സ്വഹീഹായ ഹദീസ് കണ്ടാൽ അതാണ് എന്റെ മദ്ഹബ് എന്ന് ഇമാം ശാഫിഈ പറഞ്ഞത് ആരോട് ?
മദ്ഹബ് നിഷേധികളായ വഹാബികൾ വ്യാപകമായി പ്രചരിപ്പിക്കുന്ന ഇമാം ശാഫിഈ(റ)യുടെ ഒരു വാചകമാണ് താഴെ ഇമാം നവവി ചർച്ച ചെയ്യുന്നത്
ﻭﻫﺬﺍ ﺍﻟﺬﻱ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻟﻴﺲ ﻣﻌﻨﺎﻩ ﺍﻥ ﻛﻞ ﺃﺣﺪ ﺭﺃﻯ ﺣﺪﻳﺜﺎ ﺻﺤﻴﺤﺎ ﻗﺎﻝ ﻫﺬﺍ ﻣﺬﻫﺐ ﺍﻟﺸﺎﻓﻌﻲ ﻭﻋﻤﻞ ﺑﻈﺎﻫﺮﻩ: ﻭﺇﻧﻤﺎ ﻫﺬﺍ ﻓﻴﻤﻦ ﻟﻪ ﺭﺗﺒﺔ ﺍﻻﺟﺘﻬﺎﺩ ﻓﻲ ﺍﻟﻤﺬﻫﺐ ﻋﻠﻰ ﻣﺎ ﺗﻘﺪﻡ ﻣﻦ ﺻﻔﺘﻪ ﺃﻭ ﻗﺮﻳﺐ ﻣﻨﻪ: ﻭﺷﺮﻃﻪ ﺃﻥ ﻳﻐﻠﺐ ﻋﻠﻰ ﻇﻨﻪ ﺃﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﻟﻢ ﻳﻘﻒ ﻋﻠﻰ ﻫﺬﺍ ﺍﻟﺤﺪﻳﺚ ﺃﻭ ﻟﻢ ﻳﻌﻠﻢ ﺻﺤﺘﻪ: ﻭﻫﺬﺍ ﺇﻧﻤﺎ ﻳﻜﻮﻥ ﺑﻌﺪ ﻣﻄﺎﻟﻌﺔ ﻛﺘﺐ ﺍﻟﺸﺎﻓﻌﻲ ﻛﻠﻬﺎ ﻭﻧﺤﻮﻫﺎ ﻣﻦ ﻛﺘﺐ ﺃﺻﺤﺎﺑﻪ ﺍﻵﺧﺬﻳﻦ ﻋﻨﻪ ﻭﻣﺎ ﺃﺷﺒﻬﻬﺎ ﻭﻫﺬﺍ ﺷﺮﻁ ﺻﻌﺐ ﻗﻞ ﻣﻦ ﻳﻨﺼﻒ ﺑﻪ: ﻭﺇﻧﻤﺎ ﺍﺷﺘﺮﻃﻮﺍ ﻣﺎ ﺫﻛﺮﻧﺎ ﻷﻥ ﺍﻟﺸﺎﻓﻌﻲ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﺮﻙ ﺍﻟﻌﻤﻞ ﺑﻈﺎﻫﺮ ﺃﺣﺎﺩﻳﺚ ﻛﺜﻴﺮﺓ ﺭﺁﻫﺎ ﻭﻋﻠﻤﻬﺎ ﻟﻜﻦ ﻗﺎﻡ ﺍﻟﺪﻟﻴﻞ ﻋﻨﺪﻩ ﻋﻠﻰ ﻃﻌﻦ ﻓﻴﻬﺎ ﺃﻭ ﻧﺴﺨﻬﺎ ﺃﻭ ﺗﺨﺼﻴﺼﻬﺎ ﺃﻭ ﺗﺄﻭﻳﻠﻬﺎ ﺃﻭ ﻧﺤﻮ ﺫﻟﻚ:
സഹീഹായ ഹദീസ് കണ്ട എല്ലാവരും ഇപ്രകാരം ചെയ്യുകയും ഹദീസിന്റെ ഭാഹ്യമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം എന്നല്ല ഈ വാക്കിന്റെ അർത്ഥം. മറിച്ച്; മദ് ഹബിൽ ഗവേഷണത്തിന്റെ പതവി എത്തിച്ചവരോ/തത്വുല്യ പതവി പ്രാപിച്ചവരോ ആയവർക്കാണ് ശാഫിഈ ഇമാമിന്റെ ഈ വാക്ക് ബാധകമാവുകയുളളു. ഈ പതവിക്കുളള യോഗ്യത താഴെ;-
ഇമാം ശാഫിഈ(റ) ഈ ഹദീസ് കണ്ടിട്ടില്ല എന്നോ/സഹീഹ് ആണെന്ന് അറിഞ്ഞിട്ടില്ല എന്നോ അവന്റെ ഭാവനയിൽ മികച്ചുവരണം. ഈ യോഗ്യത കൈവരിക്കാൻ വളരെ പ്രയാസമാണ്. ഇമാം ശാഫിഈ(റ)ന്റെ മുഴുവൻ കിതാബും, അനുചരന്മാരുടെ കിതാബുകളും അതു പോലെ മറ്റു കിതാബുകളും പാരായണം ചെയ്തിരിക്കണം... കാരണം പല സ്വഹീഹായ ഹദീസുകളുടെയും ഭാഹ്യാർത്ഥം അനുസരിച്ച് ശാഫിഈ ഇമാം പ്രവർത്തിച്ചിട്ടില്ലായിരിക്കാം. അതിന് പല കാരണങ്ങള്‍ ഉണ്ട്.അത് ചിലപ്പോള്‍ ആ ഹദീസ് മൻസൂഖ് ആയത് കൊണ്ടോ/ ഖാസ്സ് ആയ്ത് കൊണ്ടോ/ വേറെ ത അവീൽ ഉളളത് കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ ആയിരിക്കാം.
(ശർഹുൽ മുഹദ്ദബ്)
ഇക്കാര്യം ഹനഫി മദ്ഹബിലെ പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട് ചുവടെ കാണുക..
Post a Comment