ഖബറിന് മുകളില്‍ എടുപ്പ് : പണ്ഡിതന്മാരുടെ നിലപാടുകൾ മനസ്സിലാക്കാം
നബി (സ) ഖബറുകളെ പള്ളികളാക്കുന്നത് നിരോധിച്ചു. അത്പപോലെ ഖബറിന് മുകളില്‍ എടുപ്പ് എടുക്കുന്നതും, അതിനു കുമ്മായമിടുന്നതും നിരോധിച്ചു.നബി (സ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം. അല്ലങ്കിൽ കറാഹത് ആവാം. ഈ രണ്ടു ഹുക്മുകളും വരും, എവിടെ?. സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഇവ കറാഹത്ത് ആണ്, പൊതു ഖബറിസ്താൻ ആണെങ്കിൽ അവിടെ ഇവയൊക്കെ ഹറാമുമാണ്. എന്നാൽ പൊതു ഖബറിസ്താൻ പോലും സാലിഹീങ്ങളും മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയര്ത്തൽ അനുവദനീയമാണ്, കറാഹത്ത് പോലും ഇല്ല, പുണ്ണ്യകര്മമാണ്'.ഇനി ഇതൊക്കെ ആര് പറഞ്ഞു എന്നതാണ്?
1 :-باب الجريد على القبر وأوصى بريدة الأسلمي أن يجعل في قبره جريدان ورأى ابن عمر رضي الله عنهما فسطاطا على قبر عبد الرحمن فقال انزعه يا غلام فإنما يظله عمله وقال خارجة بن زيد رأيتني ونحن شبان في زمن عثمان ..... رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه....
ഈ ഹദീസിനെ വിശദീകരിച്ച ഫത്ഹുല
ബാരിയുടെ വരികളാാണ് താഴെ 4 നമ്പറുകളിൽ വിവരിക്കുന്നത്.
1
وفيه جواز تعلية القبر ورفعه عن وجه الأرض -
ഈ ഹദീസില്‍ ഖബര്‍ ഭൂമിക്കു മുകളിൽ ഉയര്ത്തല്‍ അനുവദിനിയം എന്നത്തിനു രേഖയുണ്ട് (ഇവിടെ ഖബർ തന്നെ ഉയര്ത്തുന്നതിനെ കുറിച്ചാണ് ഈ വിശദീകരണം)
---------------------------------------------------
2
- ومناسبته من وجه أن وضع الجريد على القبر يرشد إلى جواز وضع ما يرتفع به ظهر القبر عن الأرض ഭൂമിയിൽ നിന്ന് ഖബ്ർ ഉയർന്നു നില്കാൻ പറ്റുന്ന വസ്തു ഖബ്റിനു മുകളില വെക്കാം എന്നതിലേക്ക് നയിക്കുന്നു എന്നതാണ് ഈ ഹദീസ് ഇവിടെ കൊണ്ട് വന്നതിലെ യോജിപ്പ് (ഖബര്‍ ഉയര്ന്നു നില്ക്കാൻ ആവിശ്യമായ ഉയര്ന്ന കല്ല് മരം പോലോതവ ഖബറിന്മേൽ വെക്കാം. ഇവിടെ ഖബറിനരികിൽ വെക്കുന്ന വസ്തുവും ഉയരാം എന്ന്)
.----------------------------------------------------
3
قال ابن المنير في الحاشية أراد البخاري أن الذي ينفع أصحاب القبور هي الأعمال الصالحة ، وأن علو البناء والجلوس عليه وغير ذلك لا يضر بصورته ، وإنما يضر بمعناه إذا تكلم القاعدون عليه بما يضر مثلا
ഇബ്നുൽ മുനീര് പറയുന്നു 'ഇമാം ബുഖാരി ഈ ഹദീസ് കൊണ്ട് ഉദ്ദേശിച്ചത് ഖബറാളിക്ക് ഉപകാരം ലഭിക്കുക സല്കര്‍മങ്ങലാണ് , ഖബ്റിനു മുകളിലെ ഉയർന്ന എടുപ്പോ അതിന്മേല്‍ ഇരിക്കുക പോലോതവ രൂപം കൊണ്ട് ഖാബരാളിക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നാൽ ഖബ്റിനു
മേലെ ഇരിക്കുന്നവർ ഖബ്രാളിക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവ നടത്തിയാൽ അതിനാൽ ബുദ്ധിമുട്ടുണ്ടാകും. ഉദാഹരനത്തിനു അതിന്മേല്‍ ഇരിക്കുന്നവർ ബുദ്ധിമുട്ടുണ്ടാക്കുന്ന സംസാരം നടത്തുക.
(ഇതിൽ നിന്ന് ഇബ്നു ഉമര് (റ) ഖബരിനു മുകളിൽ പണിത ടെന്റ് നീക്കം ചെയ്യാൻ പറഞ്ഞത് വഹാബികൾ ലക്‌ഷ്യം വെക്കുന്ന ജാറം കര്സേവയല്ല, മറിച്ച് ഖബരാളിക്ക് തണലിടുക എന്ന നിലക്ക് എടുപ്പ് എടുക്കേണ്ട ഒരാവശ്യവും ഇല്ലാന്നാണ്)
------------------------------------------------------
4
- وقد يتكلف له طريق يكون به من الباب ، وهي الإشارة إلى أن ضرب الفسطاط إن كان لغرض صحيح كالتستر من الشمس 4مثلا للحي لا لإظلال الميت فقط جاز ، وكأنه يقول : إذا أعلي القبر لغرض صحيح لا لقصد المباهاة جاز كما يجوز القعود عليه لغرض صحيح ، لا لمن أحدث عليه .
ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വരാനുള്ള ഒരു ന്യായം ഖബരിന്‍ മേൽ എടുപ്പ് പണിയൽ നല്ല ഉദ്ദേശത്തിനു വേണ്ടിയാണെങ്കിൽ ഉദാഹരണത്തിന് മരിച്ച ഖബറാളിക്ക് തണലിടുക എന്ന നിലക്കെല്ലാതെ ജീവിച്ചിരിക്കുന്നവർക്ക് സൂര്യനിൽ നിന്നു തണലിടുക എന്ന നിലക്ക് അനുവദനീയമാണ്. ആഡംബരം കാണിക്കും പോലോത്ത ദുരുദ്ദേശമില്ലാതെ നല്ല ഉദ്ദേശത്തിനു വേണ്ടി ഖബര്‍ ഉയർത്തിയാൽ അത് അനുവദനീയം എന്ന് പറയും പോലെയാണ് ഉദ്ദേശം. (ഈ ബാബിൽ ഈ ഹദീസ് കൊണ്ട് വന്നത് കൊണ്ട്).
ചില പണ്ഡിത ഉദ്ധരണികൾ കൂടി കാണാം
1 :- "ഉലമാക്കളുടെയും ഔലിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകള്‍ക്ക് മുകളില്‍ ഖുബ്ബ നിര്‌മിക്കലും അവരുടെ ഖബറുകള്‍ക്ക് മുകളില്‍ മറയും വിരിയും ഇടലും ജനദൃഷ്ടിയില്‍ ആദരവുണ്ടാക്കുക എന്നുള്ള നിലക്കാണെങ്കില്‍ അനുവദനീയമാണ്.. അവിടെ വിളക്കും മറ്റും കത്തിക്കലും അപ്രകാരം തന്നെ.. ആദരവുദ്ദേശിച്ചു കൊണ്ടാകുമ്പോള്‍ അത് നല്ല ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനം തന്നെയാണ്.. (രൂഹുല്‍ ബയാന്‍ 3/400)
2 :- സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു '' പൊതു ശ്മശാനത്തിൽ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 )
ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി (1 /696) പറയുന്നു '' ഈ പറഞ്ഞത് മയ്യിത്ത് സ്വാലിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്.ഔലിയാ ഇന്റെ മഖ്‌ബറകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ 'ഈആബില്‍' പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 )
Post a Comment