മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് തങ്ങന്മാർ പങ്കെടുക്കുമെന്ന് നോട്ടീസ് - പ്രതിഷേധമുയർത്തി സുന്നി നേതാക്കൾ
പാണക്കാട് തങ്ങന്മാർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് മുന്നെ വൻ വിവാദമായിരുന്നു.. അതിനെ തുടർന്ന് സമസ്ത നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങിയപ്പോൾ സാദിഖലി തങ്ങൾ ഇടപെട്ട് ഖേദം എഴുതി അറിയിച്ചിരുന്നു.. എന്നാൽ ഇപ്പോൾ മുജാഹിദിന്റെ സംസ്ഥാന സമ്മേളനത്തിൽ പുതിയ നോട്ടീസിൽ അതേ രണ്ടു തങ്ങന്മാരുടെ പേര് വന്നതോടെ വീണ്ടും സംഗതി വിവാദമാവുകയാണ്.
ഇതിനെ തുടർന്ന് പല സമസ്ത പ്രവർത്തകരും ഫേസ്ബുക്കിലൂടെയും മറ്റും പ്രതിഷേധം അറിയിച്ചു കൊണ്ടിരിക്കുകയാണ്. ആസിഫ് ദാരിമി പുളിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം
കഴിഞ്ഞ തവണ മുജാഹിദ് സമ്മേളനത്തിൽ പോയതിൽ തങ്ങൾ ഖേദം എഴുതി വായിക്കുന്ന വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..
വഹാബിസം മുസ്ലിം ലീഗിനെ തകർക്കുന്നു :
വഹാബി സമ്മേളന പ്രചരണം വ്യാപകമായി നടക്കുമ്പോൾ അവരുടെ പ്രസംഗങ്ങളുടെ സംഗ്രഹം ഇങ്ങനെയാണ്.
സുന്നികൾ ഒന്നും മുസ്ലിംകൾ അല്ല.മറിച്ച് അബൂജഹലിനെ പോലെയുള്ള ബഹുദൈവ വിശ്വാസികളാണ്.
കേരളത്തിൽ മുസ്ലിംകളായിട്ട് വഹാബിസത്തിന്റെ ആശയം സ്വീകരിച്ചവർ മാത്രമെയൊള്ളൂ.
പാണക്കാട് സയ്യിദൻമാരെ പോലുള്ളവർ ചികിൽസയുടെ ഭാഗമായി എഴുതിക്കൊടുക്കുന്ന ഉറുക്ക് ശിർക്കാണ് : (അപ്പോൾ അത് ചെയ്തവർ ഇസ്ലാമിൽ നിന്നും പുറത്താണ് എന്നർത്ഥം)
നേരത്തെ തന്നെ പാണക്കാട് കുടുംബം ബഹുദൈവ വിശ്വാസം പ്രചരിപ്പിക്കുന്നു എന്ന് അറബിയിൽ സിഡി ഇറക്കി പ്രചരിപ്പിച്ച വഹാബികളുടെ സമ്മേളനമാണ് കോഴിക്കോട് വരുന്നത്.
ഒറിജിനൽ കമ്മ്യൂണിസ്റ്റുകാരുടെ താണോ അതോ ലീഗിലെ അവിവേകി ളുടെതാണോ ഈ കുതന്ത്രം എന്നറിയില്ല , വഹാബി സമ്മേളനത്തിൽ പാണക്കാട് നിന്ന് ആരെങ്കിലും പങ്കെടുപ്പിച്ചാൽ സമസ്തയിലെ ഭൂരിപക്ഷം പ്രവർത്തകരും പാണക്കാട് വിരുദ്ദത കാണിക്കുമെന്നും അത് വഴി ലീഗിന്റെ വോട്ട് നഷ്ടപെട്ട് കമ്മ്യൂണിസം ഇനിയും തല ഉയർത്തുമെന്നും തിരിച്ചറിഞ്ഞത്:
പാണക്കാട് സയ്യിദൻമാരെ സമൂഹം മാറ്റി നിർത്തണമെന്ന ദീർഘകാലമായുള്ള വഹാബി കൊതി ചതിയായി രൂപപ്പെടുകയാണ് ഇപ്പോൾ.
അതിന് അവർ മെനഞ്ഞ കുതന്ത്രമാണ് അവരുടെ ഭാഷയിൽ ഉറുക്കും മന്ത്രവും നടത്തി ദീനിൽ നിന്നും പുറത്ത് പോയ പാണക്കാട് സയ്യിദരെ സമ്മേളനം ഉത്ഘാടനം ചെയ്യാൻ ക്ഷണിച്ചത്:
ഉറുക്കും മന്ത്രവും നടത്തുന്ന പാണക്കാട് സയ്യിദൻമാർ യഥാത്ഥ മുസ്ലിം തന്നെയാണന്ന് വഹാബികൾ പറയുമോ?
നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമകളായ സയ്യിദുമാരുടെ വില നഷ്ടപ്പെടുത്താനും മുസ്ലിം ലീഗിനെ നഷിപ്പിക്കാനും വഹാബിസം ഒരുക്കിയ ഈ ചതിക്കുഴി സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട് :
NB: സമുദായ ഐക്യം പറയേണ്ട കാലം എന്ന കമന്റ് പറയാനുളളവർ " സുന്നികൾ മുസ്ലിംകൾ " തന്നെയാണന്ന് പരസ്യമായി വഹാബി നേതാകൾ പറയുന്ന ഒരു ക്ലിപ് വിടുമോ?
സുന്നികൾ സമുദായത്തിനകത്തല്ലന്ന് വ്യത്യസ്ഥ രീതിയിൽ പറയാൻ വേണ്ടിയാണവരുടെ കോഴിക്കോട് സമ്മേളനം :
✒️ആസിഫ് ദാരിമി പുളിക്കൽ
Post a Comment