എം.എം ബശീർ മുസ്ലിയാർ
ജ്വലിച്ചുയർന്ന് പെട്ടന്ന് അണഞ്ഞ് പോയ അത്യപൂർവ്വം പ്രതിഭകളിൽ ഒരാളും
സമസ്‌തയുടെ പ്രവര്‍ത്തന രംഗത്ത് ബഹുജനങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് മര്‍ഹൂം എം എം ബശീര്‍ മുസ്‌ലിയാര്‍.ഏവർക്കും ആകർഷണീയമായ ശൈലിയില്‍ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ വിശദീകരിക്കുകയും എതിരാളികളുടെ വാദങ്ങള്‍ക്ക് യുക്തിയുക്തം മറുപടി പറയുകയും ചെയ്‌തു കൊണ്ട് പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശം ഊട്ടുയുറപ്പിക്കുന്നതില്‍ മഹത്തായ പങ്ക് വഹിച്ചവരാണ് സമസ്‌തയുടെ ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിച്ച മഹാനവര്‍കള്‍.
പല ന്യൂതന പദ്ധതികളും സമസ്തയിൽ കൊണ്ടുവരുന്നതിന് നായകത്വം വഹിച്ചിട്ടുണ്ട്.
യുക്തിഭദ്രമായ തീരുമാനങ്ങളും ജാഗ്രതയോടെയും ചടുലതയോടെയുമുള്ള നീക്കങ്ങളും തീരുമാനങ്ങളും അദ്ദേഹത്തെ വെതിരിക്തനാക്കി സമസ്തയുടെ കമ്പ്യൂട്ടറെന്ന ക്യാതി അദ്ദേഹത്തിനുണ്ടാക്കിയത് അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധിയായിരുന്നു.
തികഞ്ഞ പാണ്ഡിത്യത്തിന്റെയും ആകര്‍ഷക ശൈലിയുടെയും ഉടമയായിരുന്ന ബശീര്‍ മുസ്‌ലിയാരെ സമസ്‌തയില്‍ ബുദ്ധി രാക്ഷസന്‍ എന്ന് പലരും വിളിക്കാറുണ്ടയിരുന്നു. യുവ പ്രായത്തില്‍ തന്നെ ബശീര്‍ മുസ്‌ലിയാര്‍ സമസ്‌തയുടെ നേതൃ സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ ബുദ്ധിയും കഴിവും സംഘാടക മികവുമെല്ലാം സമസ്‌തയുടെ നേതൃത്വം അംഗീകരിക്കുകയായിരുന്നു.സംഘടനാ രംഗത്ത് പല നൂതന പദ്ധതികളും ആവിഷ്‌കരിക്കുകയും സമസ്‌തിയിലൂടെയും പോഷക ഘടകങ്ങളിലൂടെയും നടപ്പാക്കുകയും ചെയ്‌തു. യുക്തി പൂര്‍വ്വമായ അഭിപ്രായങ്ങളിലൂടെ ബശീര്‍ മുസ്ലിയാര്‍ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിഞ്ഞു നിന്നു.
സുന്നികളെ പഴഞ്ചരെന്ന് വിശേഷിപ്പിച്ച പുത്തന്‍പ്രസ്ഥനക്കാരെ അദ്ദേഹം നാവടക്കി. പഴമയിലൂടെ തന്നെ പുതുമയുടെ മുഖങ്ങള്‍ ആദ്ദേഹം വരച്ചു കാട്ടി.സംഘടനക്കും പ്രസ്ഥാനത്തിനിക്കും വേണ്ടി ആരോഗ്യം കണക്കിലെടുക്കാതെ അദ്ദേഹം നാടു ചുറ്റി. ബിദഈ പ്രസ്ഥാനക്കാര്‍ക്കും യുക്തിവാദികള്‍ക്കും അദ്ദേഹം വായടപ്പന്‍ മറുപടി നല്‍കി. അനവധി യുവപ്രവര്‍ത്തകരെ അദ്ദേഹം വളര്‍ത്തി എടുത്തു.
1958 ല്‍ തിരൂരങ്ങാടി താലൂക്ക് സുന്നി യുവജന സംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം സംഘടനയുടെ നേതൃ രംഗത്തേക്ക് ഉയരുന്നത്. 24 , 12, 60ന് ചേര്‍ന്ന മുശാവറ യോഗം അദ്ദേഹത്തെ സമസ്‌തയുടെ പരമോന്നത സഭയായ മുശാവറയിലേക്ക് എടുക്കുമ്പോള്‍ മുപ്പത് വയസ്സ് മാത്രമായിരുന്നു പ്രായം.
1961 ലെ കക്കാട് സമ്മേളനത്തിന്റെ സൂത്രധാരകരില്‍ ഒരാളായിരുന്നു ബശീര്‍ മുസ്ലിയാര്‍. കക്കാട് സമ്മേളന സോവനീര്‍ കഴമ്പുറ്റതാക്കുന്നതില്‍ അദ്ദേഹത്തിന്റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്. 1976 ല്‍ സമസ്‌ത മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം അദ്ദേഹത്തിലര്‍പ്പിതമാകുകയായിരുന്നു. സമസ്‌ത മലപ്പുറം കമ്മിറ്റിയുടെ പല മാത്രക പ്രവര്‍ത്തനങ്ങളും നടപ്പില്‍ വന്നു.
1977 ഏപ്രില്‍ 16, 17 തിയ്യതികളില്‍ മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ സജ്ജമാക്കിയ പാണക്കാട് പൂക്കോയ തങ്ങള്‍ നഗറില്‍ നടന്ന സമസ്‌ത ജില്ലാ സമ്മേളനം സംഘടനാ പ്രവര്‍ത്തന രംഗത്ത പുതിയൊരാവേശത്തിന്റെ വാതായനമാണ് തുറന്നത്. സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന ഉലമാ കോണ്‍ഫ്രന്‍സില്‍ വെച്ചാണ് സമസ്‌ത മലപ്പുറം ജില്ലാ സ്‌കോളര്‍ഷിപ് പദ്ധതിക്ക് രൂപം നല്‍കപ്പെട്ടത്.
Post a Comment