ഒറ്റക്ക് നിസ്കരിക്കുന്നവൻ ജമാഅത്ത് കണ്ടാൽ തൻ്റെ നിസ്കാരം മുറിക്കണമോ?

ഒരാൾ തനിച്ച് ഫർള് നിസ്കരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു ജമാഅത്ത് കണ്ടാൽ തൻറെ നിസ്കാരത്തെ സുന്നത്ത് നിസ്കാരമാക്കി മറിച്ച് പെട്ടെന്ന് രണ്ടാം റക്അത്തിൽ നിന്ന് സലാം വീട്ടുകയും ജമാഅത്തിൽ പങ്കുചേരുകയും ചെയ്യൽ സുന്നത്താണ്.
രണ്ട് റക്കായത്ത് തന്നെ പൂർത്തിയാക്കാൻ നിന്നാൽ ജമാഅത്ത് നഷ്ടപ്പെട്ടു പോകുമെന്ന് ഭയന്നാൽ ആ നിസ്കാരം അപ്പോൾ തന്നെ മുറിച്ച്  ജമാഅത്തിൽ പങ്കെടുക്കലാണ് സുന്നത്ത്.
ഫത്ഹുൽ മുഈൻ ഈ കാര്യം പറയുന്നത് കാണുക:
ﻭﻧﺪﺏ ﻟﻤﻨﻔﺮﺩ ﺭﺃﻯ ﺟﻤﺎﻋﺔ ﻣﺸﺮﻭﻋﺔ ﺃﻥ ﻳﻘﻠﺐ ﻓﺮﺿﻪ اﻟﺤﺎﺿﺮ ﻻ اﻟﻔﺎﺋﺖ ﻧﻔﻼ ﻣﻄﻠﻘﺎ ﻭﻳﺴﻠﻢ ﻣﻦ ﺭﻛﻌﺘﻴﻦ ﺇﺫا ﻟﻢ ﻳﻘﻢ ﻟﺜﺎﻟﺜﺔ ﺛﻢ ﻳﺪﺧﻞ ﻓﻲ اﻝﺟﻤﺎﻋﺔ.
ﻧﻌﻢ ﺇﻥ ﺧﺸﻲ ﻓﻮﺕ اﻝﺟﻤﺎﻋﺔ ﺇﻥ ﺗﻤﻢ ﺭﻛﻌﺘﻴﻦ اﺳﺘﺤﺐ ﻟﻪ ﻗﻄﻊ اﻟﺼﻼﺓ ﻭاﺳﺘﺌﻨﺎﻓﻬﺎ ﺟﻤﺎﻋﺔ ﺫﻛﺮﻩ ﻓﻲ اﻟﻤﺠﻤﻮﻉ.
ﻭﺑﺤﺚ اﻟﺒﻠﻘﻴﻨﻲ ﺃﻧﻪ ﻳﺴﻠﻢ ﻭﻟﻮ ﻣﻦ ﺭﻛﻌﺔ ﺃﻣﺎ ﺇﺫا ﻗﺎﻡ ﻟﺜﺎﻟﺜﺔ ﺃﺗﻤﻬﺎ ﻧﺪﺑﺎ ﺇﻥ ﻟﻢ ﻳﺨﺶ ﻓﻮﺕ اﻟﺠﻤﺎﻋﺔ ﺛﻢ ﻳﺪﺧﻞ ﻓﻲ اﻝﺟﻤﺎﻋﺔ.