മർഹും ശൈഖുനാ പൊന്മള ഫരീദ് മുസ്ലിയാരും അവരുടെ മർക്കസുൽ ഉലമാ ദർസും
ജീവിത രേഖ
ജനനം: 1941 ജനുവരി 22 ചൊവ്വ (1361 റബി അവ്വൽ 25)
പിതാവ്: പൊന്മള മുഹമ്മദ് മുസ്ലിയാർ
മാതാവ്: മുല്ലപ്പള്ളി അഹ്മദ്കുട്ടി എന്നവരുടെ മകൾ കുഞ്ഞാത്തു ഹജ്ജുമ്മ
വിദ്യാഭ്യാസം
: ഓത്തുപള്ളിയിൽ നിന്ന് പ്രാഥമികപഠനം, പൊന്മള സ്കൂളിൽ 7-ാം ക്ലാസു വരെ ഭൗതിക പഠനം. മലപ്പുറം, ഊരകം, ചാലിയം, തലക്കടത്തൂർ എന്നിവിടങ്ങളിലെ പള്ളിദർസുകളിൽ ശേഷം വേലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ ഉപരിപഠനം.
ഭാര്യ
പൊന്മളയിലെ കമ്മുഹാജിയുടെ മകൾ ഉമ്മാച്ചു ഹജ്ജുമ്മ
വിവാഹം
1962 ജനുവരി 25
സഹോദരങ്ങൾ
കെ.ടി. അഹ്മദ്കുട്ടി മുസ്ല്യാർ കെ.ടി. അബ്ദുൽ ഖാദിർ മുസ്ല്യാർ (മർഹും)
മറിയം ഹജ്ജുമ്മ - അച്ചിപ്പുറം ആയിഷ ഹജ്ജുമ്മ ഒഴുകുർ
പാത്തുമ്മു - കോഡുർ
ഉസ്താദുമാർ
കുമരം പുത്തൂർ കുഞ്ഞിപ്പു മുസ്ലിയാർ ഇരിങ്ങല്ലൂർ അലവി മുസ്ലിയാർ സി. എച്ച് ഹൈദ്രുസ് മുസ്ലിയാർ ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ കെ.കെ അബുബക്കർ ഹസ്രത്ത് ശൈഖ് ഹസൻ ഹസ്രത്ത്
മുസ്തഫ ആലിം സാഹിബ്
ഏറ്റവും മികച്ച മുദരിസിനുള്ള പ്രഥമ ശംസുൽ ഉലമ സ്മാരക അവാർഡ് 1998 ൽ ലഭിച്ചു
സ്നേഹനിധിയായ പിതാവിന്റെ അന്ത്യനിമിഷങ്ങൾ
✒️കെ.ടി മുഹമ്മദ് ബഷീർ ബാഖവി പൊൻമള
ഉഖ്റവിയായ പണ്ഡിതന്മാരിൽ ചിലർക്ക്
അവരുടെ മരണത്തെ സംബന്ധിച്ച് സൂചനലഭിക്കും. ഇത് സഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഈ വർഷത്തിന് ശേഷം നിങ്ങ ളെ ഞാൻ കണ്ടെന്ന് വരില്ല എന്ന പ്രവാചകന്റെ ഹജ്ജത്തുൽ വദാ ഇലെ പ്രസംഗത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഉപ്പ മരണത്തെ മുൻകൂട്ടി മനസ്സിലാക്കി എന്ന് അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒരു വർഷം മുമ്പ് ചെറിയ മകൻ കുഞ്ഞാ ണിയുടെ മംഗളം നടത്താൻ വേണ്ടി മുതിർന്നപ്പോൾ അവന്റെ കോളജിലെ പഠിപ്പിന് ശേഷം പോരെ എന്ന് ചോദിച്ചവരോട് അപ്പോൾ എനിക്ക് ചിലപ്പോൾ കാണാൻ വിധിയുണ്ടാവില്ല എന്നാ യിരുന്നു.
അത് പോലെ ഉപ്പ മരിക്കുന്നതിന്റെ മുമ്പത്തെ വെള്ളി യാഴ്ച രക്തം കയറ്റാൻ വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത പ്പോൾ ഈ വിനീതനുമായി കുറേ സംസാരിച്ചു കൂട്ടത്തിൽ പറഞ്ഞു എനിക്ക് മോഹങ്ങളൊന്നുമില്ല. രോഗിയായി കിടക്കാതെ ഈമാൻ സലാമത്തായി മരിച്ചാൽ മതി. എനിക്ക് കിട്ടിയ ആയുസ്സ് ലാഭമാണ് ഞാൻ 20 വർഷം മുമ്പ് മരിച്ചു എന്ന് ഡോക്ടർ വിധി എഴുതിയ താണ്. ഞാൻ ഇതുവരെ ജിവിച്ചത് നിങ്ങളുടെ (മക്കൾ) ഭാഗ്യമാണ്. 6 വർഷം മുമ്പ് എന്റെ മരണം ഡോക്ടർമാർ വിധിയെഴുതിയതാണ്. ഞാൻ ദറസിൽ വരുന്നത് മുതഅല്ലിമീങ്ങളുമായുള്ള ബന്ധം നില നിൽക്കാനാണ്. ദർസ് നടത്തിക്കൊണ്ടിരിക്കെ മരിക്കണം. ഇതാണ് എന്റെ ആഗ്രഹം.
ഉപ്പ മരിക്കുന്നതിന്റെ മുമ്പുള്ള ശനിയാഴ്ച (21-2-09) ഈ വിനീതൻ ദർസിൽ പോകാൻ വേണ്ടി സമ്മതം ചോദിച്ചപ്പോൾ ദർ സിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം എനിക്ക് ഇനി കഴിയില്ല
എന്ന് പറഞ്ഞു. നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം എന്ന് ഞാന പറഞ്ഞപ്പോൾ ഇൻശാ അള്ളാ എന്നും പറഞ്ഞു. അപ്പോൾ ഇ അവസാന വാക്കാണ് എന്ന് ഞാൻ ഓർത്തില്ല.
ഉപ്പ രണ്ടാഴ്ച മുമ്പ് എന്നെ വിളിച്ച് ഇദ്ദിഖാർ (ദർസ് കുട്ടിക ളുടെ ഫണ്ട്) എത്രയുണ്ട് എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു അതുപോലെ ഫണ്ട് പിരിക്കുന്ന കുട്ടിയേയും വിളിച്ച് അതിന്റെ കണക്ക് ശരിയാക്കി കൊടുക്കുവാൻ പറഞ്ഞു. സാധാരണ ദർ പൂട്ടാൻ ആകുമ്പോഴാണ് ഇത് നിർദ്ദേശിക്കാറുള്ളത്. ഞങ്ങൾ വിചാരിച്ചു എന്താണ് അസാധാരണമായി ഫണ്ടിന്റെ കണക്ക് കൊടുക്കുവാൻ പറഞ്ഞത് എന്ന്. ഞങ്ങൾ മനസ്സിലാക്കിയില്ല. ഉപ ആഖിറത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണെന്ന്. അത പോലെ ദർസിലെ പരീക്ഷയ്ക്ക് വരാൻ കോടൂര് അബ്ദുൽ ഖാദിർ മുസ്ലിയാരോട് പറയുവാൻ എന്നോട് നിർദ്ദേശിച്ചു. സാധാരണ ശൈഖുനാ തന്നെ പറയലാണ് പതിവ്.
മരിക്കുന്ന അന്ന് രാവിലെ പതിവുപോലെ മൂന്നരമണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നമസ്കാരവും ദുആകളുമെല്ലാം കഴിഞ്ഞ തിനു ശേഷം സുബഹി നമസ്കാരാനന്തരം പതിവാക്കിയ ഖിറ അത്തും ദിമെല്ലാം കഴിഞ്ഞ് കുളിച്ചതിനുശേഷം സാധാരണ ദിനപത്രം വായിപ്പിക്കും. പക്ഷെ അന്ന് ദർസ് കുട്ടികളുടെ ഫണ്ട് ന്റെയും സിയാറത്തിന്റെയും മൗലിദിന്റെയും കാശ് വേർതിരിച്ച് ഉമ്മയെ ഏൽപിച്ചു. എന്നിട്ട് പറഞ്ഞു എനിക്ക് എന്തെങ്കിലും സംഭ വിച്ചാൽ ഇതെല്ലാം എന്റെ കാശാണെന്ന് തെറ്റിദ്ധരിക്കേണ്ട.
അതിനുശേഷം കഞ്ഞികുടിച്ചു പിന്നീട് പോയി അതിനുശേഷം വുളു എടുത്ത് വന്നു ഉമ്മയോട് എനിക്ക് വുളു ഉണ്ട് എന്നെ തൊട്ട് വുളു മുറിക്കരുത് എന്ന് നിർദ്ദേശിച്ചു പിന്നെ തുപ്പുന്നതിൽ രക്തം കണ്ടപ്പോൾ വീട്ടുകാർ എനിക്കും കുഞ്ഞാണിക്കും വിളിക്കുകയും മുക്കാമണിക്കൂറിനുള്ളിൽ ഞാൻ ചെമ്മാട് നിന്ന് അവിടെ എത്തുകയും ചെയ്തു. അപ്പോൾ ഉപ ബെഡിൽ ഇരിക്കുകയായിരുന്നു. എന്നെ കണ്ടയുടനെ ബാങ്ക വിളിക്കാൻ സമയമായോ എന്ന് ചോദിച്ചു. അപ്പോൾ 10.15 ആയ ട്ടുള്ളൂ. എന്ന് ഉത്തരം നൽകി. അപ്പോൾ അൽപം കഞ്ഞികുടിച്ചു പടിഞ്ഞാറ് ഭാഗത്തേക്ക് തലയും കിഴക്ക് ഭാഗത്തേക്ക് കാലുമാക്ക കിടത്തിയപ്പോൾ ഉപ്പ് തന്നെ സ്വയം എഴുന്നേൽക്കാൻ ശ്രമിച്ചു.
ഖിബ്ലയുടെ ഭാഗത്തേക്ക് കാലും മുഖവും ആകത്തക്കവിധം സ്വയം കിടക്കുകയും അള്ളാഹുവിന്റെ പേര് ഉരുവിട്ട് ദുൻയ വിയ്യായ കാര്യങ്ങൾ സംസാരിക്കാതെ സ്വയം കണ്ണടയുകയും ചെയ്തു. നാലപ്രവാശ്യം സംസം വെള്ളം ഞങ്ങൾ കൊടുക്കു കയും അത് ഇറക്കുകയും അഞ്ചാമത്തെ പ്രാവിശ്യം വായയുടെ സൈഡിലൂടെ പുറത്തേക്ക് ഒലിക്കുകയും ചെയ്തു. ഈ അവസര ത്തിൽ ഞങ്ങൾ യാസീൻ, ബദ്ർ തുടങ്ങിയവ ചൊല്ലുന്നുണ്ടായി രുന്നു. അങ്ങനെ അബോധാവസ്ഥയാണോ എന്ന് കരുതി ഡോക് കൊണ്ട് വന്നപ്പോൾ 10 മിനുട്ടായി മരണപ്പെട്ടിട്ട് എന്ന് പറഞ്ഞു. അപ്പോൾ സമയം 10.45. അങ്ങിനെ ഞങ്ങൾ വസ്ത്രം മാറിയപ്പോൾ സാധാരണ മരിക്കുമ്പോൾ ഉണ്ടാകാറുള്ള മലമോ, മൂത്രമോ മറ്റ് ഒരു അഷയും ഇല്ല. പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്ന മുഖം. മയ്യിത്ത് കുളിപ്പിക്കുമ്പോഴും സാധാരണ ഉണ്ടാകാറുള്ള ഒരു അഷയും ഉണ്ടായിരുന്നില്ല. മരണപ്പെട്ട ഉടനെ ഉപ്പയുടെ വസ്വിയ്യത്ത് പ്രകാരം രാവിലെ 9 മണിക്ക് മയ്യിത്ത് എടുക്കാൻ തീരുമാനിച്ചു. ഉടനെതന്നെ പൊന്മള വലിയ ജുമു അത്തു പള്ളിയുടെ മുമ്പിൽ ഉപ്പ് കാണിച്ചു തന്ന സ്ഥലത്ത് ഖബർ കിളക്കാൻ നിർദ്ദേശം നൽകി. അങ്ങിനെ പിറ്റേദിവസം ആയിരക്കണക്കിന് ആലിമീങ്ങൾ, മുതഅല്ലിമീങ്ങൾ, സാധാരണക്കാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ പൊന്മള ജുമുഅത്ത് പള്ളിയുടെ മുൻവശത്ത് ഉപ്പ് അന്ത്യഉറക്കമായി. ഇനി നമുക്ക് ആരാണ്? പക്ഷെ ഉപ്പ് കാണിച്ചു തന്ന ഓരോ മാർഗ്ഗദർ ശനവും വീട്, ദർസ്, സമുദായം, പാർട്ടി തുടങ്ങി എല്ലാരംഗത്തും വ്യക്തമായ മാതൃകയുണ്ട്.
ഉപ്പ ഇപ്പോഴും നമ്മുടെ കൂടെ ജീവിക്കുന്നു എന്ന് നാം വിശ്വിസിക്കുന്നു. അനുഭവിക്കുന്നു. ദർസിൽ അവരുടെ ആത്മീയ നിയന്ത്രണം ശരിക്കും ഞാൻ അറിയുന്നു. അല്ലാഹു നമ്മെയെല്ലാം അവരോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ.
മർകസുൽ ഉലമാ ദർസ്
ഇന്നത്തെ ആധുനിക സൗകര്യങ്ങൾ ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാലഘട്ടത്തിൽ ഇന്നത്തെ മലപ്പുറം (അന്ന് കോഴിക്കോട്) മലപ്പുറം വേങ്ങര റൂട്ടിൽ ഒരു കൊച്ചുമലയോര പ്രദേ ശമായ ഊരകം. ഇതേ മലയിൽ നിന്ന് പൂളച്ചാക്ക് തലച്ചുമടായി ഇറക്കി കൊണ്ടുവന്ന് ലോറിയിൽ കയറ്റാൻ കൂട്ടി ഇട്ടിരുന്ന പ്രസിദ്ധ മായ പൂളാപ്പീസ് പിൽകാലത്ത് ഒരു പുതിയ പീടിക നിർമ്മിച്ച പ്പോൾ പുതിയ പേര് ലഭിച്ച പുത്തൻ പീടിക ഇവരണ്ടിന്റെയും മദ്ധ്യ ഊരകം മേൽമുറി ജുമാമസ്ജിദിൽ (മുക്കന്റെ പള്ളി) ഹി: 1383 (1964) ശവ്വാൽ മാസത്തിലാണ്. മതവൈജ്ഞാനിക കേന്ദ്ര മായ മർകസുൽ ഉലമാദർസിന്റെ തുടക്കം.
സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന കാലം. ഭക്ഷണ ത്തിന് വളരെ ബുദ്ധിമുട്ടും മണ്ണ് കൊണ്ട് നിർമ്മിച്ച് കല്ല് തേച്ച് ചുകപ്പിച്ച ചുമരും, മുള, കവുങ്ങ്, എന്നിവ കൊണ്ട് നിർമ്മിച്ച മേൽ കൂട്ടിൽ ഓല, പുല്ല് എന്നിവ കൊണ്ട് മേഞ്ഞ വീടുകളുമാണ് പ്രദേശ ത്ത് അധികവും. ഓടിട്ട വീടുകൾ വളരെ അപൂർവ്വം അതുകൊണ്ട് തന്നെ അക്കാലത്ത് മറ്റ് പല സ്ഥലങ്ങളിലേയും പോലെ നാട്ടിലെ യുവാക്കളിൽ ഏറിയ പങ്കും ഉറക്കം പള്ളിയിൽ. നിസ്കരിക്കു ന്നവരും, അല്ലാത്തവരും. ഇവരുടെ ഇടയിലേക്കാണ് 23 കാരനായ ഉസ്താദ് ദർസ് തുടങ്ങാൻ വരുന്നത്. കാരണവന്മാരിൽ ചിലർക്ക് മുറുമുറുപ്പ് ഈ കുട്ടി ഇവരുടെ ഇടയിൽ എന്ത് ചെയ്യും? അല്ലാഹു വിന്റെ അപാരമായ അനുഗ്രഹത്തോടെ ഏതാനും മാസങ്ങൾ കൊണ്ട് അവരിൽ ഭൂരിഭാഗത്തേയും ദസിലെ മുതഅല്ലിമുക ളാക്കാനും അന്നും ഇന്നും ദാസിന്റേയും ഉസ്താദിന്റേയും ഗുണ കാംക്ഷികളാക്കി തീർക്കാനും സാധിച്ചു.
യാത്രാസൗകര്യമോ, ഭക്ഷണത്തുകയോ വേണ്ടത് ഇല്ലാ കാലം (പൊന്മളയിൽ നിന്ന് പട്ടർക്കടവ് പുഴകടന്ന് ഊരകം വരെ പല പ്രാവശ്യം ഉസ്താദിനോടൊപ്പം നടന്നത് ഓർക്കുന്നു.
ക്ഷമിച്ചും സഹിച്ചും ദാസിന്റെ പഴമയും മുതഅല്ലിമീങ്ങളുടെ തനിമയും നിലനിർത്താൻ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് മർകസുൽ ഉലമയുടെ വിജയം.
കളരാന്തിരിയിൽ
ഹിജ്റ 1388 ശവ്വാലിൽ ഊരകത്ത് നിന്ന് പിരിഞ്ഞ് കോഴി ക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് കളരാന്തിരിയിൽ ഭിച്ചു. കെ. വി. അഹമ്മദാജി മുതവല്ലിയായുള്ള ഭരണ സമിതിയാ യിരുന്ന അന്ന് മഹല്ലിൽ നേതൃത്വം. 30 ഓളം വിദേശികളും അത തന്നെ സ്വദേശികളും ഉണ്ടായിരുന്നു ആരംഭത്തിൽ. തുടർന്ന് ദർസിന്റെ മുന്നോട്ടുള്ള പ്രയാണമായിരുന്നു. കളരാന്തിരിയിലെ രണ്ടാം വർഷമാണ് ആദ്യമായി മർകസുൽ ഉലമയുടെ സന്തതി യായ പി. അലവി മുസ്ലിയാർ (പൊന്മുള) ഉപരി പഠനാർത്ഥം ബാഖിയാത്തിലേക്ക് പോകുന്നത്. തുടർന്നുള്ള വർഷങ്ങളിൽ 2ഉം 3ഉം മുതൽ 20 ൽ പരം വരെ മുതഅല്ലിമീങ്ങൾ ഉപരിപഠനത്തിന് പോയവർഷങ്ങൾ ഉണ്ട്. കളരാന്തിരിയിൽ 9 വർഷം പിന്നിട്ടപ്പോൾ ഉപരിപഠനം കഴിഞ്ഞെത്തിയ പലരും പല സ്ഥലങ്ങളിലും മുദരിസു മാരായി കഴിഞ്ഞിരുന്നു. കൊടിഞ്ഞിയിൽ
തിരൂരങ്ങാടിയിൽ നിന്നും ഏതാണ്ട് ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ പ്രസിദ്ധമായ മമ്പുറം തങ്ങളുടെ കരങ്ങളാൽ ശിലാ ഫലകമിട്ട് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി. പഴയ കാലത്ത് പല പ്രമുഖരും ദർസ് നടത്തി പ്രസിദ്ധി നേടിയിട്ടുണ്ടെങ്കിൽ മമ്പുറം തങ്ങളുടെ കാലത്ത് പ്രസിദ്ധമായ സത്യം ചെയ്യുന്ന പള്ളിയാണ്. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞാൽ അന്യദേശങ്ങളിൽ നിന്നും കുടുംബവും വ്യക്തി പരവുമായ പ്രശ്നങ്ങളിൽ കലഹിക്കുന്നവർ തമ്മിൽ സത്യം ചെയ്യുന്ന പ്രവണത മുമ്പെ നടന്നു പോരുന്നു. ഈ പള്ളിയിലേക്ക് കൊടുവള്ളിക്കടുത്ത കളരാന്തരിയിൽ നിന്നും ഉസ്താദ് ദർസിന് വേണ്ടി 70 കുട്ടികളുമായി 1977 കാലഘട്ടങ്ങളിൽ കൊടിഞ്ഞിയിൽ എത്തി. ഇന്നത്തെ പോലെ ഗൾഫ് പണം കൊണ്ട് പ്രതാപം നേടിയ ഒരു കാലമല്ലായിരുന്നു എന്നാൽ പഴമയുള്ള പുരാതനമായ കൊടിഞ്ഞി പള്ളിയിൽ ഉസ്താദ് എത്തിയതോടെ നാനാജാതിയിൽ പെട്ട ആളുകളുമായി ബന്ധപ്പെടുവാനും മഹ ല്ലിലെ ജനങ്ങളെ ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ കോർത്തിണക്കി ഐക്യത്തോടെ നയിക്കുവാനും ഉസ്താദിന് കഴിഞ്ഞു. കൊടിഞ്ഞി നിവാസികൾക്ക് ഉസ്താദിനോടും മുതഅല്ലിമീങ്ങളോടും അതിരറ്റ് സ്നേഹമായിരുന്നു. മുതഅല്ലിമീങ്ങ ൾക്ക് ഭക്ഷണം നൽകുന്ന വിഷയത്തിലും മറ്റും മറ്റു മഹല്ല് നിവാസി കൾക്ക് കൊടിഞ്ഞി പ്രദേശത്തുകാർ മാതൃകയാണ്. ഉസ്താദിന്റെ ദർസി രംഗത്ത് പ്രസിദ്ധമായ കാലമായിരുന്നു അത്. തന്റെ യുവത ത്തിന്റെ നല്ലൊരു ഭാഗം (13 വർഷം) കൊടിഞ്ഞിയിൽ ചെലവഴിച്ചു. ഈ കാലഘട്ടങ്ങളിൽ മാനസികമായി പ്രയാസപ്പെടുത്തിയ ചില സംഭവങ്ങൾ അനുസ്മരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട മൂത്ത പുത്ര റഹിമാൻ മുസ്ലിയാർ) 1985 ലെ ശ അബാനിൽ ദർസു നിർത്തി ആ വർഷം കോളേജിൽ പോകാൻ വേണ്ടി എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോൾ റമളാൻ മാസത്തിൽ മാരകമായ രോഗം പിടിപെടുകയും എല്ലാവരും പ്രതീക്ഷയോടെ നോക്കി കണ്ട് ആ യുവ സഹോദരൻ ശവ്വാൽ 5 ന് ഈ ലോകത്തോട് വിട പറയുകയും ചെയ്തു. ഇത് ഉസ്താദിനെയും ഞങ്ങളെ പോലോ ശിഷ്യന്മാരെയും മാനസികമായി തളർത്തുകയുണ്ടായി. കേവലം ഒരുവർഷം പൂർത്തിയാവുന്നതിന് മുമ്പായി മറ്റൊരു ദുഃഖ സംഭവം. മാരകമായ രോഗം ബാധിച്ച് വന്ദ്യരായ ഉസ്താദ് മലപ്പുറം സഹകരണ ആശുപത്രിയിൽ അഡ്മിറ്റായി. അന്ന് നൂറിൽപ്പരം മുതഅല്ലിമീങ്ങളുണ്ടായിരുന്നു. ഇവരെ തന്റെ പ്രിയ ശിഷ്യന്മാരോടു കൂടെ പറഞ്ഞയച്ചു. മഹാന്മാരായ സദാത്തീങ്ങളുടേയും പണ്ഡിത ന്മാരുടേയും മുതഅല്ലിമീങ്ങളുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും ദർസ് ആരംഭിക്കുവാൻ തൗഫീഖുണ്ടായി. എപ്പോഴും ഏത് സമയ വും മഹാനവർകളുടെ നാവിന്റെ തുമ്പിൽ നിന്നും വരുന്ന ഏക വാക്ക് എന്റെ മുതഅല്ലിമീങ്ങൾ, എന്റെ ദർസ് എന്നായിരുന്നു. മുത അല്ലിമീങ്ങളെ അതിരറ്റ് സ്നേഹിക്കുകയും അവരുടെ വ്യക്തി പരവും കുടുംബപരവുമായ പ്രശ്നങ്ങൾ ഒരു പിതാവിനെപോലെ അന്വേഷിക്കുകയും ചെയ്യുന്ന പതിവ് മഹാനവർകളിൽ എപ്പോഴും കാണാം. അവരുമായുള്ള ബന്ധം അടിയുറപ്പിക്കാനും ശ്രദ്ധിക്കാ റുണ്ട്. മുതഅല്ലിമീങ്ങളെ പഴമയിൽ ശീലിപ്പിച്ചു തർബിയത്തു ചെയ്യുവാൻ ഉള്ള ഉസ്താദിന്റെ കഴിവ് മികവുറ്റതാണ്. ചിട്ടയോടും അതിലുപരി കർശനമായ അച്ചടക്കവും ദർസിന്റെ ശിആറുകളും മുതഅല്ലിമീന്റെ ശിആറും ജീവിത്തിൽ പകർത്തുന്നവർക്കു മാത്രമേ ലക്ഷ്യത്തിൽ എത്തുവാൻ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് ഉസ്താദിനെ ഇതിലേക്ക് പ്രേരിപ്പിച്ചത് തന്റെ ദർസിനെ കേരളത്തിലെ ഏറ്റവും മികച്ച ദർസായി തെരഞ്ഞെടു ക്കുവാനും ശംസുൽ ഉലമായുടെ പേരിലുള്ള അവാർഡു ലഭിക്കുവാനും കാരണം ഇതായിരുന്നു.
1990 - കാലം മലപ്പുറം കോഴിക്കോട് റൂട്ടിൽ പ്രസിദ്ധമായ പാടിയാട് ആലത്തൂർ പടിക്കൽ മർസിലേക്ക് പോവാൻ തീരുമാ നിച്ചു. തന്റെ പ്രിയപ്പെട്ട ഉസ്താദ് ഒ.കെ സൈനുദ്ദീൻ മുസ്ലിയാർ, കെ.സി. ജമാലുദ്ദീൻ മുസ്ലിയാർ, അബ്ദു റഹിമാൻ ഫള്ഫരി (കുട്ടി മുസ്ലിയാർ), കെ.കെ. അബൂബക്കർ ഹസ്രത്ത് തുടങ്ങിയ പ്രമുഖന്മാരായ ഉസ്താദുമാർ ദർസു നടത്തിയ മഹല്ല്. പഴയ കാലത്ത് തന്നെ ദർസു കൊണ്ട് അറിയപ്പെട്ട പ്രദേശമാണ് പൊടി യാണ്. ഏതാണ്ട് 70 ന്റെയും 80 ന്റെയും ഇടയിൽ കുട്ടികൾ അന്ന് അവിടെ പഠിച്ചിരുന്നു. കേവലം രണ്ട് വർഷമാണെങ്കിലും പൊടി യോടെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ദർസു നടത്തുവാൻ സാധിച്ചു. പൊടിയാട്ടുള്ള സാധാരണക്കാരായ ജനങ്ങളൊക്കെ സാമാന്യം മതപരമായ അറിവുള്ളവരായിരുന്നു. പ്രായം ചെന്നവർ മുതൽ യുവാക്കന്മാർ വരെ അത്തരക്കാരായിരുന്നു.
കരുവാരക്കുണ്ട്
- ബഹു ഉസ്താദ് സി.എച്ച് ഹൈദൂസ് മുസ്ലിയാരുടെയും കെ.ടി. മാനു മുസ്ലിയാരുടെയും അഭ്യർത്ഥനപ്രകാരം പ്രശസ്തമായ കരുവാരക്കുണ്ട്. അങ്ങാടിയിലെ ജുമുഅത്ത് പള്ളിയിലായിരുന്നു ശൈഖുനായുടെ ദർസ് പിന്നീട് ആരംഭിച്ചത്. സ്തുത്യർഹമായ രീതിയിൽ കേവലം ഒരു വർഷം മാത്രം അവിടെ പൂർത്തിയാക്കി. 1991-92 വർഷത്തിലായിരുന്നു ഇത്.
മടവൂർ
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മഖാമുകളിൽ ഒന്നാണ് മടവൂർ സി.എം. വലിയുല്ലാഹി മഖാം. കോഴിക്കോട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമം ആൾതാമസമില്ലാത്ത പാടങ്ങളും മലകളും തിങ്ങിനിറഞ്ഞ പ്രദേശം സി.എം.മഖാം വരുന്നതിന്റെ മുമ്പ് ഒന്നോ രണ്ടോ പെട്ടികടയും ഒരു ചായകടയും മാത്രം. ആത്മീ യ രംഗത്ത് പ്രവർത്തിക്കുന്ന മഹാന്മാരുടെ മരണം ലോകത്തിന്റെ മരണമാണ്. സി.എം. വലിയുല്ലാഹിയുടെ മരണ ത്തോടെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ഒരു അത്താണി യാണ് നഷ്ടപ്പെട്ടത്. 1991 ശവ്വാൽ മാസം 5 നാണ് മഹാനവർകൾ മരണപ്പെട്ടത്. ദീർഘകാലം മടവൂരിൽ ദർസു നടത്തിയത് അദ്ദേഹത്തിന്റെ പിതാവായ സി.എം.കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ ആയിരുന്നു.
1993 ൽ ബഹു വന്ദ്യ ശൈഖുനായുടെ ദർസ് മടവൂർ സി.എം. മഖാമിലേക്ക് നീങ്ങി. മഖാം കമ്മിറ്റിക്കും പള്ളി കമ്മിറ്റി ക്കും തൃപ്തിയുള്ള പഴയ കാലത്ത് മടവൂരിൽ നടന്ന അതേ ദർസ് ദിവസവും ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തുന്ന മടവൂരിൽ ചിട്ടയുള്ള അച്ചടക്കമുള്ള ദർസ് പലരുടെയും പ്രശംസ പിടിച്ചുപറ്റി. 3 വർഷത്തിനു ശേഷം അവിടെ നിന്നും യാത്ര പറഞ്ഞു.
ചെമ്മാട്
ഖുതുബുസ്സുമാൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെ പാദ സ്പർശനങ്ങളേറ്റ സ്മരണകൾ അയവിറക്കാറുള്ള പ്രശസ്തമായ ചെമ്മാട് പട്ടണത്തിലെ പഴയ ജുമുഅത്ത് പള്ളിയിൽ പ്രഗൽഭ മുദരിസുമാരുടെ പിൻഗാമിയായി ശൈഖുനാ 14 വർഷക്കാലം (തന്റെ മരണം വരെ) മർക്കസുൽ ഉലമാ ദർസ് നടത്തി. ഇപ്പോൾ ശൈഖുനായുടെ പ്രിയ പുത്രൻ മുഹമ്മദ് ബഷീർ ബാഖവിയുടെ നേതൃത്വത്തിൽ മർകസുൽ ഉലമാ ദർസിന്റെ പ്രയാണം നടന്നു കൊണ്ടിരിക്കുന്നു. സർവ്വശക്തനായ തമ്പുരാൻ മർക്കസുൽ ഉലമാ യുടെ നായകനായ ഞങ്ങളുടെ വന്ദ്യ ഗുരുവിന് പാരത്രിക പദവി ഏറ്റിക്കൊടുക്കുമാറാവട്ടെ. - ആമീൻ
Post a Comment