വിസ്ഡം ജിന്ന് മുജാഹിദുകൾക്ക് ഇന്ന് കോഴിക്കോട് ഇസ്തിഖാമയുടെ മറുപടി. ഈ ലിങ്കിലൂടെ ലൈവായി കാണാം

കോഴിക്കോട്: മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നടത്തിയ സമ്മേളനത്തിൽ പ്രചരിപ്പിച്ച വൈകല്യങ്ങളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി, ജിന്ന് വഹാബികളുടെ പിഴച്ച വാദങ്ങൾക്ക് പൊളിച്ചെഴുത്ത് എന്ന പ്രേമയത്തിൽ നാളെ ഉച്ചക്ക് 2ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ജിന്ന് വഹാബികൾ; പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുമോ? എന്ന വിഷയത്തിൽ മുസ്തഫ അശ്റഫി കക്കുപ്പടി മുഖ്യപ്രഭാഷണം നിർവഹിക്കും. ജിന്ന് വഹാബികളുടെ തൗഹീദിലെ അട്ടിമറികൾ എന്ന വിഷയത്തിൽ എം.ടി അബൂബക്കർ ദാരിമി വിഷയാവതരണവും, വഹാബിവാദം ഖാദിയാനിസം എന്ന വിഷയത്തിൽ അമീർ ഹുസൈൻ ഹുദവിയും ജിന്ന് വഹാബികളും അമ്പിയാ ഔലിയാക്കളും എന്ന വിഷയത്തിൽ ജസീൽ കമാലി ഫൈസിയും സംസാരിക്കും. പരിപാടിയുടെ തൽസമയ സംപ്രേഷണം ഇസ്തിഖാമ ചാനലിൽ ലഭ്യമായിരിക്കും.

ലൈവ് കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക