മുജാഹിദുകൾ മൗലിദുകൾ ഓതി ശാപ്പാട് അടിച്ചിരുന്നു എന്ന് ഇ.കെ മൗലവി
വസന്തങ്ങളുടെ തനിമയുമായി വിശ്വാസി സമൂഹത്തിലേക്ക് പുതിയൊരു"റബീഉൽ അവ്വൽ"സമാഗതമായിരിക്കുന്നു.അഹ്ലുസ്സുന്നയുടെ നിർദേശം പരിഗണിച്ച് എല്ലാ റബീഉൽ അവ്വൽ പന്ത്രണ്ടിനും നബിദിനാഘോഷം വിപുലമായി സുന്നി വിശ്വാസികൾ സംഘടിപ്പിക്കുന്നത് പതിവാണ്.
റബീഉൽ അവ്വലിൽ സുന്നികൾ ചെയ്യുന്ന കർമ്മങ്ങളിൽ എറ്റവും പ്രാധാന്യം ഉൾക്കൊള്ളുന്ന ഒന്നാണ് "മൗലിദ്"അതായത് പ്രവാചക പ്രകീർത്തനം.പരമ്പരാഗതമായി സുന്നി പള്ളികളിലും,വീടുകളിൽ നടത്തി വരുന്ന മൗലിദിനെ ശിർക്കെന്നും കുഫ്രെന്നും ആരോപിച്ചു നിശിതമായി വിമർശിച്ചിരുന്ന മുജാഹിദുകൾ ഇന്ന് സോഷ്യൽ മീഡിയ തുറന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
ഇക്കാലം വരെ മൗലിദ് പാടില്ലെന്ന് പറഞ്ഞു അണികളെ പറ്റിച്ച മുജാഹിദ് നേതാക്കൾ പരസ്യമായി റബീഉൽ അവ്വലിൽ മൗലിദ് പാരായണം നടത്തുകയും ചീരണികഴിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഞങ്ങൾ മൗലിദ് സംഘടിപ്പിച്ചിട്ടുണ്ടെന്നും ചീരണി വിതരണം നടത്തിയിട്ടുണ്ടെന്നും അതൊക്കെ വലിയ മഹത്വവും ബർകത്തും ലഭിക്കുന്ന അമലാണെന്നും മുജാഹോദിന്റെ പഴയക്കാല നേതാവ് ഇ.കെ മൗലവി.
മുജാഹിദിന്റെ പ്രസിദ്ധികരണമായ അല്‍ ഇര്‍ശാദ്. പുസ്തകം : 1 ലക്കം : 5,1343 റബീഉല്‍ അവ്വല്‍ പേജ്:158 ൽ മുജാഹിദ് നേതാവ് വിശദീകരിക്കുന്നത് ഇങ്ങനെ
"രണ്ടു കൊല്ലമായി മുസ്‌ലിം
ഐക്യ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള മൌലിദാഘോഷം
ഈ പ്രാവശ്യവും റബീഉല്‍ അവ്വല്‍ 12-ാം തീയതി ഭംഗിയായി കഴിഞ്ഞുകൂടി എന്നുള്ള വിവരം ഞങ്ങള്‍ സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. ഏറിയാടു ലോവര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് കൊണ്ടാടപ്പെട്ട സുദിനത്തില്‍ കൂടിയ വിദ്യാര്‍ഥി സമ്മേളനത്തിലും മഹായോഗത്തിലും
നബി [സ്വ] യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെയും കുറിച്ചു മലയാളത്തില്‍ ഓരോ മാന്യന്മാര്‍ പ്രസംഗിച്ചു. അര്‍ഥം അറിയാത്ത കുറെ അറബി വാക്യങ്ങള്‍ വായിക്കാതെ മൌലിദ് ശരിപ്പെടുകയില്ലെന്നു ശഠിക്കുന്നവര്‍ക്ക് നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയില്‍ മൗലിദ് ഓതാനും കുറെ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തില്‍ സംബന്ധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും
ഒരു വിരുന്നു(ഭക്ഷണം) നല്‍കുകയുണ്ടായി"
സ്ത്രികളും കുട്ടികളും അടങ്ങുന്ന സദസ്സുകളിൽ ഗംഭീരമായി മൗലിദ് നടത്തിയിരുന്ന ആദ്യക്കാല മുജാഹിദ് നേതാക്കളുടെ പ്രവർത്തനങ്ങളെ മറച്ചുപിടിച്ചു കൊണ്ടാണ് മുജാഹിദിന്റെ ഇന്നത്തെ വഹ്ഹാബി നേതാക്കൾ
അണികളെ വഴിതെറ്റിച്ചെതെന്ന് ഇതിൽ നിന്നും വ്യക്തം.
സംഘടന വളർത്താൻ സ്വാഹീഹുൽ ബുഖാരിയിൽ നിന്നും അറുപത് ഹദീസ് ളഹീഫാക്കിയ വിവരം പുറത്തു പറഞ്ഞത് മുപ്പത് കൊല്ലം തൗഹീദ് പ്രസംഗിച്ചു നടന്ന സകരിയ്യ സ്വലാഹിയാണെന്നത് മുജാഹിദ് മറന്നിട്ടില്ലല്ലോ???
സിഹ്‌റിലും,ജിന്നിലും അടക്കം മുജാഹിദിന്റെ തൗഹീദ് തകിടം മറിഞ്ഞുകൊണ്ടിരിക്കുമ്പോൾ മുജാഹിദിന്ന് പ്രഹരമേല്പിച്ചു കൊണ്ട് "ഇമാമീങ്ങളെ തെറി പറയാനും ഞാൻ നിർബന്ധിതനായി" എന്ന സകരിയ്യ സ്വലാഹിയുടെ ഏറ്റു പറച്ചിലും ബോധ്യപ്പെടുത്തുന്നത് കേരള നദ്‌വത്തുൽ മുജാഹിദ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് എന്ന് തന്നെയാണ്.
മുജാഹിദ് പ്രഭാഷകരുടെ പ്രസംഗം ശ്രവിച്ഛ് മൗലിദ് പാടില്ലെന്ന് വിശ്വസിക്കുകയും ജീവിതത്തിൽ ഒരിക്കൽ പോലും മൗലിദ് പാരായണം നടത്താനാവാതെ മരണമടഞ്ഞ അണികളുടെ ഖബറിന്റെ അരികിൽ ചെന്ന് കുറ്റം ഏറ്റുപറയാനുള്ള മനസ്സെങ്കിലും എഥാർഥ ഇസ്ലാമിന്റെ ഉൻമൂലനം സ്വപ്നം കാണുന്ന മുജാഹിദ് നേതാക്കൾക്ക് സാധിക്കുമോ എന്ന് കണ്ടറിയാം
Post a Comment