വെല്ലുവിളിച്ചത് സി.രവിചന്ദ്രനെ, ഒടുവിൽ സംവാദത്തിന് തയ്യാറായി ആരിഫ് ഹുസൈൻ എന്ന യുക്തിവാദി... യുക്തിവാദികളുമായി ശുഹൈബുൽ ഹൈത്തമിയുടെ സംവാദം 11 ന് ഞായറാഴ്ച
യുക്തിവാദിയും കടുത്ത ഇസ്‌ലാം വിരോധിയുമായ ആരിഫ് ഹുസൈനുമായി സംവാദത്തിന് ഒരുങ്ങി ശുഹൈബുൽ ഹൈത്തമി.
നേരത്തെ സി. രവിചന്ദ്രനെ നിരവധി തവണ നേർക്കുനേർ ഒരു സംവാദത്തിന് ഹൈത്തമി വെല്ലുവിളിച്ചിരുന്നു.
രവിചന്ദ്രനും യുക്തിവാദി സംഘവും മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ
ഈ സംവാദം കഴിഞ്ഞാൽ സി. രവിചന്ദ്രനുമായുള്ള സംവാദം തരപ്പെടുത്തി തരാമെന്ന് യുക്തിവാദി സംഘടന വാക്കു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് സംവാദത്തിന് തയ്യാറായതെന്ന് ശുഹൈബുൽ ഹൈത്തമി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
സംവാദം വരുന്ന ഞായറാഴ്ച (11.12.2022) തിരൂർ വാഗൺ ട്രാജഡി മെമ്മോറിയൽ ഹാളിൽ നടക്കും..
എന്തിന് മതം? എന്തുകൊണ്ട് ഇസ്‌ലാം?
ശുഹൈബുൽ ഹൈത്തമിയുടെ പ്രഭാഷണം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment