നിഴൽ നോക്കി ഖിബല കണ്ടെത്താം
വർഷത്തിൽ രണ്ട് പ്രാവശ്യം സൂര്യൻ കഅ്ബയുടെ മുകളിലൂടെ കടന്ന് പോകുന്നതിനാൽ ആദിവസങ്ങളിൽ മക്കത്ത് മദ്ധ്യാഹ്ന സമയമാകുന്ന (ളുഹ്ർ) നേരത്ത് പകൽ ഉള്ളതും വെയിൽ ഉള്ളതുമായ എല്ലാ നാടുകളിലും നിഴൽ നോക്കി കൃത്യം ഖിബ് ല കണ്ടെത്താൻ സാധിക്കും.
മാർച്ച് 21 ന് സുര്യൻ ഭൂമധ്വരേഖയിലായിരിക്കുമല്ലോ, അവിടന്നങ്ങോട്ട് മുന്ന് മാസം അല്പാല്പമായി വടക്കോട്ട് നീങ്ങിയാണ് സുര്യന്റെ സഞ്ചാരം. ഇത് ജൂൺ 22 ന് ഭൂമധ്യരേഖയെ തൊട്ട് ഏറ്റവും അകന്ന ബിന്ദുവിൽ എത്തും. ഭുമധ്വരേഖയിൽ നിന്ന് ഈ ബിന്ദുവിലേക്കുള്ള അകലം 23 ഡിഗ്രി 27 ആർക്ക് മിനിറ്റാണ്.
അടുത്ത മൂന്ന് മാസം അഥവാ ജൂൺ 23 മുതൽ സുര്യൻ തിരിച്ച് ഭൂമധ്യരേഖയിലേക്ക് തന്നെ ക്രമേണ തിരിച്ച് വരികയും സെപ്റ്റംബർ 22 ന് വീണ്ടും ഭൂമധ്യരേഖയിൽ തിരിച്ചെത്തും. അപ്പോഴേക്കും 6 മാസം പൂർത്തിയാവും.
പിന്നീട് സെപ്തംബർ 23 മുതൽ തെക്ക് ഭാഗത്തേക്ക് അല്പാല്പമായി നീങ്ങി ഡിസംബർ 22 ന് തെക്ക് ഭാഗത്തുള്ള ഭൂമധ്യരേഖയെത്തൊട്ട് ഏറ്റവും അകന്ന ബിന്ദുവിലെത്തുകയും ചെയ്യും.
ഡിസംബർ 23 മുതൽ ഭുമധ്വരേഖയോട് അടുത്ത് വരികയും മാർച്ച് 21ന് വീണ്ടും ഭൂമധ്യരേഖയിൽ എത്തുകയും ചെയ്യും. സുര്യന്റെ യഥാർത്ഥത്തിൽ ഭുമിയുടെ ഈ ചലനത്തിന് അയനചലനം എന്നും ഭൂമധ്യരേഖയെതൊട്ട് സുര്യനുള്ള അതാത് ദിവസത്തെ കോണീയ അകലത്തിന് അയനം (Declination) എന്നും പറയുന്നു.
വിശുദ്ധ കഅ്ബയുടെ ഭുമധ്വരേഖയെത്തൊട്ടുള്ള അകലം 21/25' യാണ്.
അഥവാ നാം മനസ്സിലാക്കിയത് പോലെ മാർച്ച് 21 മുതൽ ജൂൺ 22 വരെയുള്ള വടക്കോട്ടുള്ള സഞ്ചാരത്തിനിടക്ക് ഒരുപ്രാവശ്യം മെയ് 27 നും ജൂൺ 22 ൽ നിന്ന് തിരിച്ചു പോരുമ്പോൾ ഒരു പ്രാവശ്യം ജൂലൈ 15 നും സൂര്യൻ കഅ്ബയുടെ അക്ഷാംശത്തിലൂടെ കടന്ന് പോകും. അഥവാ ഈ രണ്ടവസരത്തിലെയും Declination മക്കയുടെ അക്ഷാംശത്തോട് തുല്യമാവും.
മെയ് 27 ന് മക്കയിലെ മദ്ധ്യാഹ്ന സമയം 12-18 നാണ്.
(UT 6650 9-18 m).
ഇന്ത്യയും സഊദി അറേബ്യയും തമ്മിൽ 2. 1/2 മണിക്കൂറാണല്ലോ സമയവ്യത്യാസം. അത് കൊണ്ട് മക്കയിൽ 12.18 ആവുമ്പോൾ ഇന്ത്യയിൽ 2-48 ആകും. ആ സമയത്ത് ഭൂമിക്ക് ലംബമായി (90ഡിഗ്രി) കുത്തിവെച്ച ഒരു വസ്തുവിന്റെ നിഴൽ കഅ്ബ ദിശക്ക് നേരെ ആയിരിക്കും. നമുക്ക് അത് ഉച്ചക്ക് ശേഷമായത് കൊണ്ട് നിഴൽ പടിഞ്ഞാറു നിന്നു കിഴക്കോട്ടാണ് ഉണ്ടാവുക. അപ്പോൾ ആ നിഴലിന്റെ കിഴക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറോട്ട് നിന്നാൽ ഖിബ്ലയായി. ഈ നിഴലിന് മുകളിലൂടെ മാർക്ക് ചെയ്താൽ അത് ഖിബ്ലയായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യം നാം കുത്തിവെക്കുന്ന ദണ്ഡ് ഭൂമിക്ക് ലംബമായി 90 ഡിഗ്രിയിൽ തന്നെയാണെന്ന് Spirit Level. തുക്കട്ട മുതലായ ഉപകരണങ്ങൾ ഉപയോഗിച്ച് ഉറപ്പ് വരുത്തണം.
അതിലേറെ എളുപ്പം സ്വതന്ത്രമായി തൂങ്ങിക്കിടക്കുന്ന ഒരു കയറിന്റെ അടിഭാഗത്ത് ഒരു ഭാരം തൂക്കിയിട്ട് ആ കയറിന്റെ നിഴൽ എടുക്കലാവും. നിഴൽ ലഭിക്കുന്ന വിധത്തിൽ കയർ തൂക്കിയിടാനുള്ള സംവിധാനം ഒരുക്കണമെന്നു മാത്രം.
ഇപ്രകാരം ജൂലൈ 15 നും പരീക്ഷിക്കാം. അന്ന് മക്കയിലെ മദ്ധ്യാഹ്നം 12-27 ന ആയത് കൊണ്ട് അതിലൂടെ 2.1/2 മണിക്കൂർ കൂട്ടിയാൽ ലഭിക്കുന്ന 2.57 pm നാണ് നിരീക്ഷിക്കേണ്ടത്. ഈ പറയപ്പെട്ട ദിവസങ്ങളുടെ മുമ്പത്തെയും പിമ്പത്തെയും ദിവസങ്ങളിലും പ്രകടമാവാത്ത മാറ്റത്തോടെ നിരീക്ഷിക്കാവുന്നതാണ്. അഥവാ മെയ് 26നും 28നും ജൂലൈ 14 നും 16 നും മക്കയിൽ മദ്ധ്യാഹ്നമാകുന്ന സമയത്ത് രാത്രിയാവൽ കൊണ്ടോ മറ്റോ നിഴൽ ഇല്ലാത്ത നാടുകളിൽ ഈ രീതി പ്രായോഗികമാവില്ല. എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഉണർത്തുന്നു. ദുആ വസിയ്യത്തോടെ,
✒️ഡോ. മുസ്തഫ ദാരിമി കരിപ്പൂർ
Post a Comment