മമ്മിയെ കുറിച്ചുള്ള പഠനം എന്നെ ഇസ്ലാമിലെത്തിച്ചു.. ഡോ. മോറിസ് ബുക്കായ്


ഈജിപ്ത് മ്യൂസിയത്തിലെ മമ്മികൾ.. വീഡിയോ കാണാൻ ഇവിടെ ക്ലിക്കുക..


1975 ജൂണിൽ ശാസ്ത്രത്തിന് മനസ്സിലാകാതെ കേടുപാടുകളൊന്നും കൂടാതെ അത്ഭുതകരമായിരിക്കുന്ന ഒരു ഫറോവയുടെ ശരീരം പരിശോധിക്കാനും പുരാവസ്തുഗവേഷണം നടത്താനും ഫ്രാൻസ് ഈജിപ്തിനോടുള്ള ബന്ധം കൊണ്ട് അപേക്ഷിച്ചത് പ്രകാരം ഫറോവയുടെ ശരീരഭാഗങ്ങൾ പരിശോധിക്കാൻ എന്നെ അനുവദിക്കുകയുണ്ടായി മൃതദേഹം ഫ്രാൻസിൽ കൊണ്ടുവന്നപ്പോൾ പ്രസിഡന്റും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഫറോവാക്കുമുന്നിൽ നിരന്നുനിന്നു വണങ്ങി ആകാശത്തേക്ക് വെടിവെച്ചാണ് ആ രാജാവിനെ സ്വീകരിച്ചത് പുരാതന ഈജിപ്തിലെ രാജാക്കന്മാരുടെ സ്ഥാനപ്പേരാണ് ഫറോവ പുരാവസ്തു കേന്ദ്രത്തിലെ പ്രത്ത്യേക മുറിയിൽ ആണ് പരിശോധന ആറു വർഷമായി മൂടിവെച്ചിരിക്കുകയായിരുന്ന ആ മമ്മിയുടെ അപ്പോഴത്തെ അവസ്ഥ അതിൽ എന്തെങ്കിലും പൊട്ടലോ മോശമായോ ഒന്നും കണ്ടിരുന്നില്ല മമ്മിയാക്കാൻ ഉപയോഗിച്ച കവർ നശിഞ്ഞിരുന്നു കുറച്ചു കൈ അടയാളവും കണ്ടിരുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത് കണ്ടെത്തിയപ്പോൾ തന്നെ ആ നിലയിലുള്ള മമ്മിയുടെ സംരക്ഷണം പ്രകൃത്യാ ഉള്ളതാണെന്ന് എളുപ്പത്തിൽ മനസ്സിലായി ഇത് കണ്ടെത്തിയത് ഈജിപ്തിലെ നൈൽ നദിയുടെ കിഴക്ക് ഭാഗത്തുള്ള തേബ്സ് എന്ന (ഇന്നത്തെ ലക്സറിൽ) പുരാതന നഗരത്തിലെ രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പുരാതന ഈജിപ്തുകാർ അവരുടെ രാജാക്കന്മാരെ അടക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഭീമാകാരമായ സ്മാരകശവകുടീരത്തിൽ നിന്നായിരുന്നു കൂടാതെ 'ബോയ് കിങ്' എന്നറിയപ്പെടുന്ന പ്രശസ്ത ഫറോവ തുത്തന്ഖാമനും റാണികളും ഉദ്യോഗസ്ഥരും തുടങ്ങി അൻപതിലധികം മമ്മികൾ കണ്ടെത്തിയിരുന്നു കാരണം ഒരു രാജാവ് മരിക്കുമ്പോൾ അവർക്ക് പരലോകത്തു ജീവിക്കാൻ കൂട്ടിനു അവരുടെ കൂടെയുള്ള മന്ത്രിമാരെയും തോഴിമാരെയും കൊന്നിട്ട് അണിയിച്ചൊരുക്കി അവരുടെ കൂടെ അടക്കം ചെയ്യുമായിരുന്നു കൂടാതെ വലിയ നിധികളും കിട്ടിയിരുന്നു പിന്നീട് റേഡിയോഗ്രഫിയും ലോകത്താദ്യമായി ഒരു ശവശരീരത്തിൽ എൻഡോസ്കോപ്പി പരിശോധനയും നടത്തി അതിലൂടെ ശരീരത്തിനകം കാണാനും പ്രധാനഭാഗങ്ങളുടെ ഫോട്ടോ എടുക്കാനും സാധിച്ചു പിന്നെ സൂക്ഷ്മമായ മൈക്രോസ്കോപിക് പരിശോധനയിലൂടെ ഉള്ളിലെ ചില എല്ലിന്റെ ശകലങ്ങൾ അടർന്നു പോയതായും കണ്ടെത്തി എല്ലുകളിലെ ചില ശകലങ്ങൾ മൃതദേഹത്തിൽ സിംഹഭാഗങ്ങളിലുമുണ്ടായിരുന്നു എന്നിരുന്നാലും അതു സംഭവിച്ചത് ഫറോവയുടെ മരണത്തിനു മുമ്പോ ശേഷമോ എന്നറിയാൻ സാധിച്ചില്ല കൂടാതെ വിരലിന്റെ ഇടയിലും വായയിലും മറ്റു ചില ഭാഗങ്ങളിലും ഉപ്പിന്റെ അംശവും കണ്ടെത്തി അങ്ങനെ ഞങ്ങൾക്ക് മനസ്സിലായി സാധ്യത കൂടുതലും വെള്ളത്തിൽ മുങ്ങിമരിക്കാനാണെന്ന് വേറൊരു മൃതദേഹത്തിലും ഉപ്പ് കാണപ്പെട്ടില്ല ആ പെട്ടെന്നുള്ള ഭീമമായ നടുക്കം കൊണ്ടോ രണ്ടും ഒരുമിച്ചു സംഭവിച്ചോ പിന്നീട് ശവം കണ്ടെടുത്തു അടക്കം ചെയ്തപ്പോഴോ ആകാം ആ ശകലങ്ങൾ ശരീരത്തിലാകെ കാണപ്പെട്ടത് പിന്നെ കുഴക്കിയത് ഒരു കേടുപാടും കൂടാതെ മറ്റു മമ്മികളിൽ നിന്നും വ്യത്യസ്തമായി ആന്തരികയാവയവങ്ങളും മുടിയടക്കം എങ്ങനെ 3000 വർഷക്കാലം ഇരുന്നു എന്നാണ് മറ്റൊന്നിനും മുടിയുണ്ടായിരുന്നില്ല കൂടാതെ അവയുടെ ശരീരത്തിലും ആന്തരാവയവങ്ങൾക്കും ധാരാളം കേടുപാടുകളും ഉണ്ടായിരുന്നു അങ്ങനെ ഞങ്ങളുടെ പഠനം എത്തിയത് ഇത് ബൈബിളിൽ പറഞ്ഞ മോശയുടെ കാലത്തു ചെങ്കടലിൽ മുങ്ങിമരിച്ച ഫറോവയുടെത് ആണെന്നാണ് പക്ഷേ മുങ്ങിമരിച്ച ശേഷം എന്ത് സംഭവിച്ചു എന്നു അതിൽ പറയുന്നില്ല ഈ കാര്യം ഞാൻ അത്ഭുതത്തോടെ ഈജിപ്തിലെ മുസ്ലിം സുഹൃത്തുക്കളോട് പറഞ്ഞു അവർ ഇതു വല്യ കാര്യമാക്കാതെ ഇതൊക്കെ ഞങ്ങൾക്കറിയാം അല്ലാഹു ഖുർആനിൽ പറഞ്ഞിട്ടുണ്ട് ഒരു ഫറോവയുടെ മൃതദേഹം സംരക്ഷിക്കുമെന്ന് അങ്ങനെ കൂടുതലറിയാൻ ഞാൻ ഖുർആൻ പഠിക്കാൻ തുടങ്ങി അങ്ങനെ എനിക്കു മനസ്സിലായി ദൈവിക ഇടപെടൽ ഇല്ലാതെ 3000 കൊല്ലക്കാലം ഒരിക്കലും ഇങ്ങനെ വരില്ല എന്ന് അങ്ങനെ സൗദി അറേബ്യയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റിയിൽ നടന്ന സെമിനാറിൽ ഞാനിതു സമർത്ഥിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു സുബ്ഹാനല്ലാഹ് 
"ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു" (10*92)
അലംഘനീയമായ അല്ലാഹുവിന്റെ ഖുർആനിക വചനങ്ങളിൽ ഒന്ന് അത്ഭുതം എന്തെന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പാണ് ഓറിയന്റലിസ്റുകാർ ഖുർആനിൽ തെറ്റുണ്ടെന്ന് വരുത്തിത്തീർക്കാൻ ഫിർഔന്റെ ശരീരം എവിടെ എന്ന് ചോദിക്കുമായിരുന്നു ആ നേരത്താണ് അല്ലാഹു ഇരുപതാം നൂറ്റാണ്ടിലേക്ക് കടക്കുന്ന സമയത്തു ആ ശവപ്പെട്ടികൾ കാണിച്ചുകൊടുത്തത് ലോകത്തു വേറൊരിടത്തുമില്ലാത്ത ശവങ്ങൾക്ക് നാശം വരാതെ സൂക്ഷിക്കാനുള്ള കഴിവ് 3000 ൽ പരം കൊല്ലങ്ങൾക്ക് മുമ്പ് അല്ലാഹു കൊടുത്തത് 1500 കൊല്ലം ഇപ്പുറത് വന്ന ഖുർആനിക വചനങ്ങൾ സത്യമായി പുലരാനാണ് ആ ദൃഷ്ടാന്തമാണ് ഇന്നു നാം ചില്ലുകൂട്ടിലൂടെ കാണുന്നത് മറ്റു ഫറോവമാരെ മരുന്നുകൾ പുരട്ടിയാണ് വെച്ചിരിക്കുന്നതെങ്കിൽ ടിയാനെ ഒരു മരുന്നുമില്ലാതെയാണ് വെച്ചിരിക്കുന്നത്
ഇതൊക്കെ അറിയുമ്പോഴാണ് നമ്മുടെ ഈമാൻ വർദ്ധിക്കേണ്ടത് കൂടാതെ അല്ലാഹുവിന്റെ ഇനി നടക്കാൻ പോകുന്ന വാഗ്ദാനങ്ങളെ പറ്റി ചിന്തിക്കുകയും അതിനു വേണ്ട അമലുകൾ ചെയ്യുകയും അവനെ കുറിച്ചുള്ള ഭയം എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും ചെയ്യുക 
മെഡിക്കൽ ഡോക്ടറും എഴുത്തുകാരനുമായ ഇദ്ദേഹം ഖുർആനെ പറ്റിയും മറ്റു വേദങ്ങൾ ശാസ്ത്രം മമ്മികൾ ഇവയിൽ ആഴത്തിൽ പഠിക്കുകയും 'ബൈബിൾ ഖുർആൻ ശാസ്ത്രം, മനുഷ്യന്റെ ഉത്ഭവം ശാസ്ത്രത്തിലും വേദങ്ങളിലും, മമ്മികളും ഫറോവമാരും, സമുദ്രത്തിനിടയിലെ പ്രകാശവും ദൈവത്തിന്റെ ശാസ്ത്രവും, ശാസ്ത്രവും മതവും, ഖുർആന്റെ രഹസ്യങ്ങൾ, യേശുവിന്റെ അരുംകൊല, ഖുർആൻ പരമമായ തെളിവ്-അവർക്ക് അറിയാൻ പാടില്ല, ഇസ്ലാമും ശാസ്‌ത്രവും അതിശയിപ്പിക്കുന്ന വസ്തുതകളും, തുടങ്ങി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടിട്ടുണ്ട് ഖുർആനിന്റെ മഹത്വം അക്കാലത്തു ലോകത്തോട് വിളിച്ചുപറഞ്ഞ അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ