"മുഹമ്മദ് നബി(സ) മനുഷ്വരിൽ ഏറ്റവും മികച്ച വ്യക്തിത്വം” പ്രവാചക ജന്മദിനത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

GULF News 

"ദുബൈ | മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തിൽ യു എ ഇ നേതാക്കൾ ആശംസകൾ അറിയിക്കുകയും പ്രചോദനാ ത്മക സന്ദേശം പങ്കിടുകയും ചെയ്തു.

"മനുഷ്യരിൽ ഏറ്റവും മികച്ച വരുടെ ജന്മവാർഷികം നമ്മു ടെ മേൽ വരുന്നു. ആ ജനനം ഭൂമിയുടെ കിഴക്കും പടിഞ്ഞാറും പ്രകാശിപ്പിച്ചു. അവിടു ന്ന് കൊണ്ടുവന്ന വെളിച്ചം മനുഷ്യരാശിയുടെയും നമ്മു ടെ ഹൃദയങ്ങളെയും പ്രകാ ശിപ്പിച്ചു. ആ ജീവചരിത്രവും സമീപനവും ന്യായവിധി നാൾ വരെ നമുക്കും ലോക ജനത ക്കും വഴി പ്രകാശിപ്പിക്കുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭര ണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം കുറിച്ചു.

പ്രവാചക ജന്മവാർഷിക ത്തിൽ, ഞങ്ങൾ അവരോടുള്ള സ്നേഹം പുതുക്കുന്നു. അനു സരണം പുതുക്കുന്നു. ലോക ങ്ങളിലേക്ക് കൊണ്ടുവന്ന കാരു ണ്യത്തിന്റെയും നന്മയുടെയും മൂല്യങ്ങൾ പുതുക്കുന്നു. ഈ സുഗന്ധപൂരിതമായ വാർഷിക ത്തിൽ ആശംസകൾ നേരുന്നു. വീഡിയോ സന്ദേശത്തോടൊ
പ്പം അദ്ദേഹം കുറിച്ചു.
മീലാദുന്നബിയുടെ ഭാഗമായി ഭരണാധികാരികളും കിരീടാവകാശികളും സന്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മിക്ക ഗൾഫ് രാജ്യ ങ്ങളും അവധി നൽകുകയും ആഘോഷങ്ങളിൽ പങ്കുചേ രുകയും ചെയ്യുന്നുണ്ട്. യു എ ഇയിൽ വാരാന്ത്യ അവധി യോട് ചേർത്താണ് നബിദിന അവധി നൽകിയിരിക്കുന്നത്.