നബിദിനാഘോഷം ശരിയായ കർമമെന്ന് ആഗോള മുസ്ലിം പണ്ഡിത സഭ
ദോഹ : നബിദിനം ആഘോഷിക്കുന്നത് ശരിയായ കർമമാണന്ന് നിലപാട് വ്യക്തമാക്കി ആഗോള മുസ്ലിം പണ്ഡിത സഭ. ഖത്തർ ആസ്ഥാനമായി പ്രവർ ത്തിക്കുന്ന പണ്ഡിത സഭയുടെ സെക്രട്ടറി ജനറൽ ഡോ. അലി മുഹ്യിദ്ദീൻ ഖുർദാഗിയാണ് സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്കിലും നിലപാട് വ്യക്തമാക്കി കുറിപ്പ് പ്രസിദ്ധീകരിച്ചത്. ആരാധാനാ കർമങ്ങളും അനുഷ്ഠാന ആചാരങ്ങളും രണ്ടു തരമാണെന്നും നിഷിദ്ധമായ കൽപനയോ മതവിരുദ്ധത ഇല്ലാത്ത ആചാരങ്ങളെല്ലാം അനുവദനീയമാണെന്നും ശൈഖ് ഖുർദാഗി കുറിപ്പിൽ തെളിവ് സഹിതം പറയുന്നു. ഭൂരിഭാഗം പണ്ഡിതരും നബിദിനാ ഘോഷം അനുവദനീയമാക്കിയവരാണെന്നും മീലാദ് പരിപാടികളെ നിശിതമായി വിമർശിക്കുന്നവർ ചരിത്രവും വസ്തുതയും കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നബിദിനാഘോഷത്തിന്റെ ഭാഗമായി അന്നദാനം നടത്തുന്നണ്ടെങ്കിൽ ദരിദ്രരെയും നിർധനരെയും പ്രത്യേകം പരിഗണി ക്കണമെന്നും ഡോ . ഖുർദാഗി നിർദേശിച്ചു.മോറോക്കോക്കാരനായ പ്രമുഖ കർമശാസ്ത്ര പണ്ഡിതനും ചിന്തകനുമായ ഡോ . അഹ്മദ് അബ്ദുസ്സലാം മുഹമ്മദ് റൈസുനിയാണ് പണ്ഡിത സഭയുടെ അധ്യക്ഷൻ.
Post a Comment