ഇസ്ലാമികരാഷ്ട്രം ഉണ്ടാകുന്നതെങ്ങനെ ?
രണ്ട് രീതിയിലാണ് ഒരു രാജ്യം ഇസ്‌ലാമികമായിത്തീരുന്നത്. അവിടെ ജീവിക്കുന്നവരിലെ മനഃപരിവർത്തനത്തിലൂടെയാണ് ഒന്നാമത്തേത്. മദീനാരാജ്യമുണ്ടായത് അങ്ങനെയാണ്. ഇസ്‌ലാമികരാഷ്ട്രത്തിന്റെ വികാസത്തിന്റെ ഭാഗമായി അയാൾ നാടുകൾ ഇസ്‌ലാമികമായിത്തത്തീരുന്നതാണ് രണ്ടാമത്തേത്. പ്രവാചകാനുചരന്മാരുടെ കാലത്ത് പലരാജ്യങ്ങളും ഇസ്‌ലാമികസാമ്രാജ്യത്തിന്റെ ഭാഗമായത് ഇങ്ങനെയാണ്. രണ്ടായിരുന്നാലും അന്ന് നിലവിലുള്ള രാഷ്ട്രനൈതികത അംഗീകരിച്ചവയാണവ.
അട്ടിമറിയിലൂടെയോ തീവ്ര വാദപ്രവര്‍ത്തനങ്ങളിലൂടെയോ നാടിനെ ഇസ്‌ലാമികമാക്കുവാൻ കല്പിക്കുന്ന പ്രവാചകവചനങ്ങളൊന്നും തന്നെയില്ല. അട്ടിമറിയിലൂടെ ഇസ്‌ലാ മികരാഷ്ട്രം സ്ഥാപിക്കണമെന്ന് പ്രവാചകന്(സ) വിചാരമുണ്ടായി രുന്നുവെങ്കിൽ, പ്രവാചക ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അത് സാധ്യമാകുമായിരുന്നു.
ക്വുറൈശീ പ്രതിനിധിയായ ഉത്ബത്തുബ്‌നു റബീഅ വന്ന് തന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ചാല്‍ പണമോ പ്രതാപ മോ തരുണികളോ അധികാരമോ എന്താണ് ആവശ്യമെന്ന് വെച്ചാല്‍ അത് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഒരു ചെറിയ അട്ടിമറി നടത്തിയാല്‍ മതിയായിരുന്നു. പ്രവാചകനിയോഗത്തിന്റെ ലക്ഷ്യം പക്ഷേ, അട്ടിമറിയിലൂടെ ഇസ്‌ലാമികരാഷ്ട്രം നിര്‍മിക്കുകയായിരുന്നില്ല.
പ്രത്യുത, ജനങ്ങളെ സംസ്‌കരിക്കുകയും സംസ്‌കൃതമായ ഒരു സമൂഹ ത്തെ സൃഷ്ടിച്ച് ലോകത്തിന് മാതൃകയാവുകയുമായിരുന്നു. ഒരു ഇസ്‌ലാമികരാഷ്ട്രം നിര്‍മിച്ച് അതിന്റെ സാരഥിയാവുകയല്ല പ്രവാചകന്‍ ചെയ്തത്; മറിച്ച് ഒരു രാഷ്ട്രത്തിലെത്തിച്ചേരുവാനാ വശ്യമായ സാമൂഹ്യവിപ്ലവത്തിന് പാതയൊരുക്കുകയായിരുന്നു.
ഒരു രാഷ്ട്രത്തിലെ നിയമങ്ങളും അവിടുത്തെ പൗരന്മാരും തമ്മിലുള്ള ബന്ധം രാഷ്ട്രമീമാംസയിലെ പ്രധാനപ്പെട്ട വിഷയങ്ങളിലൊ ന്നാണ്. ജനാധിപത്യ രാഷ്ട്രത്തില്‍ നിയമനിര്‍മാണം നടത്തുന്നത് ജനപ്രതിനിധി സഭയാണെങ്കിലും പൗരന് തന്നില്‍ അടിച്ചേല്‍പിക്കപ്പെടുന്നവയായിട്ടാണ് നിയമങ്ങള്‍ അനുഭവപ്പെടുന്നതെന്നാണ് സാമൂഹികശാസ്ത്രജ്ഞന്മാരുടെ പക്ഷം.
ഉപഭോഗസംസ്‌കാരം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഈ വികാരം അല്‍പം തീഷ്ണമായിരിക്കും. തന്റെ സുഖിക്കുവാനുള്ള അവകാശത്തിന്മേല്‍ രാഷ്ട്രം അടിച്ചേല്‍പിക്കുന്ന വിലക്കുകളായിട്ടാണ് നിയമങ്ങള്‍ അത്തരം സമൂഹങ്ങളിലെ പൗരന്ന് അനുഭവപ്പെടുക. അതുകൊണ്ടുതന്നെ നിയമത്തിന്റെ കുരുക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവന്‍ പരമാ വധി ശ്രമിക്കും. അഴിമതിയും വഞ്ചനയും ജനാധിപത്യത്തിന്റെ ഉ പോല്‍പന്നമായി മാറുന്നത് അതുകൊണ്ടാണ്. മനംമാറ്റത്തിലാണ്
ഇസ്‌ലാമികരാഷ്ട്രത്തിലാകട്ടെ, താന്‍ അനുസരിക്കുന്നത് ദൈവികനിയമങ്ങളാണെന്ന ധാരണയുള്ളതിനാല്‍ നിയമലംഘനങ്ങള്‍ കുറവായിരിക്കും. തന്റെ ഭൗതികവും പാരത്രികവുമായ മോക്ഷത്തിന് അനിവാര്യമായ നിയമ ങ്ങളാണ് താന്‍ അനുസരിക്കുന്നതെന്ന ധാരണ പൗരനെ രാഷ്ട്ര ത്തോടു കൂറുള്ളവനാക്കിത്തീര്‍ക്കും.
സര്‍വോപരിയായി നിയമപാല കരുടെ കണ്ണുവെട്ടിച്ചാലും നിയമദാതാവായ പടച്ചതമ്പുരാന്റെ കണ്ണു വെട്ടിക്കാന്‍ സാധ്യമല്ലെന്ന വിശ്വാസം അവനെ ഇസ്‌ലാമിക രാഷ് ട്രത്തിലെ നിയമങ്ങള്‍ പരസ്യമായും രഹസ്യമായും അനുസരി ക്കുന്നവനാക്കിത്തീര്‍ക്കും. അതാണ് ഒരു ദുര്‍ബലനിമിഷത്തില്‍ വ്യഭിചരിച്ചുപോയ ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരനെ സർക്കാരിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് താന്‍ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് ശിക്ഷ ശിരസാവഹിക്കുന്നവനാക്കിത്തീര്‍ത്തത്. രഹസ്യമായുള്ള നിയമ ലംഘനത്തില്‍ നിന്നുപോലും രാഷ്ട്രത്തിലെ പൗരന്മാരെ തടയുവാന്‍ തക്കവണ്ണമുള്ള രാഷ്ട്രസംവിധാനം സൃഷ്ടിക്കുവാന്‍ ഇസ്‌ലാ മിന്നല്ലാതെ മറ്റേത് തത്ത്വശാസ്ത്രത്തിനാണ് കഴിഞ്ഞിട്ടുള്ളത്? ഭരണമാറ്റം വഴി ഉണ്ടാകാനാവുന്നതല്ല ഈ പരിവർത്തനം; മനംമാറ്റത്തിലാണ് ഇസ്‌ലാം ഒന്നാമതായി ശ്രദ്ധിക്കുന്നത് എന്ന് പറയുന്നത് അത് കൊണ്ടാണ്.
Also read ശാഫിഈ മദ്ഹബിലെ അമ്പതിൽ പരം കിതാബുകൾ ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാം >>
👉🏻 ഡൗൺലോഡ് ചെയ്ത് സ്റ്റോറേജ് ഫുൾ ആക്കണ്ട.
👉🏻 ഇബാറത്തുകൾ സെർച്ച് ചെയ്യാം
👉🏻 ഹർകത്തോടെ ഉള്ള ലിപികൾ
👉🏻 മറ്റു മദ്ഹബുകളിലെ കിതാബുകളും ഇതിൽ ലഭ്യമാണ്
പ്രസിദ്ധമായ 10 തഫ്സീറുകൾ ഓൺലൈനിൽ വായിക്കാൻ >>
Post a Comment