മദീനയിലെ പച്ചഖുബ്ബ തകർക്കാൻ വഹാബികൾ നടത്തുന്ന രഹസ്യവും പരസ്യവുമായ നീക്കങ്ങൾ ..

വർഷങ്ങൾക്ക് മുമ്പ് ' 'അറബ് ചാനൽ MBC അത്യപൂർവ്വമായ ഒരു അഭിമുഖം സംപ്രേക്ഷണം ചെയ്യുകയുണ്ടായി
(അറബി അറിയുന്നവർ ഇതൊന്ന് ശ്രദ്ധിച്ചു കേൾക്കണം )

അഭിമുഖം നടത്തിയത് പ്രസിദ്ധ ടി വി അവതാരകൻ ദാവൂദുശർയാൻ. തൻ്റെ മുമ്പിൽ ഇരിക്കുന്നത് ഭീകരപ്രവർത്തനം നടത്തിയതിൻ്റെ പേരിൽ സൗദി ജയിലിൽ ശിക്ഷ കാത്ത് കഴിയുന്ന നൂറുകണക്കിന് അൽ ഖാഇദ തീവ്രവാദികളിൽ ഒരാൾ. പേര് "ഖാലിദുൽ മുവല്ലദ്" 

മദീന പള്ളിയിൽ നിന്ന് ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദ്, ശൻഖീത്വീ, ശൈഖ് അമാൻ അൽജാമി (സലഫിയ്യ ജാമിയ്യ വിഭാഗത്തിൻ്റെ നേതാവ്) തുടങ്ങിയ വലിയ വലിയ വഹാബി പണ്ഡിതരുടെ കീഴിൽ ഇബ്നു അബ്ദിൽ വഹാബിൻ്റെ കിതാബ് തൗഹീദ് പോലെയുള്ള വഹാബി അഖീദ ഗ്രന്ഥങ്ങൾ പഠിച്ച അൽ ഖാഇദ പ്രമുഖനാണ്‌ ഇദ്ദേഹം.
  
വാദം : നബി (സ )യുടെ ഖബർ ശരീഫ് മദീനപള്ളിക്കകത്ത് നിർത്തുന്നത് വൻപാപമാണ് തെറ്റാണ് , തെറ്റ് ചെയ്യുന്നവർ കാഫിറാണ്, അതിനാൽ ഈ തെറ്റിനെ അംഗീകരിക്കുന്ന സൗദി ഭരണകൂടവും പണ്ഡിതരും മുഴുവൻ ജനങ്ങളും കാഫിറാണ് എന്ന വാദം 

● മതവിദ്യാഭ്യാസം പ്രൈമറി തലത്തിൽ 
17 വയസ്സിൽ പഠനം നിർത്തി എയർ കണ്ടീഷൻ വർക്കുകൾ ചെയ്തു മസ്ജിദുന്നബവിയിൽ "സുഖ് യാ" വകുപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കഞ്ചാവും പെണ്ണുമായി 27 വയസ്സുവരെ അധാർമിക ജീവിതം നയിച്ചു 
പിന്നീട് വഹാബിസത്തിൽ ആകൃഷ്ടനായി ആഫ്രിക്കയിലെ ഒരു പ്രദേശത്തേക്ക് പോയി ഒന്നര വർഷം ജീവിച്ചു വീണ്ടും മദീനയിലേക്ക് വന്ന് മയക്കമരുന്നിൽ അഭയം തേടി 11 വർഷം അസാൻമാർഗിക ജീവിതത്തിലെക്ക് കൂപ്പ് കുത്തി പിന്നീട് വീണ്ടുവിചാരം വന്നു നന്നാവാൻ ശ്രമിച്ചു മദീനയിൽ വീണ്ടും ശൈഖ് അൽ അബ്ബാദ്, ശ്രൻഖീത്വീ, ശൈഖ് അൽജാമി (സലഫിയ്യ ജാമിയ്യ വിഭാഗത്തിൻ്റെ നേതാവ്) തുടങ്ങിയവരുടെ കീഴിൽ ഹദീസ്, വഹാബിഅഖീദ, തുടങ്ങിയവ പഠിച്ചു കൊണ്ടിരിക്കെ മദീനയിലെ ശൈഖ് അബ്ദുൽ മുഹ്സിനുൽ അബ്ബാദുമായി ഖാലിദ് പ്രശ്നമുണ്ടാക്കുന്നു ,വിഷയം നബി (സ) യുടെ ഖബ്റ് ശരീഫ് മസ്ജിദുന്നബവിയിൽ നിന്ന് പുറത്താക്കാത്തതിനാൽ രാഷ്ട്രം അടക്കം മുഴുവൻ പണ്ഡിതരും എല്ലാവരും കാഫിറാണ് എന്നാണ് ഖാലിദ് വാദിച്ചത് ഇതിൽ പ്രതിഷേധിച്ച് സ്വന്തം ഷർട്ടിൽ ഒന്നകൂടത്തിനെതിരിൽ 
خائن الحرمين الشرييفين 
 "സൗദി രാജാവ് ഇരുഹറമുകളടെ വഞ്ചകൻ " എന്നെഴുതി വെച്ച നടന്നു. 
ഖബറുള്ള മസ്ജിദുന്നബവിയിൽ ഞാൻ നിസ്കരിക്കില്ല എന്ന് പരസ്യമായി പറഞ്ഞു നടന്നു ഇപ്പോഴും ഇത് പറഞ്ഞു നടക്കുന്ന കൊടിയ വഹാബികൾ മദീനയിൽ ഉണ്ടെന്ന് ഇവരുടെ നേതാവ് ശൈഖ് സുലൈമാൻ അറഹീലിയുടെ സംസാരം ഇവിടെ കേൾക്കാം. 

☞ അഭിമുഖത്തിൽ നിന്ന് ഏതാനും ഭാഗം =
انت كفرت الدولة والعلماء والناس كلهم ؟
نعم انت كافر وكلهم كافر 
നീരാഷ്ട്രത്തിൻ്റെ ഭരണാധികാരികളെയും പണ്ഡിതന്മാരെയും മുഴുവൻ ജനങ്ങളെയും മതത്തിൽ നിന്ന് പുറത്താക്കിയോ ?
MBC ചാനൽ അവതാരകൻ ദാവൂദ് ശർയാനോട്‌ ചോദിച്ചു 

"അതെ, നീയും ബാക്കി എല്ലാവരും അവിശ്വാസികളാണ് കാരണം നിങ്ങളെല്ലാവരും മദീനപള്ളിയിൽ നബിയുടെ ഖബർ നിലകൊള്ളുന്നതിനെ അംഗീകരിക്കുന്നവരാണ് "
 
ذهبت للإمارة وكتبت لها عن الشرك في تواجد القبور والتقيت علماء وناقشتهم”، مشيرا إلى أنه بذلك أقام الحجة على الدولة وأنه بذلك يكفر الدولة والشعب السعودي الراضين بوجود القبر داخل المسجد 
"ഞാൻ ഭരണാധികാരികൾക്ക് ഈ ശിർക്കിനെക്കുറിച്ച് (മദീനപള്ളിയിൽ നബിയുടെ ഖബർ നിലകൊള്ളുന്നത്) എഴുതിയിട്ടുണ്ട്. ഞാൻ പണ്ഡിതരുമായി വർച്ച ചെയ്തിട്ടുണ്ട് അതിനാൽ ഞാൻ അവർക്കെതിരിൽ ഹുജ്ജത്ത് നിരത്തിക്കഴിഞ്ഞു. ഭരണാധികാരികൾ മുഴുവനും ജനങ്ങളും കാഫിറാണ്" 

“جادلت كل الناس ولم يبق سوى القتل”
എല്ലാവരോടും ഞാൻ ചർച്ച ചെയ്തു കഴിഞ്ഞു ഇനി കൊല മാത്രമെ അവശേഷിക്കുന്നുള്ളൂ !
(വഹാബിസത്തിൻ്റെ ഭാഷയിൽ ഹുജ്ജത്ത് നിരത്തിക്കഴിഞ്ഞു )

പിന്നീട് അവതാരകനോട് ഒരു കൂസലുമില്ലാതെ ഇയാൾ തുറന്നടിച്ചു
"നിന്നെ തന്നെ കൊല്ലാൻ അവസരം കിട്ടിയാൽ നിന്നെയും കൊല്ലും " 
നബിയുടെ ഖബർ ശരീഫ് പള്ളിക്കകത്താക്കിയ അബ്ദുൽ മലിക് മർവാനിൻ്റെ ശേഷമുള്ള ഏക മുസ്ലിമാണ് ഞാനെന്ന് വരെ പറയാൻ ടിയാൻ ധാർഷ്ട്യം കാണിച്ചു (അബ്ദുൽ മലിക് മർവാനടയ്ക്കം ഇതിനെ അംഗീകരിച്ചവർ മുഴുവൻ കാഫിറുകളാണ് എന്നാണ് ഭീകരവാദി വിശ്വസിക്കുന്നത് )
 ഈ വിഷയത്തിൽ ഇമാം മാലികിനെക്കാൾ അറിവ് എനിക്കുണ്ടെന്നും ഇയാൾ തട്ടിവിട്ടു
(ഖബറുശരീഫ്‌ മസ്ജിദുന്നബവിയുടെ ഉള്ളിലെക്ക് ആക്കിയപ്പോൾ അതിന് സാക്ഷിയായ മഹാനാണ് ഇമാം മാലിക് മഹാനവർകൾ അതിനെ എതിർത്തില്ല )  

മദീനപള്ളിയിൽ നിന്ന് നബി (സ )യുടെ ഖബർ ശരീഫ് പുറത്താക്കുക എന്നത് ലോക വഹാബികളുടെ ഒരു സ്വപ്നമാണ് വിശേഷിച്ച് അൽ ഖാഇദ, ഐ എസ് ഐ എസ് എന്നി ഭീകര സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യമാണ് ( 2016ൽ ലെ ഒരു റമളാനിൽ ഇത്തരത്തിൽ ഒരു ശ്രമം അൽ ഖാഇദ നടത്തിയിരുന്നു ശരീരത്തിൽ ബെൽറ്റ് ബോംബ് വെച്ച് കെട്ടി മസ്ജിദുന്നബവിയിൽ ചെന്ന് ഖബറു ശരീഫ് തകർക്കലായിരുന്നു ഉദ്ദേശം. പക്ഷെ പുറത്ത് വെച്ച് തന്നെ പോലീസുകാർ തടഞ്ഞതിനാൽ അവിടെ വെച്ച് പൊട്ടിത്തെറിച്ച് 4 പോലീസ് കാർ മരണപ്പെട്ടു )
   
അതവർ ഒളിഞ്ഞും മറഞ്ഞും പറയാറുമുണ്ട് സ്വാലിഹുൽ ഫൗസാൻ തൻ്റെ ഫത്വവയിൽ അബ്ദുൽ മലിക് മർവാൻറ ഈ പ്രവർത്തനം തെറ്റാണെന്ന് പറയുന്നുണ്ട്.
എന്നാൽ പച്ച ഖുബ്ബ പൊളിക്കുമെന്ന് അവർ തുറന്നു തന്നെ പറയാറുണ്ട് ലോകമുസ്ലിം സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഭയന്നാണ് ഭരണകൂടം അതിന് ശ്രമിക്കാത്തത്.

സൗദിയിൽ മാത്രമല്ല ഇങ്ങ് കേരളത്തിൽ സകരിയ്യ സ്വലാഹി പരസ്യമായി " KNM ന് സൗദി ഭരണം കിട്ടിയാൽ ഉടനെ മദീനപള്ളിയിൽ നബിയുടെ ഖബറിൻ്റെ മുകളിലുള്ള പച്ച ഖുബ്ബ പൊളിച്ചുമാറ്റുമെന്ന് " പ്രസ്താവിച്ചത് കേരള മുസ്ലിംകൾ മറന്നിട്ടില്ല 
اتخذ اليهود والنصارى قبور انبيائهم مساجد 
തുടങ്ങിയ ഹദീസുകൾക്ക്
മഹാന്മാരായ ഉലമാക്കൾ നൽകിയ അർത്ഥവും വിശദീകരണങ്ങളും ഇൽമുൽ കലാമിൻ്റയും മ ൻ ത്വിഖിൻ്റെയും പേരിൽ അവഗണിച്ച് തള്ളി "പ്രമാണങ്ങളിലെക്ക് മടങ്ങുവിൻ " എന്ന് പറഞ്ഞ് സാധാരണക്കാരായ ആളുകളെലെക്ക് , ഖുർആനും ഹദീസും അതേപടി ഇട്ട് കൊടുക്കുന്ന അത്യന്തം ദുരന്തപൂർണമായ പ്രവണത ഇവിടെ കൊണ്ടുവന്ന വഹാബിസത്തിൻ്റെ ഐഡിയോളജിക്കേറ്റ ശക്തമായ അടിയാണ് ഇത്തരം സംഭവങ്ങൾ 

اتخذ اليهود والنصارى قبور انبيائهم مساجد
എന്നത് പോലെയുള്ള ഹദീസുകൾക്ക് സാധാരണക്കാർ മനസ്സിലാക്കുക ഖബറിന് മുകളിൽ പള്ളി ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത് എന്നാണ് 
 (യഥാർത്ഥത്തിൽ ഖബറിലെക്ക് തിരിഞ്ഞ് അതിനെ ആരാധിക്കുന്നതിനെ കുറിച്ചാണ് ഹദീസിൽ പറയുന്നത് ) എന്നല്ല ' വഹാബി മൗലവിമാർ അങ്ങിനെ തന്നെയാണ് ജനങ്ങളെ പഠിപ്പിക്കുന്നത് എങ്കിൽ പിന്നെ എങ്ങിനെ ഖാലിദുൽമുവല്ലദിമാർ ഇവിടെ ജന്മം കൊള്ളാതിരിക്കും   

 17 വർഷം കഞ്ചാവ് വലിച്ച് നടന്ന ഒരുവൻ പെട്ടൊന്ന് മുഫ്തിയായി രംഗത്ത് വന്ന് കുഫ്റ് ഫത്വ പുറപ്പെടീക്കാൻ സാധ്യമാക്കുന്ന അസാധാരണമായ മെക്കാനിസം വഹാബിസത്തിനല്ലാതെ ഇന്ന് ഏത് പ്രസ്ഥാനത്തിന് അവകാശപ്പെടാൻ കഴിയും ? 

ഇതിൻ്റെയെല്ലാം ദുരന്തഫലമെന്നോണം,
ഇന്നിപ്പോൾ വഹാബിസം വിതച്ചത് കൊയ്തു കൊണ്ടിരിക്കയാണ് പാൽ കൊടുത്ത് വളർത്തിയ കൈകൾക്ക് തന്നെ കടിയേറ്റു കൊണ്ടിരിക്കുന്നു ഭരണകർത്താക്കൾ മാറി ചിന്തിച്ച് തുടങ്ങി എന്നത് ശുഭോതാർക്കമാണ് എങ്കിലും തൊലിപ്പുറം ചികൽസകൊണ്ട് പ്രത്യേകിച്ച് ഫലമില്ല ഐഡിയോളജിയും രീതി ശാസ്ത്രവുമാണ് മാറേണ്ടത്
യുക്തി വാദി ഉണ്ടാകും പോലെ തീവ്ര വാദിയും വഹാബി ideolage യില്‍ നിന്നുണ്ടാകുന്ന തിന്റെ ഉദാഹരണം

#ഖാലിദുൽമുവല്ലദ് , #വഹാബിസം #വിരിയിച്ചെടുത്തകൊടുംതീവ്രവാദി

✍️ അഷ്‌റഫ്‌ ബാഖവി ചെറൂപ്പ