മുജാഹിദ് കുട്ടികൾക്ക് ശ്രീരാമന്റെ ജന്മദിനം അറിയാം, ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവും അറിയാം, നെഹ്റുവിന്റെ ജന്മദിനം അറിയാം, ശ്രീകൃഷ്ണന്റെ ജന്മദിനം അറിയാം, പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനം മാത്രം അറിയില്ല. - ഒ. അബ്ദുല്ല


മുജാഹിദ് കുട്ടികൾക്ക് ശ്രീരാമന്റെ ജന്മദിനം അറിയാം, ശ്രീനാരായണ ഗുരുവിന്റെ ജന്മദിനവും അറിയാം, നെഹ്റുവിന്റെ ജന്മദിനം അറിയാം, ശ്രീകൃഷ്ണന്റെ ജന്മദിനം അറിയാം, പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ ജന്മദിനം മാത്രം അറിയില്ലെന്ന വിമർശനവുമായി ജമാഅത്തെ ഇസ്ലാമി സൈദ്ധാന്തികൻ ഒ അബ്ദുല്ല. 
നബിദിനാഘോഷത്തിന് കട്ട സപ്പോർട്ട് എന്ന ശീർഷകത്തിൽ അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
നബിദിനാഘോഷം ദുരാചാരമാണ് അനാചാരമാണ് എന്ന് പറഞ്ഞു തള്ളുന്നവർ ഓണാഘോഷവും ക്രിസ്മസും ന്യൂ ഇയറും എല്ലാം ആഘോഷിക്കുന്നു.
ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക