ജിംനാസ്റ്റിക്സ് സുരക്ഷിക്കായി ബിക്കിനി ഒഴിവാക്കി, പുരുഷൻമാരെ ആകർഷിക്കാതിരിക്കാൻ ഇനി ഫുൾ വസ്ത്രം : ഇസ്ലാമിനെ പരിഹസിച്ചവർക്ക് മുമ്പിൽ ആധുനിക ഒളിംപിക്സ് ഫത്‌വ


ആധുനിക ലോകത്ത് ഒരു സംഭവമുണ്ടായി..
അതും കഴിഞ്ഞ ദിവസം..

പ്രത്യേകം ശ്രദ്ധിക്കണം ആറാം നൂറ്റാണ്ടിൽ അല്ല. ഈ സംഭവവും അതുമായി ബന്ധപ്പെട്ട പ്രസ്താവനകളും കാണുമ്പോൾ അത് ആറാം നൂറ്റാണ്ടിലെ എന്നാർക്കും തോന്നിപ്പോകരുത് എന്നത് കൊണ്ടാണ് പ്രത്യേകം എഴുതിയത്..

പതിനെട്ട് കൊല്ലക്കാലം നൂറുകണക്കിന് കായിക  താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിന് 176 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമേരിക്കൻ വനിതാ ടീമിന്റെ മുൻപരിശീലകൻ ലാറി നാസറാണ്  കഥയിലെ  ഒരു കഥാപാത്രം..

മൂപ്പരുടെ ഞെട്ടുന്ന പീഡനക്കഥകൾ പുറത്തുവന്നതിനുശേഷം ജിംനാസ്റ്റിക് താരങ്ങൾ ഒരു ആവശ്യം ഉന്നയിച്ചു.  വേഷത്തിൽ മാറ്റം വേണമെന്ന ആവശ്യമായിരുന്നു അത്. 

ശ്രദ്ധിക്കണം വസ്ത്രവും സുരക്ഷയും തമ്മിൽ എന്തോ ബന്ധമുള്ളത് പോലെ തോന്നി.. എനിക്കല്ല, അവർക്ക്..

അങ്ങനെ  സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാർഡിന് പകരം കണങ്കാൽ വരെയെത്തുന്ന വേഷം ധരിച്ചു  ഏകദേശം ശരീരം മുഴുവൻ മറച്ചു ജർമ്മൻ ടീം  ഇന്നലെ ഒളിമ്പിക്സിൽ  അരങ്ങിൽ എത്തി...

പുതിയ തലമുറയ്ക്ക് ജിംനാസ്റ്റിക്സ് സുരക്ഷിതമായ ഒരു ഗെയിമാണെന്ന തോന്നലുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീമംഗം സാറ വോസ് പറഞ്ഞു... 

ഞാനല്ല, ജിംനാസ്റ്റിക്ക് ടീമംഗം ആണ് പറഞ്ഞത്..
സുരക്ഷിതം എന്നതിന് പ്രത്യേകം അടിവര ഇടണം.. 

 ഞങ്ങൾ ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ് എന്ന്  ഒളിമ്പിക്സിനെിത്തിയ ടീമംഗം പൗലീൻ ഷേഫർ പറഞ്ഞു. 
ഞാനല്ല ജിംനാസ്റ്റിക്ക് ടീമംഗം ആണ് പറഞ്ഞത്..

ആത്മ വിശ്വാസം എന്നതിന് പ്രത്യേകം അടിവര ഇടണം...
എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടാവണം. ഇത് ലോകത്തെ മുഴുവൻ കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം ടീമംഗം ഷെയ്ഫർ പറഞ്ഞു..

ഞാനല്ല ജിംനാസ്റ്റിക്ക് ടീമംഗം ആണ് പറഞ്ഞത്..

ഇതിനും ഒരു അടിവര ഇടണം...

ശരീരം മറക്കാത്ത മത്സര ദൃശ്യങ്ങൾ ഇനി സംപ്രേഷണം ചെയ്യരുത് എന്ന് ജർമ്മൻ ടീം ആവശ്യപ്പെട്ടിരുന്നു..

ഞാനല്ല, 2021 ലെ  ജർമ്മൻ ഒളിമ്പിക്‌സ് ടീം ആണ് ആവശ്യപ്പെട്ടത്

അടിവര ഇടാൻ ഒന്ന് കൂടി ആയല്ലോ...

ഈ അടിവരകൾക്ക് പുറമെ ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്ന് പെർമനന്റ് മാർക്കർ കൊണ്ട് രേഖപ്പെടുത്തുകയും വേണം...
Mammootty Anjukunnu