ഈച്ചയെ പരാമർശിക്കുന്ന ഹദീസ്: യുക്തിവാദത്തിലേക്ക് വഴി വെട്ടുന്ന മുജാഹിദുകൾ - യുക്തിവാദികൾ പരിഹസിച്ച വിഷയം മുജാഹിദുകൾ ഏറ്റെടുക്കുമ്പോൾ




عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِذَا وَقَعَ الذُّبَابُ فِي إِنَاءِ أَحَدِكُمْ، فَلْيَغْمِسْهُ كُلَّهُ، ثُمَّ لْيَطْرَحْهُ، فَإِنَّ فِي أَحَدِ جَنَاحَيْهِ شِفَاءً وَفِي الآخَرِ دَاءً ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളുടെ പാനപാത്രത്തിൽ ഈച്ച വീണാൽ അതിനെ പൂർണ്ണമായും അതിൽ മുക്കുക. പിന്നെ അതിനെ എടുത്തു പുറത്തുകളയുക. അതിന്റെ ഒരു ചിറകിൽ രോഗാണുവും മറ്റേതിൽ അതിനുള്ള ഔഷധവുമുണ്ട്. (ബുഖാരി:5782)

ഇമാം   (3320,5782), നസാഇ(റ)  (189/8) അഹ്മദ്(റ)  (229/2) തുടങ്ങിയ പ്രമുഖ ഹദീഥ് പണ്ഡിതന്മാർ ഉദ്ധരിച്ചതാണ് ഉപരിസൂചിത പ്രവാചകവചനം.

എന്നാൽ ചില മുജാഹിദുകൾ ഇപ്പോൾ ഉന്നയിച്ച ആക്ഷേപമാണ് ഇത് ഒരിക്കലും ഇസ്ലാം ദീനിന്റെ ഇബാദത്തുകളുമായോ മറ്റോ ബന്ധമില്ലാത്തതിനാലും കേവലം ദുൻയാവിന്റെ കാര്യമായതിനാലും ഒരു പക്ഷേ ഇത് നബി ﷺ യുടെ അഭിപ്രായമായിക്കൂടെ? അതാണെങ്കിൽ തെറ്റുപറ്റാനും സാധ്യതയുണ്ട്.  പക്ഷേ ഇത് ഒരിക്കലും നബി ﷺ യുടെ കേവലാഭിപ്രായമല്ല.   ഇവിടെ നബി ﷺ പ്രയോഗിച്ചത് (إنّ) എന്ന ഖണ്ഡിതമായും, ഉറപ്പായും എന്നീ അർത്ഥത്തിലുള്ള പ്രയോഗമാണ്.  കൂടാതെ കേവലം ഒരു അഭിപ്രായം പറയുക എന്നതിലുപരി സാധാരണ നിലക്ക് ഒരു മനുഷ്യന് കണ്ടെത്താനാകാത്ത ഒരു കാരണവും കൂടി ആ പ്രസ്താവനയോടൊപ്പം നബി ﷺ ചേർത്തി പറയുന്നുമുണ്ട്. കൂടാതെ സ്വഹാബത്ത് അടക്കമുള്ള മുൻഗാമികൾ ഈ ഹദീഥ് കൊണ്ട് പ്രവർത്തിച്ചത് കാണുവാനും സാധിക്കും. ഉദാഹരണമായി സ്വഹാബി അനസ് ബ്ൻ മാലിക് رَضِيَ اللَّهُ عَنْهُ വും , താബിഈ പ്രമുഖനായ അബൂസലമ  رَضِيَ اللَّهُ عَنْهُ യും ഇതടിസ്ഥാനമാക്കി പ്രവർത്തിച്ചിട്ടുമുണ്ട്. മാത്രവുമല്ല, അഹ്ലുസ്സുന്നയുടെ മുൻഗാമികളായ പണ്ഡിതന്മാരെല്ലാം ഈ ഹദീഥിനെ വിശദീകരിച്ചിടത്ത് ഇതിന്റെ ആശയത്തെ സമ്പൂർണ്ണമായി ഉൾക്കൊണ്ടതായി കാണാം. തുടർന്നങ്ങോട്ട് വിമർശകർ ഉന്നയിച്ചതെല്ലാം ദീനിനെ ബുദ്ധിയുടെ അളവുകോൽ കൊണ്ട് അളന്നപ്പോൾ സംഭവിച്ച പാളിച്ചകളാണ്.
ഇത്രയും കാലം ഈ ഹദീസിന് നേരെ ആക്ഷേപം ഉയർത്തിയിരുന്നത് ഇവിടുത്തെ യുക്തിവാദികൾ ആയിരുന്നു.
മുജാഹിദുകൾ യുക്തിവാദത്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന് ഇവിടെ ഒന്നു കൂടി വ്യക്തമാവുകയാണ്.

  വാസ്തവത്തിൽ ശാസ്ത്രലോകം പോലും ഒരു കാലത്ത് ഇങ്ങനെ ഒറ്റപ്പെട്ട് നിന്നിരുന്ന ഇസ്ലാമികാദർശങ്ങളെ പിൽക്കാലത്ത് ശരിവെക്കുകയുണ്ടായിട്ടുണ്ട്. ഈയൊരു കാര്യത്തെയും പിൽക്കാലത്ത് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്.  യഥാർത്ഥത്തിൽ പ്രവാചകാധ്യാപനങ്ങളെയൊക്കെ ഒരു യഥാർത്ഥ സത്യവിശ്വാസി ഉൾക്കൊള്ളേണ്ടത് ശാസ്ത്രത്തേയും കൂട്ടുപിടിച്ചാണോ ? ഒരിക്കലുമല്ല.

ഹദീസ് തൻറെ തൊള്ളക്ക് തോന്നിയതുപോലെ തോന്നിവാസം പറഞ്ഞ് വ്യാഖ്യാനിക്കുന്ന ഒരു സുല്ലമിയെ 
കാണുക
എന്താണോ ഇത്രയും കാലം യുക്തിവാദികൾ പറഞ്ഞിരുന്നത് അതേ  വാദമാണ് മുജാഹിദുകളുടെ ഏറ്റവും വലിയ ഹദീസ് പണ്ഡിതൻ😁 അബ്ദുസ്സലാം ..സുല്ലമി തട്ടിവിടുന്നത്
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക