നാരിയത്ത് സ്വലാത്ത് ശിർക്ക്?


കേരളാ വഹാബികള്‍ക്കിടയില്‍ തന്നെ നാരിയത്ത് സ്വലാത്തിനെ ചൊല്ലി അസ്വാരസ്യങ്ങള്‍ പുറത്തു വന്നു തുടങ്ങി. സ്വന്തം കണ്ടെത്തലുകള്‍ക്ക് പ്രമാണങ്ങളുടെ പിന്ഭലമില്ലെന്നു മനസ്സിലാകി ചിലര്‍ ആ വാദത്തില്‍ നിന്നും പിന്മാരിയെങ്കിലും ചിലര്‍ ഇപ്പഴും അതെ വാദത്തില്‍ പിടിച്ചു തൂങ്ങുന്നു. നാരിയത്ത് സ്വലാതിലേക്ക് കടക്കാം.

اللَّهُمَّ صَلِّ صَلاَةً كَامِلَةً وَسَلِّمْ سَلاَماً تَامًّا عَلَى سَيِّدِنَا مُحَمَّدٍ الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ

അല്ലാഹുവേ പൂര്ണ്ണമായ അനുഗ്രഹം നീ നല്കേണമേ.. പൂര്ണ്ണമായ രക്ഷയും നീ നല്കേണമേ.. നമ്മുടെ നേതാവായ മുഹമ്മദിന്റെ മേല്.. അദ്ധേഹത്തെ കൊണ്ട് പ്രയാസങ്ങള് മാറും.. അദ്ധേഹത്തെ കൊണ്ട് ദുരിതങ്ങള് നീങ്ങും.. അദ്ധേഹത്തെ കൊണ്ട് ആവശ്യങ്ങള് നിറവേറും.. അദ്ധേഹത്തെ കൊണ്ട് ആഗ്രഹഗ്ഗ സഫലീകരിക്കും.. അന്ത്യം നന്നാകും.. ബഹുമാന്യനായ അദ്ധേഹത്തിന്റെ മുഖം കൊണ്ട് മഴ പെയ്യും.. അദ്ധേഹത്തിന്റെ കുടുംപതിലും,അനുച്ചരന്മ്മാരിലും ... എല്ലാ നിമിഷത്തിലും എല്ലാ ശാസത്തിലും... നിനക്കറിയാവുന്ന എല്ലാ എണ്ണം കൊണ്ടും നീ സ്വലാത്തും,സലാമും ചെയ്യണേ..

തീര്ച്ചയായും നബി(സ)യെ കാരണമാക്കി കൊണ്ടാണല്ലോ, നമ്മുടെ പ്രയാസങ്ങള് അല്ലാഹു മാറ്റിയത്?

ദുരിതങ്ങള് തീരാനും, ആവശ്യങ്ങള് നിരവേരാനും, ആഗ്രഹങ്ങള് സഫലീകരിക്കാനുമുള്ള വഴി നബി(സ)യല്ലേ നമുക്ക് കാട്ടി തന്നത്? അന്ത്യം നന്നാകനമെന്കിലും നബി(സ)യെ പിന് പറ്റിയാലല്ലേ കഴിയുള്ളൂ?

അബ്ദുല്ലാഹിബ്നു അബ്ദുല്ല എന്നവര് തന്റെ പിതാവിനെ തൊട്ട് അദ്ദേഹത്തിന്റെ പിതാവ് പറയുന്നു, ഇബ്നു ഉമര്(റ) അബൂതാലിബിന്റെ കവിത പാടുന്നതായി ഞാന് കേട്ടു, വെളുത്ത(നേതാവാണ്) അവിടത്തെ മുഖം കൊണ്ട് മേഖത്തോട് മഴയെ തേടപ്പെടും, അനാഥകള്ക്ക് അഭയം നല്കുന്നവരാണ്, വിധവകള്ക്ക് സംരക്ഷണം കൊടുക്കുന്നവരാണ്(ബുഖാരി 3/182)

അബൂബക്കര്(റ)യുടെ മുമ്പില് വെച്ച് ആയിഷ(റ) ഈ കവിത പാടിയപ്പോള്, അബൂബക്കര് സിദ്ദീക്ക്(റ) പറഞ്ഞു, അള്ളാഹുവാണ് സത്യം അത് റസൂല്(സ)യാണ് (മുസ്നദ് അഹ്മദ് 1/13)

ബറാഅബിന് ആസിബ്(റ) പറയുന്നു, നബി(സ) ഖുതുബ ഓതിക്കൊണ്ടിരിക്കെ ഒരാള് വിളിച്ചു പറഞ്ഞു അള്ളാഹുവിന്റെ റസൂലെ ഖുറൈഷികള്ക്ക് മഴ വര്ഷിക്കാന് താങ്കള് അള്ളാഹുവിനോട് പ്രാര്ത്ഥിക്കണം, അള്ളാഹുവിന്റെ റസൂല്(സ) പ്രാര്ത്ഥിച്ചു മഴ കിട്ടി. നബി(സ) പറഞ്ഞു അബൂത്വാലിബ് ഇപ്പോള് ജീവിച്ചിരുന്നുവെങ്കില് അദ്ദേഹം നാം കാരണമായി സന്തോഷിക്കും അപ്പോള് ഒരാള് ചോദിച്ചു പ്രവാചകരേ അദ്ദേഹം (അബൂത്വാലിബ്) ഈ കവിത കൊണ്ട് താങ്കളെയാണോ ഉദ്ദേശിച്ചത്.? അപ്പോള് റസൂല്(സ) അതെയെന്ന് മറുപടി പറഞ്ഞു. (ജാമിയുസ്സുയൂഥി 18/269)...

സ്വലാത്ത് ചൊല്ലുന്നതിനും സ്വലാത്തിന്‍റെ വാച്ചകത്തിനും ഇങ്ങനെ പറ്റൂ ഇതേ ചൊല്ലാവൂ എന്ന് ഖുറാനിലോ ഹദീസിലോ മറ്റു മഹാന്മാരോ ഒരു നിയന്ത്രണവും പറഞ്ഞിട്ടില്ല. അങ്ങനെ ശാട്യം പിടിച്ച വഹാബികള്‍ സ്വയം ചൊല്ലുന്ന സ്വലാത്തുകള്‍ക്ക് ഉത്തരം പറയാനാകാതെ ആ വാദത്തെ തന്നെ ഉപേക്ഷിച്ച മട്ടിലാണ്.

അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്റെ പേരില് ആരും സലാം ചൊല്ലുകയില്ല, എന്റെ റൂഹ് എനിക്ക് അള്ളാഹു മടക്കി തരികയും ഞാന് സലാം മടക്കുകകയും ചെയ്തിട്ടല്ലാതെ (അബൂദാവൂദ്)


അലി(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില് ലുബ്ധന്. (തനിക്ക് നിര്ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാധ്യത നിറവേറ്റാത്തത് മൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള് പലതും അവന് കിട്ടാതെ വരും) (തിര്മിദി)


അബൂഹുറൈറ(റ) യില് നിന്ന് നിവേദനം : റസൂല്(സ) അരുള് ചെയ്തു : എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്റെ പേരില് സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക് മണ്ണോട് ചേരട്ടെ!(നിന്ദ്യനും നിസ്സാരനുമാവട്ടെ) (തിര്മിദി)

സ്വലാത്തിന്‍റെ മഹത്തം ഉള്‍കൊണ്ട് സ്വലാത്ത് വര്‍ദിപ്പിക്കാനും മുത്ത്‌ ഹബീബിന്റെ ചാരത്ത് എത്തിച്ചേരാനും സര്‍വശക്തന്‍ തുനക്കട്ടെ. മുത്ത്‌ നബി (സ) യുടെ മുഹിബ്ബീങ്ങളില്‍ നമ്മേവരെയും ഉള്പെടുതട്ടെ. വാഹബികളുടെ ശറില്‍ നിന്നും മുസ്ലിം ഉമ്മത്തിനെ കാത്തു സലാമാത്തക്കട്ടെ .......ആമീന്‍......