്ടകവും ഒരു ഭ്രിത്യനും ഭക്ഷണ വസ്ത്രങ്ങളും മാത്രം. രാജകീയ പ്രൌഡിയുടെ ഒരു കണിക പോലും അവിടെ കണ്ടില്ല.
മദീനയില്‍ നിന്നും ജരുസലമിലേക്കുള്ള യാത്ര വളരെ വിഷമം പിടിച്ചതാണ്. കുന്നും മലയും മരുഭൂമിയും താണ്ടണം. വേനല്‍ ചൂടും ചുട്ടുപഴുത്ത മണല്ക്കാടും, ഇടക്കിടക്കുള്ള തീക്കാറ്റും,
ബുദ്ധിമുട്ടുകള്‍ അവഗണിച്ചു ഉമര്‍[റ] യാത്രക്കൊരുങ്ങി. ഖലീഫയും ഭ്രിത്യനും ഒട്ടകപ്പുറത്ത് കയറി. പക്ഷെ കടിഞ്ഞാണ്‌മായി മുന്നില്‍ നടക്കാതെ ഒട്ടകം നടക്കാന്‍ തയ്യാറായില്ല. നോക്കെത്താ ദൂരത്തോളം കടിഞ്ഞാണുമായി നടക്കാന്‍ ഒരാള്ക്കാ കില്ല. മറ്റൊരാളെ വിളിക്കാന്‍ ഖലീഫ തയ്യാറായതുമില്ല. രണ്ടു പേരും കൂടി ദൂരം പങ്കിടാന്‍ തീരുമാനിച്ചു.
ആദ്യം ഖലീഫ ഒട്ടകപുറത്തു കയറി ഭ്രിത്യന്‍ കടിഞ്ഞാണും പിടിച്ചു നടന്നു. കുറെ ദൂരം പിന്നിട്ടപ്പോള്‍ ഖലീഫയുടെ ഊഴമായി. അദ്ദേഹം താഴെയിറങ്ങി കടിഞ്ഞാണ്‍ പിടിച്ചു ഭ്രിത്യന്‍ ഒട്ടകപ്പുറത്തും.
ഇങ്ങനെ മാറി മാറി യാത്ര ചെയ്തു അവര്‍ ജറുസലമിലെത്തി. പട്ടണത്തിനടുത്തെത്തിയപ്പോള്‍ ഊഴം ഖലീഫക്കായിരുന്നു. കടിഞ്ഞാല്‍ താന്‍ തന്നെ വലിക്കാമെന്നു ഭ്രിത്യന്‍ പറഞ്ഞെങ്കിലും ഖലീഫ സമ്മതിച്ചില്ല. അദ്ദേഹം താഴെയിറങ്ങി ഒട്ടകത്തെ തെളിച്ചു. ഭ്രിത്യന്‍ മനസ്സില്ലാ മനസ്സോടെ ഒട്ടകപ്പുറത്ത് കയറി.
ജറുസലമിലെ ക്രിസ്തീയ ഭരണാധികാരിയും സംഗവും എല്ലാ ആതിഥ്യ മര്യാതയോടും കൂടി ഖലീഫയും പരിവാരെതെയും പ്രതീക്ഷിചിരിക്കയാണ്. ലോകം അടക്കി വാഴുന്ന ഖലീഫയുടെ പ്രൌടിയെ മറികടക്കാന്‍ തങ്കക്കസവും സ്വര്ണനകിരീടവും അണിഞ്ഞു കണക സിംഹാസനത്തില്‍ ഉപവിഷ്ടനായി.
ഒട്ടകത്തെയും തെളിച്ചു ഖലീഫ കൊട്ടാരത്തിന്റെ മുന്നിലെത്തി. വിവരം അബു ഉബൈദ[റ] ഭരണാധികാരിയെ അറിയിച്ചു. തിരുമനസ്സ് ഖലീഫയെ സ്വീകരിക്കാനൊരുങ്ങി.
ആ രംഗം കണ്ടു ഭരണാധികാരി അത്ഭുതസ്തബ്തനായി നിന്നു. ലോകം മുഴുവന്‍ വിജയത്തിന്റെ വെന്നിക്കൊടിയുമായി മുന്നേറുന്ന ഒരു മഹാ സാമ്രാജ്യത്തിന്റെ അധിപനോ ഇദ്ദേഹം..?? വേഷവിധാനമെവിടെ, പുരുഷാരവമെവിടെ, പരിവാരമെവിടെ, സന്നാഹങ്ങളെവിടെ..?? ഭരണാധികാരി ചോദിച്ചു.
ഒട്ടകപ്പുറത്തിരിക്കുന്ന ഖലീഫയെ സ്വീകരിക്കാനായി അദ്ദേഹം കൈ നീട്ടി.
ഉടനെ അബു ഉബൈദ[റ] ഇടപെട്ടു.
‘ഇദ്ദേഹമാണ് ഖലീഫ. ഒട്ടകപ്പുറത്തിരിക്കുന്നത് ഭ്രിത്യനാണ്.
കടിഞ്ഞാണ്‍ വിട്ടു ഖലീഫ ഹസ്തദാനത്തിനായി മുന്നോട്ടു വന്നു. ഭരണാധികാരി ആകെ അന്ധാളിച്ചു. താന്‍ കബളിക്കപ്പെട്ടോ എന്നൊരു തോന്നല്‍. ഒരു യന്ത്രത്തെപ്പോലെ ഒട്ടകക്കാരനായ ഖലീഫയെ അദ്ദേഹം സ്വീകരിച്ചു. ക്രിസ്തീയര്‍ നിറകണ്ണുകളോടെ ആ വിസ്മയ രംഗത്തിനു ദൃസാക്ഷികളായി.
Post a Comment