2024: ലോകത്തെ സ്വധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തിത്വങ്ങളിൽ ഇന്ത്യയിൽ നിന്ന് പത്തിലധികം പേർ. കേരളത്തിൽ നിന്ന് 3 സുന്നി പണ്ഡിതന്മാർ

 ലോകത്തെ സ്വധീനിച്ച അഞ്ഞൂറ് മുസ്ലിം വ്യക്തിത്വങ്ങളുടെ 2024 ലേക്കുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ നിന്ന് പത്തിലധികം പേർ

വെബ്സൈറ്റ് സന്ദർശിക്കാം

The top 50
https://themuslim500.com/top-50-2024/

ജോർദാനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തി ക്കുന്ന റോയൽ ഇസ് ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ, അമേരിക്കയിലെ ജോർജടൗൺ യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പ്രതി വർഷം പട്ടിക പുറത്തിറക്കുന്നത്.

2024 ലെ മാൻ ഓഫ് ദി ഇയർ ആയി മലേഷ്യൻ തത്ത്വ ചിന്തകൻ പ്രൊഫ. സയ്യിദ് മുഹമ്മദ് നഖീബ് അൽ അത്താസിനെയും വുമൺ ഓഫ് ദി ഇയർ ആയി സോമാലിയയി ലെ ഡോ. എദ്ന അദ്നാൻ ഇസ്മാഈലിനെയുമാണ് തെരഞ്ഞെടുത്തത്. 
ദയൂബന്ത് ദാറുൽ ഉലൂമിലെ മുഫ്തി അബുൽ ഖാസിം നുഅമാനി, ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സാക്കിർ നായിക്, മൗലാനാ ശാകിർ അലി നൂരി, മൗലാ നാ സഅദ് കാന്തവി, അസദുദ്ദീൻ ഉവൈസി, ശബാനാ ആസ്മി, ആമിർഖാൻ, എ.ആർ റഹ്മാൻ, സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി എന്നിവർ വിവിധ മേഖലകളിലായി ഇന്ത്യ യിൽനിന്ന് ഇടം നേടി.