ഇതര മത ആഘോഷങ്ങളിൽ പങ്കെടുക്കാം, റസൂൽ ഒരു കാര്യം ചെയ്തില്ല എന്നത് അത് ചെയ്യാൻ പാടില്ല എന്ന് പറയുന്നതിന് ന്യായീകരണമാവുന്നില്ല. - ജമാഅത്തെ ഇസ്ലാമി
ഇതര മത ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി
മൗദൂദികൾ
ആഘോഷങ്ങൾ
..... നബി (സ) യോ സ്വഹാബികളോ ആലോഷങ്ങളിൽ പങ്കെടുക്കുകയോ ,
ആശംസകൾ കൈമാറുകയോ ചെയ്തിട്ടുണ്ടോ എന്ന ലളിത ചോദ്യമാണ്
ഉന്നയിക്കപ്പെടുന്നത്.
അവർ അങ്ങിനെ ചെയ്തിട്ടില്ലന്നത് ശരിയാവാം .
എന്നാൽ ,
റസൂൽ ഒരു കാര്യം ചെയ്തില്ല എന്നത്
അത് ചെയ്യാൻ പാടില്ല എന്ന് പറയുന്നതിന്
ന്യായീകരണമാവുന്നില്ല.
[ ജമാ അത്തെ ഇസ് ലാമി മുഖപത്രം
പ്രബോധനം 2013 നവംബർ 22
പേജ്: 7 ]
നബി തങ്ങൾ ചെയ്തൊ സ്വഹാബി ചെയ്തോ എന്നതാണ് പുത്തൻ വാദികളുടെ പ്രധാന ചോദ്യം ഈ മാനദണ്ഡപ്രകാരം നബിദിനാഘോഷം, ആണ്ട് അനുസ്മരണങ്ങൾ, മറ്റ് സൽക്കർമ്മങ്ങൾ എല്ലാം ഇവർ തോട്ടിലേക്ക് വലിച്ചെറിഞ്ഞു..
ഇപ്പോഴും അന്യമത ആചാരങ്ങളിൽ പങ്കുചേരുന്നു...
അതിനു യാതൊരു കുഴപ്പവുമില്ല നബിതങ്ങൾ ചെയ്തില്ല എന്നതുകൊണ്ട് അതിലും പങ്കെടുക്കാൻ പാടില്ല എന്ന് വരില്ല എന്നാണ് ന്യായീകരണം...
അഹ്‌ലുസുന്നത്തി വൽ ജമാഅ സത്യ പാതയാണ് എന്നത് കാലം തെളിയിച്ചു കൊണ്ടേയിരിക്കും....
തിരുവോണനാളിൽ SIO ഒരുക്കിയ സംഗമ നോട്ടീസ് കൂടി കാണുക...⤵️
Post a Comment