“പൊട്ടച്ചിറയിൽ പഠിച്ചവരാരും പൊട്ടന്മാരാവില്ല” - ബീവി ഫാത്തിമ ഉമ്മ തണലേകിയ സ്ഥാപനം
“പൊട്ടച്ചിറയിൽ പഠിച്ചവരാരും പൊട്ടന്മാരാവില്ല”
മഹതി ഫാത്തിമ ബീവി തന്റെ സ്ഥാപനമായ പൊട്ടച്ചിറ അൻവരിയ്യയെക്കുറിച്ച് പ്രസ്താവിച്ചതാണിത്. കാരണം വാനലോകത്ത് നിന്നുള്ള ഒരു പ്രകാശം ഇന്ന് സ്ഥാപനം നിലകൊള്ളുന്നിടത്ത് വെട്ടിത്തിളങ്ങുന്നത് മഹതി സ്വപ്നത്തിൽ ദർശിച്ചിരുന്നു.
മഹതി ഫാത്തിമ ബീവിയുടേയും അജ്മീർ ഫഖീർ മീറാൻ ഔലിയയുടെയും
ആത്മീയതിരുന്നോട്ടം തന്നെയാണ് ഈ സ്ഥാപനത്തിന്റെ മുഖമുദ്ര.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതരിൽ പൊട്ടച്ചിറയിൽ എത്താത്തവർ വിരളമാണ്.നിരവധി സൂഫി വര്യരും സാദത്തുകളും ഉലമാക്കളും ഇവിടം സന്ദർശിച്ച് പുണ്യം തേടി.
അമ്പതാണ്ട് പൂർത്തിയാക്കിയ പ്രഭയിൽ തലയുയർത്തി നിൽക്കുന്ന പൊട്ടച്ചിറയിലെ ഈ അഭിമാനസൗധം വീണ്ടുമൊരു അഡ്മിഷൻ കാലത്തിലേക്ക് കടക്കുകയാണ്.
കിതാബുകളുടെ ആഴത്തിലേക്കിറങ്ങി
അൻവരി ബിരുദം കരസ്ഥമാക്കാൻ മുതവ്വലും കാലത്തിന്റെ വിളിക്ക് കാതോർത്ത് ആധുനിക സമന്വയ വിദ്യാഭ്യാസം നേടാനുള്ള ശരീഅത്ത് കോഴ്സും ഇന്നിവിടം സജ്ജമാണ്.
ഖുർആൻ പാരായണം ഏറെ ഇഷ്ടപ്പെട്ടിരുന്ന മഹതി ബീവി ഉമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കപ്പെട്ട തഹ്ഫീളുൽ ഖുർആൻ കോളേജും പ്രവർത്തന ഗോഥയിലാണ്.
മതഭൗതിക വിദ്യാഭ്യാസം കരഗതമാക്കി ആത്മീയ ശിക്ഷണം സ്വീകരിച്ച് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൽ അടിയുറച്ച് സമസ്തയെ നെഞ്ചിലേറ്റി ഒരു ജീവിതഗാഥ തീർക്കാൻ ഈ സ്ഥാപനം നിങ്ങൾക്കും മക്കൾക്കും ഒരു മുതൽക്കൂട്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
📎അൻവരിയ്യ അഡ്മിഷൻ
Email: anwariyya300@gmail.com
Post a Comment