മുൻകാല ഇമാമുകൾ രചിച്ച 15 മൗലിദ് കിതാബുകളെ പരിചയപ്പെടാം.... ഇവരുടെ വ്യാഖ്യാന ഗ്രന്ഥങ്ങൾ സ്വീകരിക്കുന്നവർ മൗലിദ് കിതാബ് തള്ളുന്നു


ചരിത്രത്തിലെ 
മൗലിദ് രചനകൾ

✒️അബ്ദുൽ ഹമീദ് 
ഫൈസി അമ്പലക്കടവ്

     ആദ്യ കാലങ്ങളിൽ പ്രവാചക പ്രകീർത്തന പദ്യകൃതികളും ഗദ്യകൃതികളും വെവ്വേറെ രചിക്കപ്പെട്ടിരുന്നു. ഗദ്യ പദ്യ സമ്മിശ്ര രചന എന്നതാണ് മൗലിദിന്റെ പ്രത്യേകത. ഇത്തരം സാഹിത്യ കൃതികൾ പിൽക്കാലത്താണ് നിലവിൽ വന്നത്. പ്രധാന കൃതികൾ താഴെ.
     1,അൽഹാഫിള്
     ഇബ്നുൽ ജൗസി (റ):ഹി :597,          
     മൗലിദ് :അൽ അ റൂസ്:
     2, അൽ ഹാഫിള് ഇബ്നു ദഹ്'യ അൽ കൽബി (റ): ഹി:663
മൗലിദ്: അത്തൻവീർ ഫിൽ ബഷീർ വന്നദീർ
     3, അൽ ഹാഫിള് ഇബ്നുൽ ജസ്‌രി (റ):660
അർഫുത്തഅരീഫ് ബിൽ മൗലിദിശ്ശരീഫ്.
     4, അൽ ഹാഫിള് ഇബ്നു കസീർ (റ):774
     5,അൽ ഹാഫിള് ഇറാഖി (റ):808
അൽ മൗരിദുൽ ഹനീ ഫിൽ മൗലിദിസ്സനി
     6, ശംസുദ്ധീൻ ദിമഷ്ഖി (റ): 842
അൽ മൗരിദുസ്സാവീ ഫീ മൗലിദിൽ ഹാദീ
     7, അൽ ഹാഫിളുസ്സഖാവി (റ):902
അൽഫഖ്‌റുൽ ഉൽവി ഫിൽ മൗലിദിന്നബവി
     8, ഇമാം സംഹൂദി (റ):911
അൽമവാരിദുൽ ഹനിയ്യ ഫീ മൗലിദി ഖൈരിൽ ബരിയ്യ
     9, അൽ ഹാഫിള് ഇബ്നുദ്ദബീഗ് (റ):944
     10, ഇമാം ഇബ്നു ഹജരിൽ ഹൈത്തമി (റ):974
ഇത്ത്മാമുനിഅമ അലൽ ആലം
     11, ഇമാം അൽ ഖതീബ് ശുറൈബീനി (റ):1014
അൽമൗലിദുറവി ഫിൽ മൗലിദിന്നബവി
     12, മുല്ലാ അലിയ്യിൽ ഖാരി (റ):1014
     13, അൽമുഹദ്ദിസ് ബർസൻജി :1177
ഇഖ്ദുൽ ജൗഹർ ഫീ മൗലിദിന്നബിയ്യിൽ അസ്ഹർ
     14,അബുൽ ബറകാത്ത് ദർദീർ (റ):1201
     15, അബ്ദുൽ ഹാദി അൽ അബാരി :1305
     ഖുർആനും ഹദീസും ഗ്രഹിക്കാൻ ഇവരെഴുതിയ വ്യാഖാന ഗ്രന്ഥങ്ങൾ നാം അവലംബിക്കുന്നു. ഇസ്ലാമിക ചരിത്രം പഠിക്കാൻ നാം ഇവരെ ആശ്രയിക്കുന്നു. ഹദീസ് സ്വഹീഹും ളഈഫുമാക്കാൻ ഇവരെഴുതിയ മാനദണ്ഡങ്ങൾ നാം സ്വീകരിക്കുന്നു. ഇവരെഴുതിയ മൗലിദ് ഗ്രന്ഥങ്ങൾ മാത്രം തള്ളിക്കളയുകയോ? ഇതിലെന്തോ പന്തികേടില്ലേ? നബിദിന വിരുദ്ധർ ചിന്തിക്കുമോ?


ആദർശ വിഷയത്തിൽ നൂറുകണക്കിന് പോസ്റ്റുകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക