കാരാത്തോട് സുന്നി വഖ്ഫ് ഭൂമിയിൽ മുജാഹിദ് ആസ്ഥാന നിർമ്മാണം
കാരാത്തോട് സുന്നി വഖ്ഫ് ഭൂമിയിൽ മുജാഹിദ് ആസ്ഥാന നിർമ്മാണം
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
ഹുസൈൻ മടവൂരിന്റെ പ്രസംഗം കേൾക്കാൻ പോയ സുന്നികളെ ഇതിലെ...
ഊരകം, കാരാത്തോട്
പാണ്ടികടവത്ത് കുടുംബത്തിലെ പിതാമഹന്മാർ മരണപ്പെട്ട ശേഷം തങ്ങൾക്കുവേണ്ടി ദിനംപ്രതി 9 ജുസ്അ് ഖുർആൻ പാരായണം ചെയ്യണമെന്ന ഉപാധിയോടെ വഖ്ഫ് ചെയ്ത ഭൂമി മുജാഹിദ് വിസ്ഡം വിഭാഗം ‘സ്കൂൾ നിർമിക്കുന്നു’ എന്ന വ്യാജേനെ പഞ്ചായത്ത് അനുമതി വാങ്ങി ആദർശ ബ്രോഡ്കാസ്റ്റിങിന് വേണ്ടി ബിൽഡിങ് പണിയുന്നത് നാട്ടുകാർ തടയുകയുണ്ടായി.
ഈ കഴിഞ്ഞവർഷമാണ് സംഭവം.
വഖഫ് ബോർഡ് നിർദ്ദേശവും സ്റ്റോപ്പ് മെമ്മോയും മറികടന്നായിരുന്നു നിർമ്മാണം. പ്രദേശവാസികൾ
പോലീസിൽ പരാതി കൊടുത്തു.
പക്ഷേ എല്ലാ ഒത്താശയും അവർക്ക് അധികാരികൾ ചെയ്തുകൊടുത്തു.
അവസാനം
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി.
പോലീസ് ഇടപെട്ട് നിർമ്മാണം സ്റ്റേ ചെയ്തു.
മരണപ്പെട്ടവർക്കു വേണ്ടി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് അനാചാരമെന്ന് വിളിച്ചുപറയുന്ന മുജാഹിദുകൾ സുന്നി വിശ്വാസപ്രകാരമുള്ള ഈ വഖ്ഫ് ഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരുമായി രഹസ്യ കരാറുണ്ടാക്കി ആദശം ആമാശയത്തിന് വാടകക്ക് കൊടുത്തു. അല്ലാഹുവിന്റെ വിശുദ്ധ വഖ്ഫ് ഭൂമി കൊണ്ട് ഇവർ കളിച്ച ഈ തോന്നിവാസം കാണാതെ പോവരുത്.
നിലവിൽ ഇത് സ്റ്റേ ആണെങ്കിലും നിയമത്തിന്റെ ലൂപ്പ് ഹോളുകളിലൂടെ ഇവർ പേരും വകയും മാറ്റി, അതേ ബിൽഡിങിൽ തന്നെ സ്ഥാപനം നടത്തുമെന്ന് തീർച്ച.
അതിനു ഒത്താശ ചെയ്തു കൊടുക്കാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.
നിലവിൽ വഖ്ഫ് സ്വത്തിന്റെ 10% പോലും ഇവർ വഖ്ഫ് ചെയ്തിട്ടില്ല.
കാരണം അവർക്ക് അതിൽ വിശ്വാസമില്ല.
പരലോക ഗുണത്തിനു ഇവരുടെ വാപ്പ വലിപ്പമാർ ചെയ്ത തുച്ചമായ സ്വത്തിന്റെ പേരിൽ വഖ്ഫിൽ കയറിക്കൂടി വിഹിതം പറ്റുന്ന ഇവരെ ആദ്യം അകറ്റി നിർത്താത്ത പക്ഷം വഖഫ് സ്വത്ത് അന്യാധീനപ്പെട്ടുകൊണ്ടിരിക്കും..
ചിത്രം-1
ആധാരത്തിന്റെ ടൈപ്പിംഗ് കോപ്പി
ചിത്രം 2
ഒറിജിനൽ ആധാരത്തിന്റെ ഫോട്ടോസ്റ്റാറ്റ്
ചിത്രം 3
സ്കൂൾ നിർമിക്കുന്നു എന്ന വ്യാജേനെ പഞ്ചായത്തിൽ കൊടുത്ത അപേക്ഷ
ചിത്രം 4
വിസ്ഡം മുജാഹിദ് മേൽനോട്ടക്കാരുമായി ഉണ്ടാക്കിയ കരാർ പത്രം
ചിത്രം 5
വഖ്ഫ് ബോർഡിന്റെ സ്റ്റോപ് മെമ്മോ
ചിത്രം 6
പുലർച്ചെ ആളുകൾ കാണാതെ മെയിൻ വാർപ്പ് പണി
••••••••••••••••••••••••••••
✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment