ഹജ്ജ് കര്‍മങ്ങള്‍, ഒരു ചെറു വിവരണം.
ശവ്വാല്‍ ഒന്ന് മുതല്‍
മീഖാത്തുകളില്‍ നിന്ന് ഹജ്ജിനു ഇഹ്റാം ചെയ്യാനുള്ള സമയം പ്രവേശിച്ചു. ഹജ്ജിനു ഇഹ് റാം ചെയ്താല്‍ ദുല്‍ഹജ്ജ് പത്ത് വരെ ഇഹ്റാമില്‍ താമസിക്കണം. ഇത് വിശമമായിരിക്കും . അതിനാല്‍ മീഖാത്തില്‍ നിന്ന് ഉംറക്ക് ഇഹ്റാം ചെയ്തു മക്കയിലെത്തി ഉംറയുടെ ത്വവാഫും സഅ്യും ചെയ്ത് മുടിനീക്കി സ്വതന്ത്രമാവുന് നതാണ് നല്ലത്. സുഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് ഗള്‍ഫ് നാടുകളില്‍ നിന്നും ദുല്‍ഹിജ്ജ മാസം പിറന്ന ശേഷമെത്തുന്നവര് മീഖാതുകളില്‍ നിന്ന് ഹജ്ജിന് മാത്രം ഇഹ്റാം ചെയ്ത്(ഇഫ്റാദ്) മക്കയിലെത്തി ഖുദൂമിന്റെ ത്വവാഫും ഹജ്ജിന്റെ ഫര്‍ള്വായ സഅ്യും നിര്‍വ്വഹിച്ച് ദുല്‍ഹിജ്ജ എട്ടിന് രാവിലെ മിനയിലെ/ മുസ്ദലിഫയിലെ ടെന്റിലേക്ക് പുറപ്പെടാം. അല്ലെങ്കില്‍ നേരിട്ട് ടെന്റിലെത്തി വിശ്രമം, കുളി, ഭക്ഷണം എന്നിവക്ക് ശേഷം ഖുദുമന്റെ ത്വവാഫും സഅ്യും നിര്‍വഹിക്കാന്‍ മക്കയിലേക്ക് പുറപ്പെടാം.
ദുല്‍ഹജ്ജ് ഏഴ്,
മീഖാത്തുകളില്‍ നിന്ന് ഹജ്ജിന് ഇഹ്റാം ചെയ്തിട്ടില്ലാത ്തവര്‍ കുളിച്ച് ഇഹ്റാമിന്റെ വസ്ത്രം മാറ്റി ഹറമില്‍ ചെന്ന് സുന്നത്ത് നിസ്കരിച്ച് വീട്ടുപടിക്കല്‍ വെച്ച്ഹജ്ജിന് ഇഹ്റാം ചെയ്യുക. (ഇഹ്റാമിലുള്ളവര ്‍ പുതുതായി ഒന്നും ചെയ്യേണ്ടതില്ല. ) രാത്രി മുത്വവ്വിഫ്നിര്‍ദ്ദേശിക്കു ന്നിടത്ത് നിന്ന് വാഹനത്തില്‍ മിനയിലേക്ക് പുറപ്പെടുക. ആവശ്യ വസ്തുക്കള്‍ എടുക്കുക. തല്‍ബിയത് വര്‍ധിപ്പിക്കുക . (മിനയിലേക്ക് പുറപ്പെടേണ്ടത് ദുല്‍ഹജ്ജ് എട്ടിന് രാവിലെയാണ്. ഇപ്പോള്‍ തലേന്നുരാത്രി പുറപ്പെടലാണ് പതിവ്).
ദുല്‍ഹജ്ജ് എട്ട്,
പ്രഭാതത്തോടെ മിനയിലെത്തുന്നു (ടെന്റിലെത്തുന് നു). നിസ്കാരങ്ങള്‍ നിര്‍വഹിച്ച് ദിക്റിലും ദുആയിലും കഴിഞ്ഞു കൂടുക. സാധ്യമെങ്കില്‍ മസ്ജിദുല്‍ ഖൈഫില്‍ ചെന്ന് നിസ്കരിക്കുക. രാത്രി ആരാധനകള്‍ വര്‍ധിപ്പിക്കുക .
ദുല്‍ഹജ്ജ് ഒമ്പത്,
രാവിലെ അറഫയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അറഫയിലെത്തുന്നു . ഇബാദത്തില്‍ മുഴുകുക. ഒരു നിമിഷം പോലും പാഴാക്കാതെ സൂര്യാസ്തമയം കഴിയും വരെ അറഫയില്‍ ഭക്തിനിര്‍ഭരമായ ി താമസിക്കുക. രാത്രിയാകുന്നതോ ടെ അറഫ വിട്ടു മുസ്ദലിഫയിലേക്ക ് നീങ്ങുക.
ദുല്‍ഹജ്ജ് ഒമ്പത് രാത്രി
അര്‍ധരാത്രി കഴിയുംവരെ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുക. ജംഅ് അനുവദനീയമായുള്ള വര്‍ മഗ്രിബും ഇശാഉംഇവിടെവെച്ച് നിര്‍വ്വഹിക്കുക . എറിയാനുള്ള കല്ല് ശേഖരിക്കുക. പ്രാര്‍ഥിക്കുക.
ദുല്‍ഹജ്ജ് പത്ത്,
1. പ്രഭാതത്തോടെ മിനയിലെ ജംറതുല്‍ അഖബയെ എറിയുക.
2. മുടി നീക്കുക.
3. അറവുണ്ടെങ്കില്‍ അറുക്കുക.
4. മക്കയിലേക്ക് പോയി ഹജ്ജിന്റെ ത്വവാഫും ഹജ്ജിന്റെ സഅ്യ് മുമ്പ് ചെയ്യാത്തവര്‍ അതും ചെയ്യുക. മിനയില്‍ തന്നെ തിരിച്ചെത്തി രാത്രി മിനായില്‍ പാര്‍ക്കുക.
ദുല്‍ഹജ്ജ് പതിനൊന്ന്
ഉച്ചക്കു ശേഷം മൂന്നു ജംറകളിലും ഏഴുവീതം എറിയുക. മിനായില്‍ രാത്രി പാര്‍ക്കുക.
ദുല്‍ഹജ്ജ് പന്ത്രണ്ട്,
ഉച്ചക്കു ശേഷം മൂന്നു ജംറകളെയും എറിയുക. (ധൃതിയില്‍ പോകാനുദ്ദേശിക്ക ുന്നവര്‍ സൂര്യാസ്തമയത്തി ന് മുമ്പ് എറിഞ്ഞു മിനവിടുക) അല്ലാത്തവര്‍ മിനയില്‍ രാത്രി പാര്‍ക്കുക.
ദുല്‍ഹജ്ജ് പതിമൂന്ന്,
ഉച്ചക്കു ശേഷം മൂന്നു ജംറകളെയും എറിയുക. മിന വിടുക. മക്ക വിടുമ്പോള്‍ വിദാഇന്റെ ത്വവാഫ് ചെയ്യുക.
Post a Comment