ബറാഅത്ത് ദിനം പുണ്യദിനമാണെന്നും പ്രത്യേക ആരാധനകൾക്ക് ശരീഅത്തിൽ വിലക്കില്ലെന്നും യു.എ.ഇ ഫത്‌വ കൗൺസിൽ - വെട്ടിലായി കേരള വഹാബികൾ


യു.എ.ഇ ഫത്‌വ കൗൺസിൽ ട്വീറ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..

ബറാഅത്ത് ദിനം അനുഗ്രഹങ്ങൾ നിറഞ്ഞ ദിനമാണെന്നും പാപമോചനവും കാരുണ്യവും ആ ദിവസത്തിൽ വർഷിക്കുമെന്നും യുഎഇ ഫത്വ കൗൺസിൽ പുറത്തു വിട്ട ഫത്‌വ പറയുന്നു.
അന്നത്തെ ദിവസം ആരാധനകളുടെ ഒരു ആഘോഷമാക്കി മാറ്റുന്നതിന് യാതൊരു വിലക്കുന്നില്ല.
മധുര പലഹാരങ്ങൾ കൊണ്ട് പരസ്പരം സമ്മാനങ്ങൾ കൈമാറാം.
യാതൊരു  വിരോധനയും ഇതിന് പരിശുദ്ധ ശരീരത്തിൽ ഇല്ല. എന്നാണ് ഫത്‌വയുടെ ഉള്ളടക്കം .
യുഎഇ ഫത്‌വ കൗൺസിൽ ഔദ്യോഗികമായി തന്നെ അവരുടെ ട്വിറ്ററിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്.
ഇതോടെ കേരളത്തിൽ ബറാഅത്ത് രാവിനെതിരെ വ്യാപക പ്രചരണം നടത്തി, വിശ്വാസികളുടെ ആരാധനാ കർമ്മങ്ങൾ മുടക്കാൻ ശ്രമിച്ച ം വഹാബികൾ വെട്ടിലാവുകയാണ്. ഏത് കാര്യത്തെയും ചൂണ്ടി മക്കയിൽ ഉണ്ടോ മദീനയിൽ ഉണ്ടോ എന്ന് ചോദിച്ചു രക്ഷപ്പെടാറുള്ള വഹാബികൾക്ക് എട്ടിൻറെ പണിയാണ് ഫത്‌വ ബോർഡ് നൽകിയിരിക്കുന്നത്.
ട്വിറ്ററിൽ കമൻറുകളുമായി വഹാബികൾ നിറഞ്ഞാടുകയാണ്.
നബി ആഘോഷിച്ചിട്ടില്ലെന്നും ആചരിച്ചിട്ടില്ലെന്നും തുടങ്ങി ഹദീസ് ബലഹീനമാണ് എന്നു വരെയുള്ള കമൻറുകൾ കാണാൻ സാധിക്കും.
പക്ഷേ, പാരമ്പര്യത്തിലേക്ക് യുവ.എ.ഇ  മടങ്ങുന്നു എന്നതിലേക്കുള്ള നല്ല സൂചനയായാണ് പണ്ഡിതലോകം ഇതിനെ വിലയിരുത്തുന്നത്. അത്തരത്തിലുള്ള പണ്ഡിതന്മാരുടെ കമന്റുകളും കാണാം.

വാർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക..