മുജാഹിദ് മൗലവിയുടെ ഹമീദ് ഫൈസിയോടുള്ള അന്തംകെട്ട ചോദ്യങ്ങൾക്ക് മറുപടിയും വഹാബികൾക്ക് ഇതുവരെ ഉത്തരം കിട്ടാത്ത കുറച്ച് ചോദ്യങ്ങളും...

*മുജാഹിദ് മൗലവിയുടെ ഹമീദ് ഫൈസിയോടുള്ള അന്തംകെട്ട ചോദ്യങ്ങൾക്ക് മറുപടിയും വഹാബികൾക്ക് ഇതുവരെ ഉത്തരം കിട്ടാത്ത കുറച്ച് ചോദ്യങ്ങളും...*
➖➖➖➖➖➖➖➖
സമസ്തയുടെ ആദർശ സമ്മേളനം കുറിക്ക് കൊണ്ടുവന്നതിന്റെ ലക്ഷണമാണ് പല ഭാഗത്തുനിന്നും മുജാഹിദുകൾ താങ്കൾക്കിടയിലുള്ള ശർക്കരോപനങ്ങളും ചക്കുളത്തി പോരുകളും മറന്ന് മാളത്തിൽ നിന്ന് പുറത്ത് ചാടി തുടങ്ങിയിരിക്കുന്നു.. 

ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനോടായി
ജമാൽ ആറ്റിങ്ങൽ എന്ന് പറയുന്ന ഒരു മുജാഹിദ് മൗലവിയുടെ ചില ചോദ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു.  
ജമാലിന് കമാലായ മറുപടിയും ഇതുവരെ മുജാഹിദുകൾ ഉത്തരം തന്നിട്ടില്ലാത്ത കുറച്ചു ചോദ്യങ്ങളും ചുവടെ ചേർക്കുന്നു..


മറുപടി 1. *അശ്അരീ ത്വരീഖ്*
   മുഅ്തസിലീ വാദങ്ങളെ തോട്ടിലെറിഞ്ഞ് യഥാർത്ഥ അഹല് സുന്നയുടെ വഴിയിലേക്ക് കടന്നു വന്ന ഇമാം അശ്അരിയുടെ ത്വരീഖ് എന്ന് പറഞ്ഞാൽ ഒരു വിശ്വാസ ധാരയാണ്. വികല വിശ്വാസങ്ങളെ  വിശദീകരിക്കുകയും ശരിയായ വിശ്വാസം ക്രോഡീകരിക്കുകയുമായിരുന്നു അവർ ചെയ്ത ജോലി. അദ്ദേഹത്തിൻറെ ക്രോഡീകരണത്തിൽ ഓരോന്നിനും ഹദീസിൽ നിന്നും ഖുർആനിൽ നിന്നും വ്യക്തമായ തെളിവുകൾ ഉണ്ട്. അത് തന്നെയാണ് സനദ്. അതിനെ തള്ളിപ്പറയുന്ന മുജാഹിദുകളെ നിങ്ങൾ മുഅ്തസിലത്തിന്റെ പിന്മുറക്കാരാണോ? 

ചോദ്യം1: ഒരൊറ്റ വേദിയിൽ സിഹ്റ് അംഗീകരിക്കുന്നവരും സിഹ്റ് വിശ്വസിച്ചാൽ ശിർക്ക് ആണെന്ന് വിശ്വസിക്കുന്നവരും സംഗമിച്ചത് ഏതെങ്കിലും സ്വഹാബികൾ പഠിപ്പിച്ചതാണോ.?
പരസ്പരം ശിർക്കാരോപിച്ച ഒരു സ്വഹാബിയെ കാണിച്ചു തരാൻ കഴിയുമോ ?

മറുപടി.2 *ഔലിയാക്കളുടെ കഴിവ്*
 മുജാഹിദുകളുടെ നേതാവ് എന്ന് നിങ്ങൾ തന്നെ വാഴ്ത്തി പറയുന്ന ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു

أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490

ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്.

ഔലിയാക്കളുടെ കഴിവിനെ കുറിച്ച് സംശയം കൂറുന്ന നിങ്ങൾ ഇത് തെളിയിക്കാൻ തയ്യാറായാൽ അവിടെ നിങ്ങൾക്ക് എല്ലാത്തിനും മറുപടി ലഭിക്കുന്നതാണ്.

ചോദ്യം 2: ഒരാൾക്ക് ലൗഹുൽ മഹ്ഫൂളിൽ നോക്കി കാര്യങ്ങൾ പറയാൻ കഴിയും എന്ന നിങ്ങളുടെ നേതാവ് ഇബ്നു തൈമിയ്യയുടെ വാദം തെളിയിക്കാൻ സാധിക്കുമോ ?

മറുപടി 3:  *ജദ്ബിന്റെ ഹാല്*

നിങ്ങളുടെ സ്വന്തം നേതാവ് ഇബിനു തൈമിയയ്യയുടെ ഗ്രന്ഥത്തിൽ നിന്നുതന്നെ ജദ്ബിന്റെ ഹാൽ പഠിക്കുക 
അദ്ദേഹം പറയുന്നത് കാണുക.

‘ഭൗതിക കാരണങ്ങളാൽ ഭ്രാന്ത് ബാധിച്ച സാധാരണക്കാരനും  ആത്മീയ_കാരണങ്ങളാ ൽ_ജദ്ബ്_ബാധിച്ച_വലിയ്യും_മതശാസനകളിൽ_നിന്നൊഴിവാണ്.  ( ഫതാവാ ഇബ്നു തീമിയ്യ 11/8 )

ചോദ്യം 3:  മേൽപ്രസ്താവന നടത്തിയ ഇബ്നു തൈമിയ്യക്ക് ജദ്ബിന്റെ ഹാല് കൈമാറിയ സ്വഹാബിയുടെ പേരെന്താണ് ? 

മറുപടി 4 : *അദൃശ്യ ജ്ഞാനം*
അദൃശ്യ കാര്യങ്ങൾ നിരവധി തവണ സ്വഹാബത്ത് അറിഞ്ഞതിന് ധാരാളം തെളിവുകൾ ഉണ്ട്. പള്ളിയിലേക്ക് കയറി വന്ന ഒരാളെ നോക്കി ഉസ്മാൻ (റ) പറഞ്ഞു : നിങ്ങളുടെ മുഖത്ത് വ്യഭിചാരത്തിന്റെ അടയാളം ഉണ്ട്.
അദ്ദേഹം പള്ളിയിൽ വരുന്ന വഴിയിൽ ഒരു സ്ത്രീയെ നോക്കിയത് എങ്ങനെയാണ് ഖലീഫ അറിഞ്ഞത് ?
عن أَبِي سَعِيدٍ الخُدْرِيِّ، وأبي أمامة رضي الله عنهما قَالاَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «اتَّقُوا فِرَاسَةَ المُؤْمِنِ فَإِنَّهُ يَنْظُرُ بِنُورِ اللَّهِ»، ثُمَّ قَرَأَ: {إِنَّ فِي ذَلِكَ لَآيَاتٍ لِلْمُتَوَسِّمِينَ} [الحجر: 75]: ” رواه الترمذي
വിശ്വാസിയുടെ ഫിറാസത്തിനെ നിങ്ങൾ സൂക്ഷിക്കണം. അവൻ നോക്കുന്നത് അല്ലാഹുവിൻറെ പ്രകാശം കൊണ്ടാണ്. 
ഈ ഹദീസിലെ ഫിറാസത്ത്  എന്നാൽ هي مكاشفة اليقين ومعاينة الغيب അദൃശ്യ ജ്ഞാനമാണെന്ന് ഇമാം സുയൂഥി(റ) രേഖപ്പെടുത്തുന്നുണ്ട്. 
അത് പഠിച്ചാൽ നിങ്ങൾ മുജാഹിദ് വിടും.

ചോദ്യം 4: ഖലീഫ ഉസ്മാൻ(റ) അദൃശ്യ കാര്യം അറിഞ്ഞെന്ന് വിശ്വസിച്ചതിന്റെ പേരിൽ മുശ്രിക്കുകൾ ആയ സ്വഹാബിമാർ എത്ര ?

മറുപടി 5 : *ദുആ* അല്ലാഹുവല്ലാത്തവരോട് (ഇബാദത്ത് ആകുന്ന) ദുആ ഒരു സമസ്തക്കാരും നടത്തുന്നില്ല. അങ്ങനെ തെളിയിക്കാൻ മുജാഹിദുകളെ നൂറുവട്ടം വെല്ലുവിളിക്കുന്നു. ആടിനെ പട്ടിയാക്കുന്ന മുജാഹിദ് മതം വെടിയുക.

ചോദ്യം 5 : ഇബാദത്ത് ആകുന്ന ദുആ അല്ലാഹു അല്ലാത്തവരോട് നടത്തൽ അനുവദനീയമാണ് എന്ന് പറയുന്ന ഏതെങ്കിലും ഒരു സമസ്ത പണ്ഡിതനെ ഉദ്ധരിക്കാൻ കഴിയുമോ?

മറുപടി 6: *കുത്ത് റാത്തീബ്*

പരിശുദ്ധ ഇസ്ലാമിൻറെ സത്യസന്ധത ബോധ്യപ്പെടുത്താൻ ശത്രുക്കൾക്കു മുമ്പിൽ വിഷം കഴിച്ച സ്വഹാബി ഖാലിദുബ്നു വലീദി(റ)നെക്കാൾ വലിയ കുത്താറാതീബ് ഒരു സമസ്ത ക്കാരനും നടത്തിയിട്ടില്ല.

ചോദ്യം6: വിഷം കഴിച്ച് സ്വയം ആത്മഹത്യാപരമായ കലാപരിപാടിയാണോ സ്വഹാബി നടത്തിയത് ?

മറുപടി 7: *സത്യം ചെയ്യൽ*

ഒരു ജാറത്തിലും അല്ലാഹു അല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുന്നില്ല. ചില പ്രത്യേക സ്ഥലങ്ങളിൽ ചെന്ന് സുന്നികൾ സത്യം ചെയ്യുന്നത് അല്ലാഹുവിൻറെ പേരിൽ തന്നെയാണ്. മൗലവി പച്ചക്കളവുകൾ ഉപേക്ഷിക്കുക.

ചോദ്യം 7: കളവ് പറയാനും കളവു പറയൽ മത്സരം നടത്താനും സ്വഹാബികളുടെ മാതൃകയോ തെളിവോ ഉണ്ടോ ?

മറുപടി 8: *ജിന്നുകളെ വിളിച്ചു തേടൽ* 
 ഖുതുബിയത്തിൽ എന്ന് മാത്രമല്ല എവിടെയും ജിന്നുകളെ വിളിച്ച് സുന്നികൾ തേടുന്നില്ല.

ചോദ്യം 8: ജിന്നിനോട് തേടാം എന്ന് വിശ്വസിക്കുന്ന ജിന്ന് വിഭാഗം മുജാഹിദുകൾ കാഫിറുകളോ അതോ മുശ്രിക്കുകളോ?


മറുപടി 9: *റാത്തീബിലെ ദിക്റുകൾ*
ഹാ - ഹൂ - ഹീ - ഹയ്യ് - സുന്നികൾ റാതീബിൽ ചൊല്ലുന്ന ദിക്റിന്റെ അർത്ഥം എന്താണെന്ന് പഠിച്ചോ
ഹാ - അറിയണം
ഹൂ - അള്ളാഹുവിനെ
ഹീ - പറയണം
ഹയ്യ് - അള്ളാഹു ഹയ്യ് (എന്നെന്നും ജീവനുള്ളവനാണ്)
മുജാഹിദ് പോലുള്ള വിവരമില്ലാത്ത ജാഹിലുകൾക്കേ ഇതിനെ കളിയാക്കാൻ കഴിയൂ..
കാരണം ഇത്തരം ദിക്റുകൾ ഖുർആനിൽ തന്നെ ഉണ്ട്.
ها انتم هؤلاء ...
എന്നത് ഒരു ഉദാഹരണം മാത്രം.
ഹൂ എന്നത് അല്ലാഹുവിൻറെ പേരാണെന്ന് മുഫസിറുകൾ പറയുന്നുണ്ട്. വിവരം വേണ്ടേ..?!

ചോദ്യം 9: സ്വഹാബികൾ ദിക്റ് ചെല്ലാൻ പ്രത്യേക ഹൽഖകൾ സ്ഥാപിച്ചിരുന്നു എന്ന് ഹദീസിൽ കാണാം. ഏതെങ്കിലും മുജാഹിദുകൾ ഇങ്ങനെ ദിക്റുകൾ ചൊല്ലാറുണ്ടോ ?

മറുപടി 10: *ഇഹ്ദിനാ....*
ഏത് കാര്യവും അല്ലാഹുവിനോട് ചോദിക്കുമ്പോൾ അതിന്റെ സൃഷ്ടിപ്പ് (ഖൽഖ്) ആണ് ചോദിക്കുന്നതെന്നും , അതേ കാര്യം സൃഷ്ടികളോട് ചോദിക്കുമ്പോൾ അതിന്റെ പ്രവൃത്തി (കസ്ബ്) ആണ് ചോദിക്കുന്നതെന്നുമാണ് മുസ്ലിംകൾ വിശ്വസിക്കുന്നത്. അഥവാ രണ്ട് ചോദ്യങ്ങളും വ്യത്യസ്ത അർത്ഥങ്ങളിലാണ്. അതിനാലാണ് ' ഇഹ്ദിനാ ' (ഞങ്ങൾക്ക് ഹിദായത്ത് തരണേ) എന്നത് അല്ലാഹുനോടും, അവന്റെ സൃഷ്ടിയോടും ചോദിക്കാവുന്നതായി ഖുർആൻ പഠിപ്പിക്കുന്നത്.
ഖുർ ആനിൽ ദാവൂദ് നബിയോട് പറയുന്നത് നോക്കൂ
وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ
(Sura 38 : Aya 22)
"ഞങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കേണമേ എന്ന് ദാവൂദ് നബിയോട് അർത്ഥിക്കുന്നു"
മുജാഹിദ് മൗലവിമാരുടെ വാദ പ്രകാരം പരിഷുദ്ധ ഖുർആനിൽ ഷിർക്ക് പഠിപ്പിച്ചു എന്ന് പറയേണ്ടി വരും നഊദുബില്ലാഹ് !!

ചോദ്യം:10
ജിന്നുകളോട് തേടല്‍ ജാഹിലിയ്യാ കാലത്തെ ശിര്‍ക്കന്‍ സമ്പ്രദായമാണ്. - (പി.കെ മൊയ്തീൻ സുല്ലമി, ശബാബ് വാരിക) ഇത് പ്രകാരം ജിന്നിനോട് സഹായം തേടാം എന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ മുശ്രിക്കുകൾ ആണെന്നെതാണല്ലോ നിങ്ങളുടെ വാദം. ഇതിന് സഹാബത്തിൽ നിന്ന് വല്ല പ്രമാണവും ഉദ്ധരിച്ച് മറുവിഭാഗം മുജാഹിദുകളുടെ ശിർക്ക് വെരിഫൈ ചെയ്യാമോ ?

മറുപടി 11: *ജനാസ കൊണ്ടുപോകുമ്പോൾ ദിക്ർ*
ജനാസകൊണ്ടുപോകുമ്പോൾ ദിക്ർ ചൊല്ലാൻ നിർദേശിക്കുന്ന ഹദീസ് ഇമാം സുയൂത്വി (റ) അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നുണ്ട്.
അതിങ്ങനെ;
عن أنس بن مالك رضي الله عنه أكثروا في الجنازة قول لا اله
إلا الله (جامع الصغير: ۱/ ۳۸۰)

അനസ് (റ) വിൽ നിന്നു നിവേദനം
ജനാസയിൽ  നിങ്ങൾ ലാഇലാഹ ഇല്ലല്ലാഹു എന്ന വാക്ക് വർദ്ധിപ്പിക്കുവിൻ
(ജാമിഉസ്വഗീർ 1/380)

പ്രസ്തുത ഹദീസിനെ വിശദീകരിച്ച്
അല്ലാമ മുനാവി (റ) പറയുന്നു:
أي أكثروا حال تشييعكم للموتی من قولها سرا، فإن بركة كلمة الشهادة تعود على الميت والمشيعين (فيض القدير: ۸۸/۲)
നിങ്ങൾ മരണപ്പെട്ടവരെ സംസ്കരിക്കുന്ന വേളയിൽ അത് പതുക്കെ പറയണമെന്നാണ് ഹദീസിന്റെ താൽപര്യം. കാരണം ശഹാദത്ത് കലിമയുടെബറകത്ത്
മയ്യിത്തിനും മയ്യിത്തിനെ സംസ്കരിക്കുന്ന
വർക്കും ലഭിക്കുന്നതാണ്. (ഫൈളുൽഖദീർ. 2/88)

ചോദ്യം 11: 
യുവത ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച മഖ്ദി തങ്ങളുടെ ജീവചരിത്രം എന്ന പുസ്തകത്തിൽ മുജാഹിദ് നേതാവ് മഖ്ദി തങ്ങൾ മരിച്ചവരെ ജീവിപ്പിക്കും എന്ന് നിങ്ങൾ എഴുതിവച്ചത് നിങ്ങളുടെ തീയറി അനുസരിച്ച് ഏത് സലഫിലേക്ക് ആണ് മുട്ടുക ?


മറുപടി 12: *സ്ത്രീ വിദ്യാഭ്യാസം* സ്ത്രീകൾക്ക് മതവിദ്യ പാടില്ലാ എന്ന് സമസ്ത എവിടെയും ഫത്വ കൊടുത്തിട്ടില്ല. അങ്ങനത്തെ ഒരു നയസമീപനം സമസ്ത സ്വീകരിച്ചിട്ടുമില്ല. മറിച്ച് ഏതെങ്കിലും ആനുകാലികങ്ങളിൽ പൂർവികരുടെ ഉദ്ധരണി കാണിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ വന്നിരിക്കാം. ആ കാലത്ത് തന്നെ അതിന് തിരുത്തും വന്നിരിക്കാം. അതൊന്നും സമസ്തയുടെ നയനിലപാടുകളോ ഫതവകളോ അല്ല. ഇന്ന് സ്ത്രീകൾക്ക് സമസ്ത നൽകുന്ന വിദ്യാഭ്യാസം ഒരു മുജാഹിദിനും മുക്രിയിട്ടാലും സാധിക്കാൻ കഴിയാത്തതാണ്. സമസ്തയുടെ നിലപാട് മറിച്ചായിരുന്നെങ്കിൽ ഇത് ഒരിക്കലും സാധിക്കുമായിരുന്നില്ല.
സമസ്ത ഇംഗ്ലീഷ് ഭാഷാ വിരോധികൾ ആയിരുന്നോ?
ആയിരുന്നില്ല എന്ന് സമ്മതിക്കുന്നത് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയാണ്.
അത് കാണുക.
‘കോളനീ തമ്പുരാക്കന്മാരോടും കോളനീ സംസ്ക്കാരത്തോടുമുള്ള അടങ്ങാത്ത അമര്‍ഷം കാരണം അവര്‍ രാജ്യകാര്യങ്ങളില്‍ നിന്നും രാജ്യഭരണവുമായി ബന്ധപ്പെട്ട സകലതില്‍ നിന്നും വിട്ടു നിന്നു. ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണ്, അത് പഠിക്കല്‍ ഹറാമാണ് എന്ന് പറയുമാറ് ശക്തമായിരുന്നു അവരുടെ ഹ്രിത്തടങ്ങളില്‍ ജ്വലിച്ചു നിന്ന കോളനി വിരുദ്ധ മനോഭാവം. ഇന്നു ചിലര്‍ പരിഹസിക്കുന്നതു പോലെ അജ്ഞതയായിരുന്നില്ല ഈ ഇംഗ്ലീഷ് വിരോധത്തിന്റെ അടിസ്ഥാന പ്രേരകം. .. ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കളായ ഓ. അബ്ദുല്ല, ഓ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ തയ്യാറാക്കിയ (ശരീഅത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി: പേജ്/37)ല്‍ ഇക്കാര്യം വ്യക്തമാക്കിയതായി കാണാം.
എന്നാൽ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളായിരുന്ന വഹാബികൾക്ക് ഇതൊക്കെ പറഞ്ഞാൽ ഉണ്ടോ മനസ്സിലാകുന്നു.

ചോദ്യം 12:
കാഫിറുകളുടെ ഭാഷ പഠിക്കരുത് എന്ന ഇബ്നു തൈമിയയുടെ ഇഖ്തിളാഇലെ ഉദ്ധരണി കാണിച്ചുകൊണ്ട് ഇംഗ്ലീഷ് ഭാഷ കാഫിറുകളുടെ ഭാഷയാണെന്നും അത് പറയരുതെന്നും പ്രസംഗിച്ച സക്കരിയ സ്വലാഹിയെ(ആവശ്യമാണെങ്കിൽ ക്ലിപ്പ് തരും) സലഫിലേക്ക് മുട്ടിക്കാൻ കഴിയുമോ? ഇബ്നു തൈമിയ്യയെ തള്ളുമോ?


മറുപടി 13: *ഖുർആൻ പരിഭാഷ*
സമസ്ത ഖുർആൻ പരിഭാഷ ചെയ്യുന്നതിനെ എതിർത്തത് എവിടെയും കാണിച്ചു തരാൻ കഴിയില്ല.
മറിച്ച് തർജ്ജമ മാത്രം എഴുതപ്പെടുകയും അതിനു ഖുർആനിന്റെ സ്ഥാനം നൽകപ്പെടുകയും ചെയ്യുന്നതിനെയാണ് സമസ്ത എതിർത്തത്.

ചോദ്യം 13
അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സിഹറിന്റെ യാഥാർത്ഥ്യത്തെ നിഷേധിക്കുന്നു എന്നും അല്ല അംഗീകരിക്കുന്നു എന്നും മുജാഹിദിൽ രണ്ടു വിഭാഗം തർക്കിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു ഗതികേട് സമസ്ത ഇറക്കിയ ഏതെങ്കിലും ഖുർആൻ പരിഭാഷ കൊണ്ട് ഉണ്ടായത് ചൂണ്ടിക്കാണിക്കാൻ കഴിയുമോ ?

മറുപടി 14: *ജനാസ സംസ്കരണം*
ജനാസ സംസ്കരണവുമായി ബന്ധപ്പെട്ട് സുന്നികൾ ചെയ്യുന്ന കർമ്മങ്ങൾ എല്ലാം തന്നെ പൂർവികരായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ ഉള്ളത് മാത്രമാണ്.
പണ്ഡിതന്മാരെ തള്ളി സ്വയം ഗവേഷണം നടത്തുന്ന വഹാബികൾക്ക് അത് മനസ്സിലാവില്ല.

ചോദ്യം 14: 
ജനാസയുടെ അരികിൽ മാതൃഭൂമി വായിക്കുന്നതാണ് ഖുർആൻ ഓതുന്നതിനേക്കാൾ നല്ലത് എന്ന മുജാഹിദ് ഗവേഷണം ഏത് സ്വഹാബിയുടേതാണ്.?

മറുപടി 15: *ശാദുലി റാത്തീബ്*
ശാദുലി റാത്തീബിൽ ചാട്ടം ഉണ്ട് എന്ന മൗലവിയുടെ വാദം തനി കളവാണ്. മറിച്ച് അതിൽ ആട്ടമുണ്ട്. ഏതാണ് ആ ആട്ടം.? സഹാബികൾ ആടിയ ആട്ടം.!!
അലി (റ) പറഞ്ഞു; സ്വഹാബത്ത് ദിക്ർ ചൊല്ലിയാൽ ശക്തമായ കാറ്റുള്ള ദിവസം മരങ്ങൾ ആടുന്നത് പോലെ വലത്തോട്ടും ഇടത്തോട്ടും ആടുമായിരുന്നു. അവരുടെ കണ്ണുനീരുകൾ വസ്ത്രത്തിലൂടെ ഒഴുകാറുണ്ടായിരുന്നു. - (അബൂ നഈം അൽ ഇസ്ബഹാനി)
അല്ലാഹുവിനെ ഓർക്കുമ്പോഴുണ്ടാകുന്ന ആനന്ദം വഹാബികളെ പറഞ്ഞു ബോധ്യപ്പെടുത്താൻ സാധ്യമല്ല. അത് ഈമാൻ ഉള്ളവരുടെ അനുഭവമാണ്.

ചോദ്യം 15: 
സലഫി ഫെസ്റ്റ് എന്ന പേരിൽ മുജാഹിദുകൾ നടത്തിയ കൂത്താട്ടങ്ങൾ ഏത് സ്വഹാബിയുടെ മാതൃകയാണ് ?

മറുപടി 16: *നഹ്സ്*
നഹ്സ് ദിനങ്ങളെ കുറിച്ച് ഖുർആനിൽ തന്നെ കാണാം.
في أيام نحسات
ശത്രുക്കൾ അല്ലാഹു നശിപ്പിച്ചത് ചില അശുഭദിവസങ്ങളിലായിരുന്നു എന്നാണ് ഖുർആൻ പറഞ്ഞത്.  
നഹ്‌സുള്ള ദിവസങ്ങളെ പറ്റി നബി (സ്വ) പറയുന്നതു കാണുക ...
അബൂബകറത്ത്‌ മകന്‍ കബ്‌ശ (റ) ല്‍ നിന്ന്‌ നിവേദനം. അവരുടെ പിതാവ്‌ (അബൂബകറത്ത്‌) ചൊവ്വാഴ്‌ച കൊമ്പുവെക്കാന്‍ അവിടുത്തെ വീട്ടുകാരോട്‌ നിരോധിക്കുകയും അന്ന്‌ രക്ത ദിനമാണ്‌ ആ ദിവസത്തിലെ ഒരു സമയത്ത്‌ രക്തം നില്‍ക്കുകയില്ല. എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുകയുണ്ടായി.
(അബൂദാവൂദ്‌)
വഹാബികൾക്ക് എന്ത് ഖുർആൻ എന്ത് ഹദീസ് .!!?

ചോദ്യം 16:
നോക്കൽ ജൂത സംസ്കാരമാണെന്ന് പഠിപ്പിക്കുന്ന നിങ്ങൾ അമാനി മൗലവി എഴുതിയ
 ഇസ്‌ലാമിക ജീവിതം എന്ന പുസ്തകത്തിൽ പേജ്: 432ൽ പറയുന്ന നഹ്സ് ദിനങ്ങളെ കുറിച്ച് എന്തു പറയുന്നു.? 
അതിങ്ങനെ,
‘ഇപ്പോൾ നബി (സ) യുടെ 'ഫാൽ' (ശുഭലക്ഷണം) മനസിലായല്ലോ. ചില പ്രത്യേക സമയങ്ങളും ദിവസങ്ങളും അശുഭമായും (നഹ്സായും) ശുഭമായും ധരിക്കുന്നതും ഈ ഇനത്തിൽപ്പെട്ടതാണ്.ഇത് വിവരിക്കുന്ന പ്രത്യേകം ഹദീസുകളുണ്ട്.’
അമാനി മൗലവി ജൂതനാണോ?

ഇനിയും ഒരുപാട് ചോദിക്കാനുണ്ട് മൗലവീ.. 16 ചോദ്യങ്ങളിൽ നിങ്ങൾ അവസാനിപ്പിച്ചത് കൊണ്ടും ദൈർഘ്യം ഭയക്കുന്നത് കൊണ്ടും നിർത്തുന്നു..

*അബൂ ത്വാഹിർ ഫൈസി മാനന്തവാടി*