പെൺകുട്ടികളെയും സ്ത്രീകളെയും സിയാറത്ത് കൊണ്ട് പോകുന്നതിന്റെ മതവിധി എന്ത്.?
ചോദ്യം : ഇന്ന് പല മദ്റസകളിലും ആൺകുട്ടികളോടൊപ്പവും അല്ലാതെയും ഉസ്താദുമാർ പെൺകുട്ടികളെ സിയാറത്തിന് കൊണ്ട് പോവുന്നതായി കാണുന്നു അതിൻ്റെ ഇസ് ലാമിക വിധി തെളിവു സഹിതം പറഞ്ഞു തരാൻ താൽപര്യം
ഉത്തരം : 1. ആൺകുട്ടികളെ കൂടാതെ പെൺകുട്ടികളെ മാത്രമായി കയറ്റിയുള്ള യാത്ര .
മദ്രസയിലെ പെൺകുട്ടികളെ പങ്കെടുപ്പിച്ചിട്ടുള്ള യാത്ര കൂടെ മഹറമില്ലാത്തതിനാൽ ഹറാമായ യാത്രയാണ്. ഇവിടെ വലിയ സ്ത്രീകളെന്നോ..ചെറിയ സ്ത്രീകളെന്നോ വ്യത്യാസം പറഞ്ഞതായി കാണാൻ സാധ്യമല്ല.
പ്രായപൂർത്തി എത്താത്ത സ്ത്രീകളുടെ രക്ഷിതാക്കളാണ് ഈ നിയമം ശ്രദ്ധിക്കേണ്ടത്.
സ്ത്രീ നാടിൻറെ അതിർത്തി വിട്ട് യാത്ര ചെയ്യൽ മഹറം ആയ ആൾ ഇല്ലെങ്കിൽ ഹറാമാണ് എന്നാൽ ഫർളായ ഹജ്ജിന് വീട്ടാൻ വേണ്ടി ഭദ്രതയുള്ള സ്ത്രീകളോടൊപ്പം പോകാവുന്നതാണ്.
ഈ വിഷയം പറയുന്ന സ്ഥലത്ത് നിഹായയിൽ കാണാം സുന്നത്തായ കാര്യങ്ങൾക്ക് വേണ്ടി സ്ത്രീ മറ്റു സ്ത്രീകളോടൊപ്പമാണെങ്കിൽ പോലും യാത്ര ചെയ്യാൻ പാടില്ല ഹറാമാണ്. അതിൻറെ ഒരു ഉദാഹരണമായി വിശദീകരണത്തിൽ ഖബർ സിയാറത്തിനു വേണ്ടി സ്ത്രീ പുറപ്പെടൽ എന്ന് കാണാം അഥവാ മഹറമായ ആളില്ലാതെ പ്രസ്തുത സിയാറത്ത് യാത്ര കുറ്റകരമാണ് ഹറാമാണ്.
أما سفرها وإن قصر لغير فرض فحرام مع النسوة مطلقا.
(قوله: وإن قصر لغير فرض إلخ) ومنه خروجهن لزيارة القبور حيث كان خارج السور ولو بإذن الزوج [الرملي، شمس الدين ,نهاية المحتاج إلى شرح المنهاج ,3/251]
തുഹ്ഫയും വളരെ വ്യക്തമായി ഈ വിഷയം ഓർമ്മപ്പെടുത്തുന്നു..
هذا كله في الفرض ولو نذرا أو قضاء على الأوجه أما النفل فليس لها الخروج له مع نسوة، وإن كثرن حتى يحرم على المكية التطوع بالعمرة من التنعيم مع النساء [تحفة الشرواني والعبادي ,4/25]
പ്രായപൂർത്തി എത്തിയ സ്ത്രീകൾ ഇങ്ങനെ പോവൽ ഹറാം ആവാനുള്ള കാരണം ഫിത് ന ആണെങ്കിൽ അതേ കാരണം പ്രായപൂർത്തി എത്താത്ത പെൺകുട്ടികളിലും ഉണ്ട് . യാത്രയിൽ പെൺകുട്ടികൾക്ക് മനസ്സിന് ഹരം ലഭിക്കുന്നതിലൂടെ ഫിത്നക്കുള്ള വഴികൾ എളുപ്പമായി മാറുന്നതാണ്.
لخوف استمالتها وخديعتها، وهو منتف بمصاحبتها لمن ذكر حتى النسوة؛ لأنهن إذا كثرن وكن ثقات انقطعت الأطماع عنهن، تحفة المحتاج ,4/24]
ആരോഗ്യമുള്ള ഒരാൾ കണ്ടാൽ ആ ശിക്കപ്പെടുന്ന സ്ത്രീ എന്നതാണ് മാനദണ്ഡം. അത് മറ്റു ചിലർക്ക് ആഗ്രഹം തോന്നിയില്ലെങ്കിലും ശരി.
(وقوله: تشتهي فيه) أي في ذلك الحد، والمراد تشتهي لذوي الطباع السليمة لو سلمت من مشوه بها. ,إعانة الطالبين ,3/300]
അതിലും ചെറിയ പ്രായത്തിലുള്ള പെൺകുട്ടിയാണെങ്കിൽ വല്ല മോശവും സംഭവിക്കുവാൻ ഉള്ള സാധ്യത കാണുന്നുണ്ടെങ്കിൽ ആയാത്രക്ക് പെൺകുട്ടിയെ വിട്ടുകൊടുക്കൽ രക്ഷിതാവിന് അനുവദനീയമല്ല. പറഞ്ഞയക്കാൻ വേണ്ടി ആവശ്യപ്പെടൽ ഉസ്താദിനും അനുവദനീയമല്ല.
(و) حرم أيضا: (بيع نحو عنب ممن) علم أو (ظن أنه يتخذه مسكرا) للشرب والامرد ممن عرف بالفجور به، [فالمراد بالمعرفة ما يشمل الظن.
فتح المعين إعانة الطالبين ,3/30]
2. ആൺകുട്ടികളും പെൺകുട്ടികളും ഉള്ള യാത്രയാണെങ്കിൽ
മേൽപ്പറഞ്ഞ ഹറാമായ യാത്രയാവുക എന്നതിന് പുറമേ ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലരുകയെന്ന മറ്റൊരു ഹറാം കൂടി ഇവിടെ വരുന്നുണ്ട്.
مهمة) يحرم على الرجل - ولو شيخا هما - تعمد نظر شئ من بدن أجنبية - حرة أو أمة - بلغت حدا
فتح المعين ,3/299]. (وقوله: تشتهي فيه) أي في ذلك الحد، والمراد تشتهي لذوي الطباع السليمة لو سلمت من مشوه بها. ,إعانة الطالبين ,3/300]
ഉസ്താദുമാരെ സംബന്ധിച്ചിടത്തോളം തന്നെ മദ്രസയിൽ ഫർളായ കാര്യങ്ങൾ പഠിപ്പിക്കാൻ മാത്രമേ പെൺകുട്ടികളെ കാണാവൂ... എന്നാൽ സുന്നത്തായ കാര്യങ്ങൾ പഠിപ്പിക്കാൻ വേണ്ടിയും കാണണമെന്നുമുള്ള അഭിപ്രായപ്രകാരം ആണ് പഠന സമയത്തെ കാണൽ (അത്യാവശ്യത്തിനു മാത്രം) അനുവദിക്കപ്പെടുന്നെങ്കിൽ .
ഇത്തരം യാത്ര വേളകളിൽ പെൺകുട്ടികളെ കാണുന്ന കാഴ്ചകൾ ഒന്നും അനുവദിക്കപ്പെട്ടതിൽ പെട്ടതല്ല. ഇതിൽ പ്രായപൂർത്തി എത്തുക എന്ന നിബന്ധന ഇല്ല .
അതുകൊണ്ട് ഇസ്ലാമിക മര്യാദ പഠിപ്പിക്കുന്ന മദ്രസയിൽ നിന്നും അനിസ്ലാമികമായ പ്രവർത്തനങ്ങൾക്ക് ഉസ്താദുമാർ മുന്നിൽ നിൽക്കരുത്. നൻമയെ കൽപ്പിക്കുവാനും തിന്മയെ വിരോധിക്കുവാനുമാണ് നമ്മെ നിയോഗിച്ചിട്ടുള്ളത്.
: " قالوا – أي الشافعية – فإن كان الحجّ تطوعاً ، لم يجز أن تخرج فيه إلاّ مع محرم ، وكذا السفر المباح ، كسفر الزيارة والتجارة ، لا يجوز خروجها في شيء من ذلك إلاّ مع محرم أو زوج .
قال الشيخ أبو حامد – في تعليقه – لا يجوز لها الخروج في حجّ التّطوع إلاّ مع محرم ، نصّ عليه الشافعي في كتاب العِدَد من الأمّ ، فقال لا يجوز الخروج في حج التطوع إلا مع محرم .. النووى
Post a Comment