സി.ഡി ടവര്‍ ഏത് നിമിഷവും റെയ്ഡ് ചെയ്യപ്പെടുമെന്ന് ഭയന്നാണ് സ്വലാഹിയും മദനിയും കഴിഞ്ഞ ഒരു പതിറ്റാണ്ടായി കഴിയുന്നത്.അതില്‍ നിന്ന് രക്ഷപ്പെടാനാണ് സംഘ് പരിവാർ നേതാക്കൾക്ക് സമ്മേളനത്തിൽ പായ വിരിക്കുന്നത് - മുജാഹിദുകളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി സത്താർ പന്തല്ലൂർ എഴുതുന്നു..

നവോത്ഥാന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന കേരളത്തിലെ സലഫികള്‍ അഥവാ മുജാഹിദുകള്‍ പാരമ്പര്യ മുസ് ലിംകളെ പഴഞ്ചൻമാരും പിന്തിരിപ്പൻമാരുമാക്കാനാണ്  എക്കാലവും പരിശ്രമിച്ചത്.
വിവരമില്ലാത്തവര്‍,  അപരിഷ്കൃതര്‍ തുടങ്ങി പൊതുബോധത്തെ  തൃപ്തിപ്പെടുത്തിയുള്ള മുസ് ലിം അപരത്വ  നിര്‍മാണമാണ് ഇക്കാലത്രയും ഇക്കൂട്ടര്‍ നടത്തിയത്.
ചരിത്രപരമായി വന്നുപെട്ട പിന്നാക്കാവസ്ഥ മറികടക്കാന്‍ ക്ഷമയോടെയും വിശ്വാസത്തോടെയും പരിശ്രമിക്കുകയാണ്  ഇക്കാലയളവിലെല്ലാം  സുന്നീ സമൂഹം ചെയ്തത്. മതബോധം മുറുകെ പിടിച്ച്
ആധുനിക  വിദ്യാഭ്യാസം  ആര്‍ജ്ജിക്കുകയും രാഷ്ട്രീയ സംവാദങ്ങളില്‍  ഇടപെടുകയും ചെയ്തതോടെ സുന്നികളെ  കുറിച്ചുള്ള പൊതുബോധം  പാടേ മാറി.

ഏറെക്കാലമായി ലഭിച്ചു  പോന്ന മുജാഹിദുകളുടെ പല പ്രിവിലേജുകളും ചോദ്യം ചെയ്യപ്പെട്ടു.
സലഫിസത്തിന്‍റെ സഹജമായ  മനുഷ്യവിരുദ്ധതയും സൈദ്ധാന്തിക ദൗര്‍ബല്യവും തുറന്നു കാട്ടപ്പെട്ടു.
ആന്തരിക  വൈരുധ്യങ്ങള്‍ മൂലം സംഘടന പേരുള്ളതും പേരില്ലാത്തതുമായ പലതരം കഷ്ണങ്ങളായി. അന്ധവിശ്വാസങ്ങളുടെ നടത്തിപ്പുമായി  മുജാഹിദ് മൗലവിമാര്‍ തന്നെ മാറി.  ജിന്നിനെ  കുറിച്ച് തര്‍ക്കിച്ച്    പല തുണ്ടങ്ങളാകേണ്ടി വന്ന ലോകത്തിലെ അത്ഭുത ജീവികളാണ്  മുജാഹിദുകള്‍. 
അതും  പോരാഞ്ഞ് മുജാഹിദുകളായ  പലരും അഫ്ഗാനിലേക്കും സിറിയയിലേക്കും നാടുവിട്ടു.
ഐ എസ് എന്ന സാമ്രാജ്യത്വ - ഇസ്രായേല്‍  പദ്ധതിയില്‍ ചേര്‍ന്ന് മുസ് ലിം   സമുദായത്തെ കൊല്ലാക്കല ചെയ്യുന്നതില്‍ പങ്കാളികളായി.
സമാധാന ജീവിതം ആഗ്രഹിക്കുന്ന മനുഷ്യര്‍ക്കിടയില്‍  അവിശ്വാസത്തിന്റെ  കനല് കോരിയിട്ട് അസ്വസ്ഥത സൃഷ്ടിച്ചു.
നവോത്ഥാനമെന്ന മുജാഹിദുകളുടെ കപടകവചം ജനങ്ങള്‍ക്ക് മുന്നില്‍  സമ്പൂര്‍ണമായി   പൊളിച്ചടുക്കപ്പെട്ടു.

2014 ല്‍  കേരളത്തില്‍  നിന്നും ആദ്യം ഐ എസില്‍ ചേര്‍ന്ന 12 പേരും സലഫികളായിരുന്നു.
സുരക്ഷാ ഏജന്‍സികള്‍ ഇവരെ  ഗുണദോഷിച്ച് തിരിച്ചയച്ചത് കൊണ്ട്  അത് കണക്കില്‍  വന്നില്ലെന്ന് മാത്രം.
അങ്ങനെ  ഐ എസില്‍ ചേര്‍ന്ന സലഫികളുടെ നേതാവാണ്  ഇന്ന്  വായിട്ടടിക്കുന്ന ഡോ.  അബ്ദുല്‍  മജീദ് സ്വലാഹി .
സി ഡി ടവര്‍ ഏത് നിമിഷവും റെയ്ഡ്  ചെയ്യപ്പെടുമെന്ന്  ഭയന്നാണ്  സ്വലാഹിയും മദനിയും കഴിഞ്ഞ  ഒരു പതിറ്റാണ്ടായി കഴിയുന്നത്.
അതില്‍  നിന്ന് രക്ഷപ്പെടാനാണ് സംഘ് പരിവാർ നേതാക്കൾക്ക് സമ്മേളനത്തിൽ പായ വിരിക്കുന്നത്.
സലഫിസം മൂലം വഴി പിഴച്ചു പോയവരെ  തേടി അന്വേഷണ  ഏജന്‍സികള്‍ വരാതിരിക്കാനുള്ള കുത്സിത വിദ്യകളാണ് ഈ കാണുന്നത്. 
മടിയില്‍ കനമുള്ളതിനാല്‍ ഭരിക്കുന്നവരെ  ഭയന്ന് എങ്ങനെയും  കീഴൊതുങ്ങാന്‍ ഇവർ തയ്യാറാണ്.
പാലക്കാട്ടെ  ഒരു മുജാഹിദ് മൗലവിയാണത്രെ  ആ ജില്ലയിലെ ബിജെപിയുടെ  പ്രധാന വരുമാന  സ്രോതസ്സ്. 
ബിജെപി  കേന്ദ്രം  ഭരിക്കുന്നതിന് മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് കാലത്ത് കാവി പാർട്ടിയുടെ കടം  വീട്ടാന്‍  മഹാമനസ്കത അദ്ദേഹം കാണിച്ചിട്ടുണ്ട്. 
മുസ്ലിംകള്‍  പ്രതിസന്ധിയിലാകുമ്പോഴെല്ലാം  ശത്രുക്കളോടൊപ്പം ചേരുകയോ  ഓടി രക്ഷപ്പെടുകയോ ചെയ്ത ചരിത്രമാണ്  കേരളത്തിലെ സലഫികള്‍ക്കുള്ളത്.  ആ  കൂട്ടത്തില്‍   ഒരു  സ്വലാഹി കൂടി ചേര്‍ന്നത്  ചരിത്രത്തിന്റെ ആവര്‍ത്തനം  മാത്രമാണ്.
കപടതയും കച്ചവടവും  കുലത്തൊഴിലാക്കിയ മുജാഹിദ്  മൗലവിമാര്‍ തങ്ങളുടെ  മേല്‍ കുത്തപ്പെട്ട  ഭീകരചാപ്പ തൂത്തെറിയാന്‍  നോക്കുകയാണ്.  

ദീനല്ല  രാഷ്ട്രീയമാണ് മുജാഹിദുകളുടെ  പ്രശ്നം. വിശ്വാസമല്ല വയറ്റിപ്പിഴപ്പാണ്  അജണ്ട. 
ആദര്‍ശം  പറഞ്ഞ്  സുന്നികളെ  നേരിടാന്‍  തയ്യാറാകാതെ    അപമാനിച്ച്  ആക്ഷേപിക്കാനാണ് ശ്രമം.
അങ്ങനെ ചൂളിപ്പോകുന്ന  സംഘല്ല വരക്കല്‍  മുല്ലക്കോയ തങ്ങളുടെ അനുയായികള്‍ .
അത്  സ്വലാഹിയെയും  സംഘത്തെയെും സുന്നികള്‍  പഠിപ്പിക്കും.
കാത്തിരുന്നോളൂ.
................ സത്താർ പന്തലൂർ