ആശിഖുറസൂൽ, ഇശ്ഖ് എന്ന പ്രയോഗങ്ങൾ തെറ്റോ..? സമദാനിക്ക് എന്ത് സംഭവിച്ചു?

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
ജലീൽ റഹ്മാനി 

മറ്റൊരു വിശദീകരണ വീഡിയോ കാണാം.. 
അലി അക്ബർ ബാഖവി 

ഇശ്ഖ് 
'ഖുർആനിലും ഹദീസിലും عشق 
എന്ന് ഒരിടത്തും വന്നിട്ടില്ലത്രെ '
അത് സ്ത്രീപുരുഷ പ്രണയത്തിനു 
വേണ്ടി ഉപയോഗിക്കുന്ന പദമാണത്രേ
ഇങ്ങിനെയൊരു വാദം പണ്ഡിതന്മാരടങ്ങുന്ന ഒരു സമൂഹത്തിന് മുന്നിൽ ഒരാൾ പറഞ്ഞു ഞെളിയുന്നതു കണ്ടു.

ഇമാം സുയൂത്വി "ജാമിഉൽ അഹാദീസി"ലും അബൂ നഈമുൽ ഇസ്ഫഹാനി "ഹിൽയതുൽ ഔലിയാ"യിലും കൊണ്ടു വന്ന ഖുദ്സിയ്യാ ഒരു ഹദീസിൽ കാണാം.

قال رسول الله صلى الله تعالى عليه وسلم يقول الله تعالى : اذا كان الغالب على العبد الاشتغال بی جعلت نعیمه و لذته في ذكري 
فإذا جعلت نعيمه ولذته في ذكري عشقني وعشقته ، 

"അടിമ കൂടുതലും ഞാനുമായി വ്യാപൃതനായാൽ അവൻ്റെ ആനന്ദം 
എൻ്റെ സ്മരണയിൽ ആകും.
അവൻ്റെ ആനന്ദം എൻ്റെ സ്മരണയിൽ ആയാൽ അവൻ എന്നെ ഇശ്ഖ് വെക്കുകയും ഞാൻ അവനെ ഇശ്ഖ് വെക്കുകയും ചെയ്യും"

ഈ ഹദീസ് കൊണ്ടുവന്നതിനു ശേഷം 
ഇമാം അബൂ നഈമുൽ ഇസ്ഫഹാനി
പറയുന്നു.

وهذا الحديث خارج من جملة الأحاديث المراسيل المقبولة عن الحسن 

'ഇമാം ഹസനുൽ ബസ്വറീ(റ)യിൽ നിന്ന് "മുർസൽ" ആയി നിവേദനം ചെയ്യപ്പെട്ട സ്വീകാര്യമായ ഹദീസുകളുടെ കൂട്ടത്തിൽ നിന്ന് ഈ ഹദീസ് പുറത്താണ്'.

അതിന് കാരണമായി ഇമാം ഇസ്ഫഹാനി പറയുന്നത് ഹദീസിന്റെ പരമ്പരയിൽ അബ്ദുൽ വാഹിദ് എന്നവരും മുഹമ്മദ് ബിൻ ഫള്ൽ എന്നവരും ഉണ്ട് അവർ രണ്ട് പേരും 'ളുഅഫാഉ'കളിൽപ്പെട്ട റാവിമാരാണ്.

ഈ ഹദീസ് 'മൗളൂഅ് 
'(വ്യാജ നിർമ്മിതി) ആണെന്ന് സ്ഥിരപ്പെട്ടിട്ടില്ല മൗളൂഅ് '(വ്യാജ നിർമ്മിതി)ആണെന്ന് പറയാനും കഴിയുകയില്ല.
ഈ ഹദീസിനെ കുറിച്ച് പരമാവധി പറയാൻ കഴിയുക ഹദീസിൽ ശക്തമായ ളുഅ്ഫ് ഉണ്ട് എന്നത് മാത്രമാണ്.

ഇമാമീങ്ങൾ പറഞ്ഞതു കാണാം.

"ليس معنى الضعيف الباطل في نفس الامر بل ما لم يثبت بالشروط المعتبرة عند اهل الحديث مع تجويز کونه صحيحا في نفس الامر "

ഒരു ഹദീസിനെ കുറിച്ച് ളഈഫ് എന്ന് പറഞ്ഞാൽ ആ ഹദീസ് യഥാർത്ഥത്തിൽ ബാത്തിലാണ് എന്നല്ല മറിച്ച് ഹദീസ് പണ്ഡിതന്മാരുടെ അടുക്കൽ പരിഗണിക്കപ്പെടുന്ന നിബന്ധനകളോടുകൂടി സ്ഥിരപ്പെട്ടിട്ടില്ല എന്നാണ് അർത്ഥം. അത് യഥാർത്ഥത്തിൽ സഹീഹ് ആവാനുള്ള സാധ്യത നിലനിൽക്കുന്നതോടൊപ്പം.

ഹദീസിൻ്റെ റാവിമാരിൽപ്പെട്ട 
മുഹമ്മദ് ബിൻ ഫള്ൽ എന്നവരെ കുറിച്ച് 
ചില മുഹദ്ദിസുകൾ കദ്ദാബ് 
(ഹദീസിൽ കളവു പറയുന്ന ആൾ) എന്ന് പറഞ്ഞതിനെ ഇബ്നുഹജർ തഖ്റീബു ത്തഹ്ദീബ് എന്ന കിതാബിൽ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും, അതിനെയല്ല പ്രബലമാക്കിയത് എന്നാണ് മനസ്സിലാകുന്നത്. കാരണം
അബ്ദുൽ വാഹിദ് എന്നവരിൽ നിന്നും മുഹമ്മദ് ബിൻ ഫള്ൽ എന്നവരിൽ നിന്നുമുള്ള ഹദീസുകൾ തന്റെ "മത്വാലിബുൽ ആലിയ " എന്ന ഗ്രന്ഥത്തിൽ കൊണ്ടുവന്നത് കാണാൻ കഴിയും.

മാത്രമല്ല, മുഹമ്മദ് ബിൻ ഫള്ൽ എന്നവർ സ്വിഹാഹു സിത്തയുടെ രചയിതാക്കളിൽപ്പെട്ട ഇമാം തിർമിദി(റ)ഇമാം ഇബ്നുമാജ(റ ) എന്നിവരുടെ റാവിമാരിൽപെട്ട വ്യക്തി കൂടിയാണ്.

-തുടരും ...

അഭിപ്രായ വ്യത്യാസം എവിടെ ?
ഇമാം ഇബ്നു ഹജറുൽ ഹൈതമീ (റ) എന്ത് പറഞ്ഞു ?
ഇമാം അഹ്മദ് റളാ ഖാൻ (റ) തങ്ങളുടെ തഹ്ഖീഖ് .
ഇമാം ഗസ്സാലി(റ)യും ഇമാം ഖുശൈരി(റ)യും
പറഞ്ഞതെന്ത് ?

✒️Ibrahim khaleel saqafi
Periyadka