സമസ്ത കേന്ദ്ര മുശാവറ അംഗം താജുസ്സാദാത്ത് സയ്യിദ് കെ.പി.സി തങ്ങൾ വഫാത്തായി - അദ്ദേഹത്തെക്കുറിച്ച് വിശദമായി വായിക്കാം..


സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ നിറസാന്നിധ്യമാണ് സയ്യിദ് കെ പി സി തങ്ങൾ വല്ലപ്പുഴ സയ്യിദന്മാരിൽ തന്നെ ആദ്യമായി കേരളത്തിലെത്തിയ വളപട്ടണം സയ്യിദ്‌ അഹമ്മദ് ജലാലുദ്ധിൻ ബുഖാരി(റ)യിലൂടെയാണ് സയ്യിദവർകളുടെ കുടുംബ പരമ്പര മുത്ത് നബി(സ) ലേക്ക് എത്തുന്നത് പിതാവ് സയ്യിദ്‌ ഹാശിം മുത്തുക്കോയ തങ്ങൾ പ്രവാചകർ മുഹമ്മദ്‌നബി (സ)യുടെ നാൽപ്പതാമത്തെ പൗത്രനാണ് ഈ പരമ്പരയിലെ നബി(സ)യുടെ 37 മത്തെ പൗത്രൻ സയ്യിദ്‌ അഹമ്മദ് ബുഖാരി (റ) തങ്ങളെ മമ്പുറം തങ്ങൾ തനിക്ക് തീര് ലഭിച്ച കൊടിഞ്ഞിയിൽ മമ്പുറം തങ്ങൾതന്നെ നിർമ്മിച്ച പള്ളിയുടെ ഖാളിയായി നിയമിച്ചു മമ്പുറം സയ്യിദ് അലവി തങ്ങളും ബുഖാരി സാദാത്തീങ്ങളും അഗാധമായ ബന്ധം പുലർത്തിയിരുന്നു കൊടിഞ്ഞിയിൽ സ്ഥിരതാമസമാക്കിയതിന് ശേഷം ഈ കുടുംബം കൊടിഞ്ഞിപള്ളിക്കൽ എന്ന വിലാസത്തിലറിയപ്പെട്ടു.
മലേഷ്യയിലും, സിംഗപ്പൂരിലും ദീനി പ്രബോധനത്തിലായി കഴിഞ്ഞിരുന്ന സയ്യിദവർകളുടെ പിതാവ് സയ്യിദ് ഹാശിം മുത്തുകോയ തങ്ങൾ ആദ്യം കൊളത്തൂരിലും പിന്നീട് വലപ്പുഴയിലും താമസമാക്കി
1964 ലാണ് മഹാൻ ഇഹലോക വാസം വെടിഞ്ഞത് മരണപ്പെടുന്നതിന്റെ തലേദിവസം രോഗസന്ദർശനത്തിനായി തന്റെ അരികിലെത്തിയ ചെമ്മൻകുഴി മഹല്ലിലെ മുദരിസായിരുന്ന ഉസ്താദ് ചെമ്പുലങ്ങാട് മുഹമ്മദ്കുട്ടി മുസ്ലിയാർ രോഗവിവരങ്ങൾ അന്വേഷിച്ച് യാത്രപറഞ്ഞിറങ്ങുമ്പോൾ ഉസ്താദിനോട്
المَوتُ بابٌ وَكُلُّ الناسِ داخِلُهُ
എന്നകാവ്യശകലംചൊല്ലിയിട്ട് "ഇപ്രാവശ്യം നിങ്ങൾ നേരത്തെ തന്നെ വീട്ടിൽനിന്ന് പോരിം" എന്ന് പറയുകയുണ്ടായി പിറ്റേ ദിവസം തങ്ങൾ വഫാത്തായ വാർത്തയാണ് ഉസ്താദിനെ തേടിയെത്തിയത് തങ്ങളവർകൾ സൂചിപ്പിച്ച പോലെ സാധാരണ വരുന്നതിനും മുമ്പേ വീട്ടിൽനിന്നും പോരേണ്ടി വന്നു

പ്രാഥമിക പഠനം ജന്മദേശമായ കൊളത്തൂരിലെ ജവാഹിറുൽ ഉലൂം മദ്രസയിലും എ.എം.എൽ.പി. സ്കൂളിലുമായിരുന്നു ശേഷം പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ, എടപ്പലം,എന്നിവിടങ്ങളിലായിരുന്നു ദർസ്പഠനം ശേഷം പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജിലെ പഠനശേഷം 1977ൽ ഉമ്മുൽ മദാരിസ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം കരസ്ഥമാക്കി. മർഹും ഇബ്രാഹിം മുസ്ലിയാർ മോളൂർ, കെ സി ജമാലുദ്ധിൻ മുസ്ലിയാർ എന്നിവർ അൻവരിയ്യയിലെ പ്രധാന ഉസ്താദുമാരായിരുന്നു. കെ.കെ അബൂബക്കർ ഹസ്രത്ത്, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ, തുടങ്ങിയവർ ജാമിഅയിലെ പ്രധാന ഉസ്താദുമാരും അബ്ദുൽ മജീദ് മുസ്ലിയാർ മോളൂർ, അബ്ദുറഹ്മാൻ മുസ്‌ലിയാർ പാണമ്പ്ര മൊയ്തീൻ ഫൈസി പുത്തനഴി തുടങ്ങിയവർ സഹപാഠികളുമാണ്.

1977മുതൽ 1984വരെ ചെമ്മൻകുഴിയിലും1984മുതൽ 1997വരെ ചെറുകോടും1997 മുതൽ 2002 വരെ മേലേപട്ടാമ്പിയിലുമായി 25 വർഷം ദർസ് നടത്തി ഇപ്പോൾ വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ പ്രിൻസിപ്പളായി സേവനമനുഷ്ഠിച്ച് കൊണ്ട് തദ് രീസിലായി മുന്നോട്ട് പോവുന്ന സയ്യിദവർകൾക്ക് കേരളത്തിന്റെ വിവിധഭാഗങ്ങളിലായി ധാരാളം ശിഷ്യഗണങ്ങൾ ഉണ്ട്

ചെറുപ്പം മുതലേ സമസ്തക്ക് വേണ്ടി കഴിയുന്ന സേവനങ്ങൾ ചെയ്തിരുന്നു മർഹൂം എം.കെ അബ്ദുൽ ജബ്ബാർ ഫൈസി, ഇകെ കമാലുദ്ധിൻ മുസ് ലിയാർ എന്നിവരൊക്കെ സഹപ്രവർത്തകരായിരുന്നു.
12 -11- 2008 ലാണ് 
സമസ്ത കേന്ദ്രമുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇതിനുപുറമെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാപ്രസിഡന്റ്, പട്ടാമ്പി താലൂക്ക് പ്രസിഡന്റ്, പഠനം നടത്തിയ സ്ഥാപനങ്ങളായ പട്ടിക്കാട് ജാമിഅ:നൂരിയ്യ, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളിലെ സബ് കമ്മിറ്റി ചെയർമാനായും വല്ലപ്പുഴ ദാറുൽ ഇസ്ലാം യത്തീംഖാന കമ്മിറ്റി കൺവീനർ, വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്സ് ചെയർമാൻ, വാണിയംകുളം മാനു മുസ്ലിയാർ ഇസ്ലാമിക് കോംപ്ലക്സ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചുവരുന്നു
മർഹൂം സി.കെ.എം സ്വാദിഖ്‌ മുസ്ലിയാർ, മർഹും കാപ്പിൽ ഉമർ മുസ്ലിയാർ എന്നിവരുമായൊക്കെ അടുത്ത ബന്ധംപുലർത്തിയിരുന്നു സമസ്ത മുശാവറ യോഗങ്ങൾക് കാപ്പിൽ ഉമ്മർ മുസ്ലിയാരുടെയും നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെയും കൂടെ ഒരുമിച്ചുള്ള യാത്ര ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമുണ്ടാക്കാനുള്ള കാരണമായി 

വരവൂർ,മരുതൂർ,അപ്പംകണ്ടം, എരവത്ര, കല്ലട്ടുപാലം, പൂവ്വക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅമസ്ജിദ് ചെറുകോട്, തഖ് വ ജുമുഅ മസ്ജിദ് തിയ്യാട്, മൈലാടിപ്പാറ, തിത്തിപ്പടി,ഇരുങ്കുറ്റൂർ,ചെർപ്പുളശ്ശേരിഎലിയപറ്റ ചേരിക്കല്ല്, മുണ്ടകോട്ട്കുറുശ്ശി, കള്ളാടിപറ്റ, കുറ്റിക്കോട്, പട്ടിത്തറ, കൈലിയാട് ബദ്രിയ്യ, അത്താണി,കൂറ്റനാട് കേന്ദ്ര മഹല്ല്, കേന്ദ്ര മഹല്ലിന് കീഴിലുള്ള പതിനാല് മഹല്ലുകൾ, മോളൂർ അരങ്ങത്ത് കുണ്ട്, രായമംഗലം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഖാസിസ്ഥാനം വഹിച്ച് കൊണ്ടിരിക്കുന്നു.

ആദ്യത്തെ വിദേശ യാത്ര അനുഭവം 1984 ൽ ഹജ്ജിനു പോയതാണ് പിന്നിട് ഭാര്യയേയും സഹോദരിയേയും കൂട്ടി ഹജജിനു പോവാനുള്ള ഭാഗ്യം ലഭിച്ചു എസ്,വൈ എസ് പാലക്കാട് ജില്ലാ ഹജജ് സെല്ലിന്റെ അമീറായി പോയതും വലിയ സൗഭാഗ്യമായി കാണുന്നു 

 ഖത്തർ, സൗദി, UAE, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്

പട്ടാമ്പി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ആലൂർ വലിയ പൂകുഞ്ഞിക്കോയ തങ്ങളുടെ മൂത്തമകൾ ഫാത്തിമബീകുട്ടിയുടെ മകനായ പട്ടാമ്പി കോയതങ്ങളകത്ത് ബാഹസൻ ഇമ്പിച്ചിക്കോയ തങ്ങളുടെ മകൾ സയ്യിദത്ത് ബൽകീസ് ആറ്റബീവി ശരീഫ് എന്നവരാണ് സഹധർമ്മിണി സയ്യിദ് അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ(ഫൈസി), സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ (ഫൈസി), സയ്യിദ് ഹാശിംതങ്ങൾ (ഹുദവി) എന്നീ മൂന്നുപേരാണ് വന്ദ്യരായ സയ്യിദവർകളുടെ മക്കൾ