പ്രസംഗം ഗംഭീരമാക്കാൻ 10 വഴികൾ : ഈ പത്തു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളും ഒരു നല്ല പ്രാസംഗികനാകും
✒️Marjorie North
വിവ: അബൂ ത്വാഹിർ ഫൈസി മാനന്തവാടി
1. സഭാകമ്പം (പരിഭ്രമം) ഒഴിവാക്കുക..
നന്നായി പരിശീലിക്കുകയും തയ്യാറാക്കുകയും ചെയ്യുക!
നിങ്ങളുടെ ഹൃദയമിടിപ്പ്, കൈ, കാൽ, ചുണ്ട് എന്നിവ വിറയൽ പൂർണമായും ഒഴിവാക്കണം.
നിങ്ങൾ പ്രസംഗിക്കുമ്പോൾ ഇത് പോലുള്ള എല്ലാ ശാരീരിക പ്രതികരണങ്ങളും എല്ലാ ആളുകൾക്കും അനുഭവപ്പെടും.
ഈ ഉത്കണ്ഠയെ മറികടക്കാനുള്ള ഏറ്റവും നല്ല മാർഗം കൂടുതൽ തയ്യാറാകുക, പരിശീലിക്കുക എന്നിവയാണ്.
നിങ്ങളുടെ മാറ്റർ നിരവധി തവണ പരിശോധിക്കാൻ സമയമെടുക്കുക. പ്രസംഗിക്കാൻ പോകുന്ന വിഷയവുമായി മാനസികമായി പൊരുത്തം പ്രാപിക്കുക.
ശേഷം ഒരുപാട് പരിശീലിക്കുക.
അതിനായി നിങ്ങൾ സ്വയം വീഡിയോ എടുക്കുക, അല്ലെങ്കിൽ നിങ്ങളുടെ പ്രസംഗത്തിലെ പോരായ്മകൾ കണ്ടെത്താൻ ഒരു സുഹൃത്തിനെ ചുമതലപ്പെടുത്തി അവനെ കേൾപ്പിക്കുക.
2. നിങ്ങളുടെ പ്രേക്ഷകരെ അറിയുക. നിങ്ങളുടെ പ്രഭാഷണം അവരെക്കുറിച്ചാണ്, അവരോടാണ്. നിങ്ങളെക്കുറിച്ചല്ല, നിങ്ങളോടല്ല
നിങ്ങളുടെ മാറ്റർ തയ്യാറാക്കാൻ തുടങ്ങുന്നതിനുമുമ്പ്, പ്രഭാഷണം ആർക്കുവേണ്ടിയാണെന്ന കാര്യം നന്നായി പരിഗണിക്കുക. നിങ്ങളുടെ ശ്രോതാക്കളെക്കുറിച്ച് നിങ്ങൾക്ക് കഴിയുന്നത്ര പഠിക്കുക.
നിങ്ങളുടെ വാക്കുകളുടെ തിരഞ്ഞെടുപ്പ്, വിവരത്തിന്റെ നിലവാരം, ഓർഗനൈസേഷൻ പാറ്റേൺ, പ്രസ്താവനകൾ എന്നിവ നിർണ്ണയിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
3. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് നിങ്ങളുടെ മേറ്ററിൽ അടങ്ങിയ വിഷയങ്ങൾ ഏറ്റവും ഫലപ്രദമായ രീതിയിൽ ക്രമീകരിക്കുക.
നിങ്ങളുടെ പ്രഭാഷണത്തിന് ഒരു ചട്ടക്കൂട് ഉണ്ടാക്കുക. വിഷയം, പൊതു ഉദ്ദേശ്യം, നിർദ്ദിഷ്ട ഉദ്ദേശ്യം, കേന്ദ്ര ആശയം, പ്രധാന പോയിന്റുകൾ എന്നിവ എഴുതുക. അവ ആദ്യ 30 സെക്കന്റിനുള്ളിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് ഉറപ്പാക്കുക.
4. പ്രേക്ഷകരുടെ പ്രതികരണം ശ്രദ്ധിച്ച് അതിനോട് പൊരുത്തപ്പെടുക.
പ്രേക്ഷകരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അവരുടെ പ്രതികരണങ്ങൾ അളക്കുക, നിങ്ങളുടെ സന്ദേശം ക്രമീകരിക്കുക, വഴക്കമുള്ളതായി തുടരുക. അർപ്പണബോധമുള്ള പ്രേക്ഷകരാണ് നിങ്ങളുടെ മുമ്പിൽ, പക്ഷേ, അവരുടെ ശ്രദ്ധ തെറ്റുണ്ടെങ്കിൽ നിങ്ങളുടെ പ്രസംഗത്തിന് എന്തോ കുഴപ്പമുണ്ടെന്ന് ഉടനടി മനസ്സിലാക്കി അവരുടെ ശ്രദ്ധ തന്നിലേക്ക് കൊണ്ടുവരാനുള്ള പൊടികൈകൾ പ്രയോഗിക്കുക.
5. നിങ്ങളുടെ വ്യക്തിത്വം മനോഹരമാക്കുക .
നിങ്ങളുടെ പ്രേക്ഷകർക്കു മുമ്പിൽ നിങ്ങൾ ഒരു വ്യക്തിത്വമുള്ള ആളായിരിക്കണം.
നിങ്ങളുടെ പേരിൽ അപവാദങ്ങളോ മോശമായ കാര്യങ്ങളോ അവർക്കിടയിൽ പ്രചാരത്തിൽ ഉണ്ടാവാൻ പാടില്ല.
നിങ്ങൾ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണെങ്കിൽ നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും നിങ്ങളുടെ പ്രേക്ഷകർ അപ്പാടെ വിശ്വസിക്കും.
6. നർമ്മം ഉപയോഗിക്കുക, കഥകൾ പറയുക, ഫലപ്രദമായ ഭാഷ ഉപയോഗിക്കുക.
നിങ്ങളുടെ അവതരണത്തിൽ ഒരു രസകരമായ കഥ അവതരിപ്പിക്കുക, നിങ്ങൾ തീർച്ചയായും നിങ്ങളുടെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കും. ഒരു പ്രസംഗത്തിൽ ഒരു വ്യക്തിപരമായ സ്പർശം പ്രേക്ഷകർ പൊതുവെ ഇഷ്ടപ്പെടും. ഒരു കഥയ്ക്ക് അത് നൽകാൻ കഴിയും.
7. പ്രസംഗിക്കുമ്പോൾ എഴുതിവച്ച കുറിപ്പ്, സ്ക്രിപ്റ്റ് എന്നിവ നോക്കി വായിക്കരുത്.
നിങ്ങൾ കുറിപ്പിൽ നോക്കി വായിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ പ്രേക്ഷകരിൽ നിന്ന് തെറ്റും.
അത് അവരിൽ മടുപ്പുളവാക്കും.
കുറിപ്പ് ഇല്ലാതെ പ്രസംഗിച്ചു ശീലിക്കണം. കാരണം നിങ്ങൾ പ്രസംഗിക്കാൻ ഉദ്ദേശിക്കുന്ന മാറ്റർ നിങ്ങളുടെ മെമ്മറിയിൽ നിലനിർത്താനും അത് എടുത്തു പറയാനും ഇത് സഹായിക്കും.
8.നിങ്ങളുടെ ശബ്ദവും കൈകളും ഫലപ്രദമായി ഉപയോഗിക്കുക.
വാക്കേതര ആശയവിനിമയമാണ് പ്രസംഗത്തിൽ ഭൂരിഭാഗവും നടക്കുന്നത്. വെറും ശബ്ദ സന്ദേശം ആരേയും പിടിച്ചിരുത്താറില്ല.
ബോഡി ലാംഗ്വേജ് വളരെ പ്രധാനപ്പെട്ടതാണ്.
9.തുടക്കത്തിൽ ശ്രദ്ധ പിടിച്ചുപറ്റുക, ഉഗ്രൻ പ്രസ്താവനയോടെ അവസാനിപ്പിക്കുക.
"ഇന്ന് ഞാൻ നിങ്ങളോട് X- നെക്കുറിച്ച് സംസാരിക്കാൻ പോകുന്നു" എന്ന് തുടങ്ങുന്ന പ്രസംഗം മിക്ക ആളുകളും ആസ്വദിക്കാറില്ല. പകരം, ഞെട്ടിപ്പിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക്, രസകരമായ ഒരു കഥ, സംക്ഷിപ്ത ഉദ്ധരണി എന്നിവ പറഞ്ഞു തുടങ്ങുക...
എപ്പോഴും നിങ്ങളുടെ പ്രേക്ഷകർ ഓർക്കുമെന്ന് ഉറപ്പുള്ള ഒരു ശക്തമായ പ്രസ്താവനയോടെ അവസാനിപ്പിക്കുകയും ചെയ്യുക.
10. ഓഡിയോവിഷ്വൽ ഉപകരണങ്ങൾ വിവേകത്തോടെ ഉപയോഗിക്കുക.
വളരെയധികം ആളുകൾക്ക് അവരുടെ പ്രഭാഷണം കുളമാക്കാൻ സാധിക്കുന്ന കാര്യമാണ് മൈക്ക് പോലുള്ള ഉപകരണങ്ങൾ. അതിനാൽ അവ മിതമായി ഉപയോഗിക്കുക. അവ നിങ്ങളുടെ ഉള്ളടക്കം മെച്ചപ്പെടുത്തുക, വ്യക്തമാക്കുക, നിങ്ങളുടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുക, നിലനിർത്തുക, എന്നിവയിൽ ഏതെങ്കിലും ഒരു കാര്യം നിർവഹിച്ചിരിക്കണം.
ഇതൊന്നും ചെയ്യാത്ത കേവലം ഉപകരണം പ്രഭാഷണത്തെ വികൃതമാക്കും.
Post a Comment