എന്റെ ഖബറിനെ നിങ്ങൾ ഉത്സവമാക്കരുത് എന്ന് നബി(സ) തങ്ങൾ പറഞ്ഞോ.? ഹദീസിന്റെ യഥാർത്ഥ ആശയം ഇതാണ്..

عن أبى هريرة رضى الله تعالى عنه قال: قال رسول الله صلى الله تعالى عليه وآله وسلم:
"لا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلا تَجْعَلُوا قَبْرِى عِيداً، وَصَلُّوا 
عَلَىَّ فإِنَّ صلاَتَكُمْ تَبْلُغُنىِ حَيْثُ كَنْتُمْ". رواه أبو داود 

‘എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്... എന്റെ ഖബ്റിനെ നിങ്ങൾ ആരാധനാ കേന്ദ്രമാക്കരുത്..’
എന്നൊക്കെ ഇ ഹദീസിന് അർത്ഥം പറഞ്ഞ് വഹാബികൾ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. 


ഈ  ഹദീസിന്റെ ശരിയായ അർത്ഥവും വ്യാഖ്യാനവും  ഇനി പ്റയുന്നതാണ്.
അത് പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;

وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)

 സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല.
രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം.
'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്.
ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്. ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181) 


മഹാന്മാരുടെ മഖ്ബറയുടെ അരികിൽ പ്രാർത്ഥനയ്ക്ക് പ്രത്യേകം ഇജാബത്ത് ഉണ്ടെന്നും അവിടെ ബർക്കത്ത് ഉണ്ടെന്നും നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതാണ്.
അതിന് നിഷേധിക്കാൻ വേണ്ടി ഈ ഹദീസ് ദുർവ്യാഖ്യാനം ചെയ്യുന്നവരെ തിരിച്ചറിയുക 
നിങ്ങൾ മഹാന്മാരുടെ മഖ്ബറകൾ കൂടുതൽ തവണ സിയാറത്ത് ചെയ്യണമെന്നാണ് ഹദീസിന്റെ താല്പര്യം എന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.
➖➖➖➖➖➖➖➖➖➖➖➖➖
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യക