തിരു കേശം; വിശേഷണങ്ങൾ


പുണ്യ റസൂൽ(സ) തങ്ങളുടെ ശറഫാക്കപ്പെട്ട ശരീരത്തിന്റെ ഓരോ വശങ്ങളും ലോകത്ത് ഇപ്പോഴും പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് അവിടുത്തെ തിരുകേശം.
അനസുബ്നു മാലികില്‍ നിന്ന് , റസൂല്‍‍ (സ്വ) യുടെ കേശം അവിടുത്തെ ചെവികളുടെ പകുതിവരെയായിരുന്നു.

 ആയിഷ (റ) യില്‍ നിന്ന്,ഞാനും റസൂല്‍ (സ്വ)യും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാരുണ്ടായിരുന്നു. അവിടുത്തേക്ക്‌ ചെവികുറ്റിയില്‍ നിന്നിറങ്ങിയതും ചുമലിലേക്ക് എത്താത്തതുമായ രൂപത്തില്‍ മുടിയുണ്ടായിരുന്നു.

അബൂത്വലിബിന്റെ പുത്രി ഉമ്മുഹാനിഹ് പറയുന്നു.:റസൂല്‍ (സ്വ) (മക്ക വിജയദിവസം) മക്കയില്‍ പ്രവേശിക്കുമ്പോള്‍ അവിടുത്തെ മുടി നാലായി ചീകിയൊതുക്കിയിരുന്നു.

ഇബ്നു അബ്ബാസില്‍ നിന്ന്, റസൂല്‍(സ്വ) അവിടുത്തെ മുടി ആദ്യകാലത്ത് അഴിച്ചിട്ടിരുന്നു. മുശ്രിക്കുകള്‍ അവരുടെ മുടി തലയുടെ ഇരുഭാഗങ്ങളിലെക്കും ചിതറി യിടുകയും അഹല് കിതാബുക്കാര് അവരുടെ മുടി അഴിച്ചിടുകയും ചെയ്തിരുന്നു. പ്രത്യേക കല്പനകളൊന്നും വന്നിട്ടില്ലാത്ത കാര്യങ്ങളില്‍ അവിടുന്ന് അഹല് കിതാബുകരോട് ചേര്ന്ന് നില്ക്കുന്നതായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. പില്കാലത്ത് റസൂല്‍ (സ്വ) അവിടുത്തെ മുടി തലയുടെ ഇരുഭാഗങ്ങളിലെക്കുമായി ചീകിയോതുക്കിയിടുകയാണുണ്ടായത്



. അനസ്(റ) വില്‍ നിന്നുതന്നെയുള്ള ഇബ്നുമാജയുടെ നിവേദനത്തില്‍, ചെവികള്ക്കും ചുമലുകള്ക്കും ഇടയിലായിരുന്നു എന്നാണുള്ളത്.

ഇത് നബി(സ്വ) യുടെ മക്കാ വിജയനാളിലുള്ള പ്രവേശനമാണ്. മൊത്തം നാല് തവണ അവിടുന്ന് മദീനയിലേക്ക് ഹിജ്ര പോയശേഷം മക്കയില്‍ വന്നിട്ടുണ്ട്. നഷ്ട്ടപെട്ട ഉമ്ര വീട്ടാനും, ജഹ്രാനയില്‍ വന്നതും വിടവാങ്ങല്‍ ഹജ്ജിനുവേണ്ടി വന്നതുമാണ് മറ്റു മൂന്നു സന്ദര്ഭങ്ങള്‍ .

ഈ സംഭവം നിവേദനം ചെയ്യുന്ന ഉമ്മുഹാനിഅ' അലി (റ) വിന്റെ സഹോദരിയാണ്. മക്കവിജയ ദിവസമാണ് വിശ്വാസിനിയായത്. മുആവിയയുടെ ഭരണക്കാലത്ത്

 ആയിഷ (റ) പറയുന്നു: ഞാന്‍ ഹൃതുമതിയായിരിക്കെ റസൂല്‍(സ്വ) യുടെ മുടി ചീകികൊടുക്കരുണ്ടായിരുന്നു.

. ആയിഷ(റ) യില്‍ നിന്ന് റസൂല്‍ (സ്വ) അവിടുത്തെ ശുചീകരണത്തിലും മുടിചീകലിലും പാദരക്ഷ അണിയുന്നതിലും വലതുപക്ഷം മുന്തിക്കാന്‍ ഇഷ്ട്പെട്ടിരുന്നു.

 അബ്ദുല്ലഹിബ്നു മുഗഫ്ഫിളില്‍ നിന്ന്, ഇടവിട്ട സന്ദര്ഭുങ്ങളിലല്ലാതെ മുടി ചീകുന്നത് റസൂല്‍ (സ്വ) നിരോധിച്ചിരിക്കുന്നു.


 ബുഖാരിയുടെ നിവേദനത്തില്‍ "എല്ലാകാര്യങ്ങളിലും"എന്ന് കൂടിയുണ്ട്. വുദു, കുളി, തയമ്മു പോലെയുള്ള ശുചീകരനമാണ് ഇവിടെ ഉദ്ദേശ്യം.

ഇപ്പോഴും അലങ്കരിച്ചുനടക്കുന്നതിലുള്ള താല്പര്യകുരവായിരിക്കാം കാരണം (വിവ:)