സംഘടിത സക്കാത്ത് അനിസ്ലാമികം തന്നെ; ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസക്കാത്ത് തട്ടിപ്പിനെതിരെ നാസർ ഫൈസി കൂടത്തായി
സംഘടിത സക്കാത്ത് അനിസ്ലാമികം തന്നെ
സക്കാത്ത് വിതരണത്തിന് 3 രീതിയാണ് ഇസ്ലാം നിശ്‌ചയിച്ചത്
1. വ്യക്തിതൻ്റെ സക്കാത്ത് അർഹതപ്പെട്ടവർക്ക് നേരിട്ട് നൽകുക.
2. അർഹതപ്പെട്ടവർക്ക് നൽകാൻ വിശ്വസ്തനായ വ്യക്തിയെ (വക്കീലാക്കി) അദ്ദേഹത്തിന് വക്കാലത്ത് നൽകുക. വക്കീൽ തന്നെ ഏൽപ്പിച്ചത് പ്രകാരം നൽകുക.
3. ഇസ്ലാമിക ഗവൺമെൻ്റിൽ ബൈത്തുൽ മാലിൽ നൽകുക. ഗവൺമെൻ്റ് വിതരണം ചെയ്യുക.
എന്നാൽ മതേതര രാജ്യത്ത് ബൈത്തുൽമാൽ ഇല്ലാത്തിടത്ത് മൂന്നാമത്തെ ഘടകം ബാധകമേ അല്ല.
ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന സ്വയം സംഘടിത സക്കാത്തും സക്കാത്ത് കമ്മറ്റിയും ഇസ്ലാമിൽ ഇല്ലാത്തതാണ്.ഒരു മദ്ഹബിലും അതിന് അനുമതിയില്ല.
ജമാഅത്തെ ഇസ്ലാമിയും മുജാഹിദും ആദർശ വ്യതിയാനമാണെന്ന പോലെ അവർ ഉയർത്തുന്ന സംഘടിത സക്കാത്തും ആദർശവ്യതിയാനമാണ്. സക്കാത്ത് പൂർത്തീകരിക്കപ്പെടുന്നതല്ല. ഇതാണ് പണ്ഡിത മതം.
നാസർ ഫൈസി കൂടത്തായി
Post a Comment