നബിദിനത്തിന് അവധി പ്രഖ്യാപിച്ച് യു.എ. ഇ, ജീവനക്കാർക്ക് നബിദിനാശംസകളും നേർന്ന് ഗവൺമെന്റ് - കേരളാ വഹാബികൾ മൗനത്തിൽ

അബുദാബി: പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ മാസം 29-ന് യു.എ.ഇ.യിൽ പൊതു അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്.എ.എച്ച്.ആർ.) അധികൃതർ അറിയിച്ചു. കൂടാതെ മുഴുവൻ ജീവനക്കാർക്കും നബിദിനാശംസകൾ നേരുകയും ചെയ്തു.
വാർത്ത നേരിട്ട് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
 സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ശനി, ഞായർ വാരാന്ത്യ അവധി ഉൾപ്പെടെ ജീവനക്കാർക്ക് തുടർച്ചയായ മൂന്നുദിവസം അവധി ലഭിക്കും. ഒക്ടോബർ രണ്ടിനായിരിക്കും പിന്നീടുള്ള പ്രവൃത്തിദിനം. നബിദിനം പ്രമാണിച്ച് കുവൈത്തിൽ ഈ മാസം 28-ന് പൊതു അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഷാർജയിൽ നബിദിന അവധി
28ന് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച എമിറേറ്റിൽ വാരാന്ത്യ അവധി ആയതിനാലാണ് നബിദിന അവധി
വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. ഇനി തിങ്കളാഴ്ചയാണ് സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവൃത്തിക്കുക.
അതേസമയം 
നബിദിനാഘോഷത്തെ നഖശികാന്തം എതിർക്കുന്ന കേരള വഹാബികൾ ഇതിനോട് പ്രതികരിച്ചിട്ടില്ല. അവധി ദിവസമാണെങ്കിലും ബിദ്അത്ത് വന്ന് ചേരുമോ എന്ന ഭയത്താൽ അന്നും ജോലിക്ക് പോവലായിരുന്നു ഇവരുടെ മുൻകാല രീതി.