കുപ്പായത്തിലെ കഞ്ചാവ് ജിഹാദ് : വൈദികന്റെ കഞ്ചാവ് കേസ് കുത്തിപ്പൊക്കി.. ബിഷപ്പുമാർ ഇരന്ന് വാങ്ങുന്ന അടികൾ


കുപ്പായത്തിലെ കഞ്ചാവ് ജിഹാദ് 
xxxx. xxxx xxxx xxxx xxx xxxx 
✒️Roy Mathew 

കോയമാര് ജുസ് കൊടുത്ത് നമ്മുടെ കത്തോലിക്ക പെൺപിള്ളാരെ തട്ടിക്കൊണ്ട് പോയി ലവ് ജിഹാദും നർക്കോട്ടിക്ക് ജിഹാദും നടത്തുന്നു എന്ന് കണ്ടു പിടിത്തം നടത്തിയ അഭിവന്ദ്യ നായ പാലാ ബിഷപ്പ് മാർ കല്ലറങ്ങാട് പിതാവ് , നാട്ടിൽ ഒരു കുപ്പായക്കാരൻ നടത്തിയ കഞ്ചാവ് ജിഹാദിനെ ക്കുറിച്ച് മറന്നു പോയോ ? 

കൃത്യം മൂന്ന് കൊല്ലം മുമ്പ് പാല ബിഷപ്പ് കല്ലറങ്ങാടൻ തിരുമേനിയുടെ സഭയിൽ പ്പെട്ട പുണ്യവാനായ ഒരു വൈദിക ശ്രേഷ്ഠൻ നർക്കോട്ടിക് ജിഹാദ് നടത്തുന്നതിനിടയിൽ പോലീസ് - എക്സൈസ് മുരാച്ചികൾ പിടികൂടിയത് നല്ല ഇടയനായ പിതാവ് അറിഞ്ഞില്ലെന്ന് തോന്നുന്നു. ഒരു പക്ഷേ, കോയ ജിഹാദികൾക്ക് മാതൃകയായതും ഈ കുപ്പായ ജിഹാദി ആയിരിക്കുമോ തിരുമേനീ? കോയമാര് നമ്മളെ വല്ലാതെ അനുകരിക്കയാണ്. ഇവമ്മാരെ ഇങ്ങനെ വിട്ടാൽ പറ്റൂല. 

ഉത്തമനായ ഇടയൻ എന്ന നിലയിൽ പ്രീയ കല്ലറങ്ങാട് പിതാവേ, മാതൃഭൂമി, മനോരമ ഇത്യാദി പത്രങ്ങളിൽ വന്ന ഈ വാർത്ത വായിച്ച് അങ്ങയുടെ ആട്ടിൻ പറ്റങ്ങളെ ഉദ് ബോധിപ്പിക്കുമാറാകണം ..
(നമ്മുടെ ദീപിക പത്രം ഇമ്മാതിരി കൊള്ളരുതായ്മകൾ കൊടുക്കാറി ല്ലല്ലോ - അതാവും അങ്ങ് ഇക്കാര്യം അറിയാതെ പോയത്) 
കൂപ്പായ ജിഹാദികളിൽ നിന്ന് നമ്മുടെ പെൺ പിള്ളാരും ആൺപിള്ളാരും ഒഴിഞ്ഞു നിൽക്കാൻ വിശ്വാസികളോട് പ്രത്യേകം പറയണം . ഫാദർ റോബിൻ വടക്കുംചേരിയേപ്പോലുള്ള ഒരു നല്ല ഇടയൻ, ജൂസ് കൊടുത്ത് 13 വയസുള്ള നമ്മുടെ പെൺ കൊച്ചിനെ പെഴപ്പിച്ച് കാര്യം ഇടക്കിടെ മതബോധന ക്ലാസുകളിൽ പറയാൻ മറക്കല്ലേ തിരുമേനി. 

നാട്ടിൽ കേട്ടു കേഴ് വിയില്ലാത്ത കഞ്ചാവ് ജിഹാദ് നടത്തിയ ഈ പുണ്യാത്മനെ വിശുദ്ധനാക്കാനുള്ള ഒരുക്കങ്ങൾ സഭ എത്രയും പെട്ടെന്ന് ആരംഭിക്കണം .. അത്ഭുത കഥകൾ നമുക്ക് പിന്നാലെ തട്ടിക്കൂട്ടാം. 
2018 സെപ്റ്റംബർ 18ന് മാതൃഭുമി ഓൺലൈനിൽ വന്ന വാർത്ത: 

..കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമം - വൈദികൻ അറസ്റ്റിൽ ...

 " തളിപ്പറമ്പ്: മറ്റൊരാളുടെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടറിൽ കഞ്ചാവ് കൊണ്ടുവെച്ച് വാഹന ഉടമയെ കേസിൽപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ വൈദികനെ അറസ്റ്റുചെയ്തു. ചന്ദനക്കാംപാറ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫിന്റെ പരാതിയിൽ ചന്ദനക്കാംപറയിലെ ഫാ. ജയിംസ് വർഗീസ് തെക്കെമുറിയിലിനെ(43)യാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.കൃഷ്ണകുമാറും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. കേസിൽ മൂന്നാം പ്രതിയാണ് ഫാ. ജയിംസ് വർഗീസ്.
മറ്റു രണ്ടുപ്രതികളായ വൈദികന്റെ സഹോദരൻ സണ്ണി, റോയി തെക്കമുറിയിൽ എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. 2017 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം. നേരത്തേ വിദ്യാർഥിയെ പീഡിപ്പിച്ചുവെന്ന കേസിൽ വൈദികൻ ജയിംസ് വർഗീസ് പ്രതിയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട നടത്തിപ്പിൽ സജീവമായി പ്രവർത്തിച്ചയാളാണ് തോട്ടത്തിൽ ജോസഫ്. ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനത്തിൽ 1.17 കിലോ കഞ്ചാവ് കൊണ്ടുവെച്ച് വാഹനത്തിൽ കഞ്ചാവ് കടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥരെ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് വിഭാഗം വാഹനം പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. വാഹന ഉടമ ജോസഫ് താൻ നിരപരാധിയാണെന്ന് പറയുകയും നാട്ടുകാർ ജോസഫിനോടൊപ്പംകൂടി പ്രതിഷേധിക്കുകയും ചെയ്തു. നിരപരാധിത്വം വ്യക്തമാക്കി ജോസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതോടെ അന്വേഷണം പോലീസ് ഏറ്റെടുത്തു. തുടർന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാൽ അന്വേഷിച്ച് റിപ്പോർട്ട് നൽകി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്." 

വാർത്തയുടെ ലിങ്ക് താഴെ
https://www.mathrubhumi.com/print-edition/kerala/thalipparampu-1.3150173