വഹാബി നേതാവ് എഴുതിയ അഞ്ചാം നൂറ്റാണ്ട് മുതലുള്ള മുശ്രിക്കുകളുടെ പട്ടിക
ഇസ്ലാമിനു അന്യമായ തക്ഫീറുകൾ:
വഹാബിയ്യത്തിന്റെ മുഖമുദ്ര
6️⃣ സ്വാലിഹ് അൽ ഫൗസാൻ
''മക്കാ മുശ്രിക്കുകൾ അശാഇറത്തിന്റെ മുൻഗാമികളാണ്. മുൻഗാമികളും, പിൻഗാമികളും എത്ര മോശം!'' (١)
7️⃣ ഖലീദ് ബ്നു അലിയ്യിൽ മർളിയ്യ് ഗാമിദീ
പണ്ഡിതർ എന്നു പറയപ്പെടുന്ന എന്നാൽ ശിർക്കിന്റെ പ്രചാരകരോ, ഏതെങ്കിലും ഗ്രന്ഥങ്ങളിലൂടെ ശിർക്കിനെ പ്രോത്സാഹിപ്പിച്ചവരോ, ശിർക്കിലേക്കുള്ള മാധ്യമങ്ങളെ പ്രചരിപ്പിച്ചരോ ആയ ചിലരെ ഞാൻ പരിചയപ്പെടുത്തുകയാണ് എന്ന് പറഞ്ഞു കൊണ്ട് ഇദ്ദേഹം തന്റെ ഗ്രന്ഥത്തിൽ പറഞ്ഞ വ്യക്തിത്വങ്ങളെ നോക്കൂ..👇🏻
▶️ 5,6,7 നൂറ്റാണ്ട്:
• ഇമാം മക്കിയ്യുബ്നു ത്വാലിബ് [വഫാത് ഹി 437]
•ഇമാം ഖുശൈരീ [ഹി 465]
•ഇമാം ഗസാലി [ 505]
•ഇമാം കലാഈ [634]
•ഇമാം സ്വർസ്വരീ [656]
•ഇമാം ഖുനീ [672]
•ഇമാം അബൂ നഅ്മാൻ [683]
▶️ എട്ടാം നൂറ്റാണ്ട്:
•ഇമാം ഖശാശീ [730]
•ഇമാം ഇബ്നുൽ ഹാജ് (അൽ മദ്ഖൽ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് [737]
•ഇമാം തഖ്യുദ്ദീനുസ്സുബ്കീ [756]
•ഇമാം യാഫിഈ [768]
•ഇമാം താജുദ്ദീനുസ്സുബ്കീ [771]
•ഇബ്നു ബത്വൂത്വ [779]
•ഇമാം തഫ്താസാനി [792]
▶️ ഒമ്പതാം നൂറ്റാണ്ട്:
• ഇമാം ജുർജാനി [818]
• ഇമാം അൽഉബ്ബീ [828]
• ഇമാം അൽമുഖ്രീ [847]
• ഇമാം സുലൈമാൻ അൽജസൂലീ [870]
• ഇമാം റസൂഖ് [899]
▶️ പത്താം നൂറ്റാണ്ട്:
• ഇമാം സുയൂത്വീ [911]
• ഇമാം ഖസ്ത്വല്ലാനീ [923]
• ഇമാം ബൂസ്വീരീ [963]
• ഇമാം ഇബ്നു ഹജർ [974]
• ഇമാം ശഅ്റാനീ
▶️ പതിനൊന്നാം നൂറ്റാണ്ട്:
• ഇമാം മുനാവീ [1031]
• ഇമാം അഹ്മദ് സർഹിന്ദീ [1034]
• ഇമാം അബ്ദുൽ ഹഖ് ദഹ്ലവീ [1052]
• ഇമാം ശിഹാബുദ്ദീൻ ഖഫാജീ [1069]
• ഇമാം സുർഖാനീ [1122]
• ഇമാം സുലൈമാൻ അൽ ഖുർദീ [1194]
• ഇമാം സബീദീ [1205]
• ഇമാം ഇബ്നു അജീബ [1224]
• ഇമാം അലവീ അൽ ഹദ്ദാദ് [1232]
• ഇമാം സ്വാവീ [1241]
• അഹ്മദ് സൈനീ ദഹ്ലാൻ [1309]
• ഇമാം അഹ്മദ് റസാ ബറേലീ [1340]
• ശൈഖ് മുതവല്ലി ശഅ്റാവീ
ഇങ്ങനെ, പതിനാലു നൂറ്റാണ്ടു വരെയുള്ള ഒരുപാട് പേരെ അദ്ദേഹം എണ്ണി പറയുന്നുണ്ട്. (٢)
അഞ്ചാം നൂറ്റാണ്ടു മുതൽ അതാത് കാലഘട്ടത്തിലെ മുസ്ലിം സമുദായത്തിന് നേതൃത്വം നൽകിയ ഉന്നത പണ്ഡിതന്മാർക്കെതിരെയാണ് വഹാബിയായ ഖലീദ് ബ്നു അലി എന്ന ഇദ്ദേഹം ശിർക്ക് ആരോപിച്ചത്.
വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം, തസ്വവുഫ് തുടങ്ങിയ മേഖലകളിൽ കഴിയും വിധം ശ്രദ്ധ പതിപ്പിച്ചു കൊണ്ട് ഈ ഉമ്മത്തിനെ സേവിച്ച ഉന്നത പണ്ഡിതരെയും, അവരുടെ അനുയായികളെയും മുശ്രിക്കുകലാക്കലോടു കൂടി ഈ ഉമ്മത്തിൽ ഇനി എത്ര മുസ്ലിമീങ്ങൾ ബാക്കിയുണ്ട് ?!!
ഇദ്ദേഹം ഇബ്നു ബാസ്, ഇബ്നു ഉസൈമീൻ തുടങ്ങിയവരുടെ ശിഷ്യനാണെന്നത് ശ്രദ്ധേയമാണ്!
''തക്ഫീറുൽ അശാഇറത്ത്'' അഥവാ, അശാഇറത്ത് കുഫ്റിലാണ് എന്ന് സമർഥിക്കാൻ മാത്രം ഒരു ഗ്രന്ഥവും ഇദ്ദേഹത്തിനുണ്ട്.
ആ ഗ്രന്ഥത്തിൽ
•ഇമാം നവവി
•ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ
•ഇമാം ഖുർതുബീ
തുടങ്ങിയ ഉന്നത പണ്ഡിതരെ കൂടി മേൽ പറഞ്ഞവരുടെ കൂട്ടത്തിൽ പെടുത്തുന്നുമുണ്ട്! (٣)
ഇനി ആരാണ് ബാക്കി ?!!
തുടരും..
✍️
Nafseer Ahmadh
••┈•┈••✦✿✦••┈•┈••
(١) الإرشاد إلى صحيح الإعتقاد على أهل الشرك والإلحاد (144)
(٢) نقض عقائد الأشاعرة والماتريدية (208-205)
(٣) تكفير الأشاعرة (24)
Post a Comment