സംവാദം യുക്തിവാദികൾ അവലോകനം ചെയ്തപ്പോൾ ആരിഫ് ഹുസൈന് എതിരെ കടുത്ത ആക്ഷേപം... വീഡിയോ കാണാം

സംവാദം യുക്തിവാദികൾ അവലോകനം ചെയ്തപ്പോൾ ആരിഫ് ഹുസൈന് എതിരെ യുക്തിവാദികളുടെ കടുത്ത ആക്ഷേപം...
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..


തിരൂർ സംവാദ ശേഷം നാസ്തിക പക്ഷത്തെ അവലോകനം
ശുഐബുൽ ഹൈതമിയും ആരിഫ് ഹുസൈനും തമ്മിൽ നടത്തിയ സംവാദത്തെ കുറിച്ച് നാസ്തികർ ആരിഫിൻ്റെ നേതൃത്വത്തിൽ ക്ലബ്ബ് ഹൗസിൽ നടത്തിയ അവലോകനം ശ്രദ്ധയിൽപ്പെട്ടു.
സംവാദത്തിൽ പാലിക്കേണ്ട മാന്യത പാലിച്ചില്ലെന്നും അതിൽ ഖേദമുണ്ടെന്നും ആരിഫ് സമ്മതിക്കുകയാണ്.
മറുവിഭാഗത്തിൻ്റെ (മതത്തിൻ്റെ ) വിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ട് "ഡിങ്കനാഹി ", "ലുട്ടാപ്പി" എന്ന പ്രയോഗം തുടക്കത്തിൽ തന്നെ നടത്തിയത് നാസ്തിക പക്ഷം ഒരുപാട് പിറകോട്ടു പോകാനും എന്നാൽ ഒരു വാക്ക് പോലും യുക്തിവാദികളെ പരിഹസിക്കാതെ മതപക്ഷം സമർത്ഥിക്കാൻ ഹൈതമി സമയം ചെലവഴിച്ചതും ആക്ഷേപഹാസ്യങ്ങൾ കൊണ്ട് ആരിഫ് പലപ്പോഴും ശ്രമിച്ചിട്ടും ഹൈതമി അതിൽ വീഴാതെ തൻ്റെ പോയൻ്റ് കൃത്യമായി അവതരിപ്പിക്കുന്നതിൽ വിജയിച്ചതും യുക്തിവാദികൾ തന്നെ ക്ലബ്ബ് ഹൗസിൽ സമ്മതിക്കുന്നത് ആരിഫിനെ അരിശം കൊള്ളിക്കുന്നുണ്ട്.
ആരിഫ് പറയുന്നു. നമ്മൾ ചർച്ച ചെയ്ത് മന:പ്പൂർവ്വം തന്നെയാണ് ആ പരിഹാസം നടത്തിയത്. അത് മത വിശ്വസികൾക്ക് പിടിച്ചില്ലായിരിക്കാം. എന്നാൽ നമ്മൾ സ്വതന്ത്ര ചിന്തകർ തന്നെ പല കമൻ്റുകളിലും അത് ശരിയായില്ലെന്ന് പറയുന്നത് എങ്ങിനെയാണ് ഏതായാലും ഞാൻ അത്  ഉൾകൊള്ളുന്നു.ഞാനതിൽ ഖേദിക്കുന്നു. മതവിശ്വാസികൾ ഹെൽമറ്റ് ധരിക്കാതെയും തഖ്ബീർ മുഴക്കി ബഹളംവെക്കാതെയും തുറന്ന മനസ്സോടെ വന്നിരുന്നതും അവരുടെ ഭാഗം പറഞ്ഞതും വലിയൊരു മാറ്റമാണ്, നാം അതിനെ ഷ്ളാഘിക്കുന്നു.

തുടർന്ന് സതീഷ് എന്ന യുക്തിവാദി പറയുന്നു: അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഇടപെടലിനെ പോസ്റ്റീവ് ആയി തന്നെ കാണണം.
ജലീൽ എന്ന യുക്തിവാദി പറയുന്നു: നമ്മുടെ സ്റ്റേജിൽ വന്ന ഒരാളെ അവഹേളിച്ചത് ശരിയായില്ല, ഇതെന്താ കോമഡി ഷോ ആണോ, സംവാദത്തിൻ്റെ ഒരു മാന്യതയും ആരിഫ് കാണിച്ചില്ല. എല്ലാം നശിപ്പിക്കുകയായിരുന്നു.
മതം വേണോ മനുഷ്യന് എന്ന ടോപ്പിക്കിൽ മതം വേണം എന്ന് സമർത്ഥിക്കുകയേ ഹൈതമിക്ക് കടമയുള്ളൂ അതിൽ അയാൾ കേന്ദ്രീകരിച്ചപ്പോൾ ഇസ്ലാമിൻ്റെ പരിഹാസ കഥകൾ പറഞ്ഞ് അതിന് മറുപടി പറയാൻ ഹൈതമിയെ ആരിഫ് വലിച്ചിഴിച്ചെങ്കിലും അതിന് മറുപടി പറഞ്ഞ് സമയം തീർക്കേണ്ട കാര്യം ഹൈതമിക്കില്ല, അയാൾ പറയേണ്ടത് മതം വേണോ എന്നാണ്. അത് വേണ്ടാ എന്ന് ആരിഫ് സമർത്ഥിക്കാൻ ശ്രമിക്കുന്നതിന് പകരം വിഷയത്തിൽ നിന്ന് അകന്ന് ഇസ്ലാമിനെ പരിഹസിക്കാനാണ് ആരിഫ് ശ്രദ്ധിച്ചത്. നേട്ടം അവകാശപ്പെടാൻ യുക്തിവാദിക്ക് ഒന്നും അതിലില്ല.

തുടർന്ന് മറ്റൊരു യുക്തിവാദി പറയുന്നു: കൊല്ലാതെയും അക്രമിക്കാതെയും മാന്യമായി എങ്ങിനെ സംവദിക്കാമെന്ന് വിശ്വാസികൾ  ഈ സംവാദത്തിൽ കാണിച്ച് തന്നതിനെ അഭിനന്ദിക്കുക തന്നെ വേണം......
ചർച്ച അങ്ങിനെ പോവുകയാണ്.
അവസാന രംഗത്തെ കുറിച്ച് ആരിഫ് പറയുന്നുണ്ട്: സംവാദം കഴിഞ്ഞപ്പോൾ ഒരാൾ തൻ്റെ അടുക്കൽ വന്നു ചോദിച്ചു " ഞാൻ മതം വിടുന്നെങ്കിൽ അതിന് എന്താണ് ചെയ്യേണ്ടത് ''?( വാദത്തിന് വേണ്ടിയായിരിക്കുമെന്ന് ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം )
ഞാൻ (ആരിഫ്) പറഞ്ഞു: "വിട്ടാൽ വിട്ടു എന്നാൽ ഞങ്ങളിൽ ചേർക്കാൻ കലിമ ചൊല്ലാൻ ഞങ്ങളിൽ ഒന്നുമില്ല. നിങ്ങൾ വിട്ടെങ്കിൽ വിട്ടു ഇനി സ്വതന്ത്രമായി ചിന്തിച്ച് അങ്ങ് നടന്നോളൂ'' അല്ലാതെ എന്തു പറയാൾ? നമ്മളിൽ അയാൾക്ക് കൊടുക്കാൻ ഒന്നു മില്ലല്ലോ!"

സംവാദത്തിൻ്റെ ഒടുക്കം എല്ലാ മനുഷ്യരിലും നന്മയുണ്ടെന്ന് ഹൈതമി പറഞ്ഞതിനെ ആരിഫ് വിലയിരുത്തുന്നത് അത് സർവ്വ മത സത്യവാദമാണ് അത് നേരത്തെ പറഞ്ഞ ചേകന്നൂരിൻ്റെ ഗതി ഹൈതമിക്ക് വരുമെന്ന് ഞാൻ ഭയപ്പെടുന്നു''.

ശുദ്ധ കളവാണിത് എല്ലാ മനുഷ്യരിലും നന്മയുണ്ടെന്ന് പറഞ്ഞാൽ ഹൈതമി തന്നെ പറയുന്നുണ്ട് യുക്തിവാദികളിൽ പോലും അത് ഉണ്ട്. അതെങ്ങിനെ സർവ്വ മത സത്യ മതമാകുന്നത്? . ഹൈതമി മതം മനുഷ്യന് വേണമെന്നാണ് സമർത്ഥിച്ചത് അതാണവിടത്തെ വിഷയവും. ആ മതം ഇസ്ലാമാണെന്ന് തൻ്റെ വിശ്വാസം കൊണ്ടും ജീവിതം കൊണ്ടുമാണ് ഹൈതമിഅടയാളപ്പെടുത്തിയത്. ഇസ്ലാമിൻ്റെ തത്വങ്ങളും പ്രയോഗങ്ങളും സമർത്ഥിക്കാനും ആരിഫിൻ്റെ പരിഹാസങ്ങൾക്കും ഹദീസ് വക്രീകരണത്തിനും മറുപടി പറയാനും വേറെ വേദി കെട്ടിക്കോളൂ അവിടെ പറയാം. 

ഈ വേദിയിലെ ലഭിച്ച സമയം മതം വേണം മനുഷ്യന് എന്ന് സമർത്ഥിക്കാനാണ്. അത് പൂർത്തീകരിക്കപ്പെട്ടു എന്ന് യുക്തിവാദികൾ തന്നെ സമ്മതിക്കുകയാണ് ആ ക്ലബ്ബ് ഹൗസിലെ തുറന്ന ചർച്ച. എന്നാൽ അടച്ചിട്ട റൂമിലെ വിങ്ങിപ്പൊട്ടൽ എത്രത്തോളമെന്ന് തിരിച്ചറിയാവുന്നതുമാണ്.

നാസർ ഫൈസി കൂടത്തായി
15/12/2022