മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നതിൽ ഞങ്ങൾ കൃസ്ത്യാനികൾക്കും വലിയ പങ്കുണ്ട്. ഈ നാട്ടിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ ഉണ്ടാക്കിയത് ഞങ്ങൾ തന്നെയാണ് അതിൽ ഏതെങ്കിലും ഒരു മതത്തെ പ്രതി ചേർക്കുന്നതിൽ പല അജണ്ടകൾ - യൂഹാനോൻ മാർ മിലീത്തിയോസ്‌

ജിഹാദ് എന്ന വാക്ക് അറബി വാക്കാണ്, വേണ്ട രീതിയിൽ ഉപയോഗിച്ചാൽ സ്വയശുദ്ധീകരണം എന്നാണ് അത് അർത്ഥമാക്കുന്നത്. എന്നാൽ ആ വാക്കിനെ ഒരു തീവ്രവാദവുമായി ബന്ധപ്പെടുത്തി യാതൊരു തെളിവുകളുമില്ലാതെ അവതരിപ്പിക്കുന്നത് ശരിയല്ല. സഭയുടെ നേതൃത്വത്തിലുള്ള ഒരാൾ ഒരു കാര്യം പറയുമ്പോൾ അതിന് വലിയ സ്വീകാര്യത കിട്ടും. പക്ഷേ തെളിവുകളില്ലാതെ പറയരുത്. ഒരിക്കലും ഉപയോഗിച്ചു കൂടാത്ത ഒരു വാക്കാണ് അത്. 

കേരളത്തിന്റെ പശ്ചാലത്തിൽ ന്യൂനപക്ഷ സമൂഹങ്ങളെ അവഗണിച്ചു കൊണ്ട് സവർണ്ണ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എളുപ്പമല്ല, അതിനുള്ള ഒരു വഴി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണ്. ആരെയാണോ ഉപദ്രവിക്കേണ്ടത് അവരെത്തന്നെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ആ അജണ്ടയിൽ ക്രൈസ്‌തവ സഭ പെട്ട് പോകുന്നു. 

നർക്കോട്ടിക്സ് ഒരു സാമൂഹ്യ വിപത്താണ്, അതിനെതിരെ നാം ജാഗ്രത പുലർത്തണം. അത് എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്, ഹിന്ദുക്കളേയും മുസ്ലിംകളേയും കൃസ്ത്യാനികളേയും ഇതൊന്നുമല്ലാത്തവരേയും ബാധിക്കുന്ന പ്രശ്നമാണ്. എന്നാൽ അതിനെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ല. 

മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നതിൽ ഞങ്ങൾ കൃസ്ത്യാനികൾക്കും വലിയ പങ്കുണ്ട്. 
ഈ നാട്ടിൽ ഏറ്റവും കൂടുതൽ മദ്യശാലകൾ ഉണ്ടാക്കിയത് ഞങ്ങൾ തന്നെയാണ്, ഏറ്റവും കൂടുതൽ കുടിയന്മാരെ സൃഷ്ടിച്ചതും ഞങ്ങളാണ്. അതുപോലെ വേറെയും പല കാരണങ്ങളുമുണ്ട് മയക്കുമരുന്നുകൾ വ്യാപകമായതിൽ. അതിൽ ഏതെങ്കിലും ഒരു മതത്തെ പ്രതി ചേർക്കുന്നത് പല അജണ്ടകളുടേയും ഭാഗമാണ്. അത് നമ്മൾ തിരിച്ചറിയണം. 

- യൂഹാനോൻ മാർ മിലീത്തിയോസ്‌

ഇങ്ങേരിതെന്ത് പൊളിയാണ്❤

Shah Jahan Ibn Maryam