ജാമിഅഃ നൂരിയ്യ ദർസ് ഫെസ്റ്റ്: ആലത്തൂർപടി ദർസിന് ആധിപത്യം, ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും ഓവറോൾ കിരീടം, സീനിയർ കലാപ്രതിഭയും

ഇന്നലെ സമാപിച്ച ജാമിഅഃ നൂരിയ്യ ദർസ് ഫെസ്റ്റിൽ സർവ്വാധിപത്യം നേടി ആലത്തൂർപടി ദർസ് വിദ്യാർത്ഥികൾ.
സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും മറ്റു ദർസുകളെ ബഹുദൂരം പിന്നിലാക്കിയാണ് സമസ്ത കേന്ദ്ര മുശാവറാംഗം ഉസ്താദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര നേതൃത്വം നൽകുന്ന ആലത്തൂർപടി ദർസ് വിജയം കരസ്ഥമാക്കിയത്.
സീനിയർ വിഭാഗത്തിൽ കലാപ്രതിഭയായി ആലത്തൂർപടി ദർസിലെ മിസ്ബാഹുദ്ദീൻ കാരക്കുന്നിനെ തെരഞ്ഞെടുത്തു.
34 പോയന്റ് നേട്ടത്തോടെയാണ് മിസ്ബാഹ് നേട്ടത്തിന് അർഹനായത്.
28 പോയിന്റുകൾ നേടിയ കോണോംപാറ മർകസുൽ ഉലമ ദർസിലെ ഹാഫിസ് മുഹമ്മദ് സാബിത്ത് ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.
മുട്ടിച്ചിറ ദർസും കോടങ്ങാട് ദർസും യഥാക്രമം സെക്കൻഡ്, തേർഡ് സ്ഥാനങ്ങൾക്ക് അർഹരായി.
ആലത്തൂർപടി ദർസിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റു സുഫ്ഫ ദർസുകളും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
മർക്കസുൽ ഉലമ ദർസുകളും ഫെസ്റ്റിൽ കടുത്ത പോരാട്ടത്തിന് കളമൊരുക്കി.