ഏറ്റവും നീളമേറിയ ഖുർആൻ കാലിഗ്രാഫി ;പ്രദർശനം കോഴിക്കോട് സൗത്ത് ബീച്ചിൽ ഡിസംബർ 17 ശനിയാഴ്ച
ജാസിം നിർമ്മിച്ച ഏറ്റവും നീളമുള്ള ഖുർആൻ കോപ്പിയുടെ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോകത്തിലെ ഏറ്റവും നീളമുള്ള ഖുർആൻ കാലിഗ്രാഫിയുടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. #ALEaqaluDarsChembra അൽ ഈഖാള് ദർസ് സന്തതിയും,പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ മുഹമ്മദ് ജസീം. ആയിരത്തി ഇരുനൂറ് മീറ്റർ നീളത്തിലുള്ള ഖുർആൻ മുഴുവനും കൈ കൊണ്ട് എഴുതിയാണ് തയ്യാറാക്കിയിരിക്കുന്നത്. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ ജസീമിന്റെ രണ്ട് വർഷത്തെ നിരന്തര പരിശ്രമത്തിൻ്റെയും നിശ്ചയദാർഢ്യത്തിന്റെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥി കൂട്ടായ്മകളുടെയും പ്രോത്സാഹനത്തിന്റെയും വിജയം കൂടിയാണിത്. കൊവിഡ് കാലത്തെ ലോക്ഡൗൺ സമയമത്ത് തുടങ്ങി രണ്ട് വർഷം കൊണ്ട് ദർസിൽ നിന്നുമാണ് ജസീം തൻ്റെ പരിശ്രമം പൂർത്തിയാക്കുന്നത്...
നൂറിലധികം ജപ്പാൻ നിർമ്മിത സിഗ് കാലിഗ്രാഫി പേനയാണ് രണ്ടായിരത്തി ഇരുന്നൂറ്റി ഇരുപത് പേജിൽ എഴുതാൻ വേണ്ടി ജസീം ഉപയോഗിച്ചിരുന്നത്.
ഗിന്നസ് വേൾഡ് റെക്കോർഡിൽ നിലവിലുള്ള ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലിന്റെ 700 മീറ്ററെന്ന റെക്കോർഡ് മറി കടക്കാനാണ് ജസീമിന്റെ ശ്രമം. അതിൻ്റെ ഭാഗമായി ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ഡിസംബർ 17 ശനിയാഴ്ച കോഴിക്കോട് സൗത്ത് ബീച്ചിൽ വെച്ച് രാവിലെ 10 മുതൽ 5 വരെയാണ് ജസീമിന്റെ ഖുർആൻ കാലിഗ്രാഫി പൊതു പ്രദർശനം നടത്തുക.
Post a Comment