മകനെ അറുക്കുക എന്ന് ഒരു സ്വപ്ന സന്ദേശം ലഭിക്കുമ്പഴേക്കും അതിനായി തുനിഞ്ഞ പിതാവിൽ എന്തു മാതൃകയാണുള്ളത്? യുക്തിവാദികളുടെ ചോദ്യത്തിന് മറുപടി

എല്ലാ ബലി പെരുന്നാളിലും നിരീശ്വരവാദികൾ ഉന്നയിക്കുന്ന ചോദ്യമിതാണ്.

"മകനെ അറുക്കുക എന്ന് ഒരു സ്വപ്ന സന്ദേശം ലഭിക്കുമ്പഴേക്കും അതിനായി തുനിഞ്ഞ പിതാവിൽ എന്തു മാതൃകയാണുള്ളത്?"

അങ്ങിനെയൊരു സ്വപ്നം കണ്ടാൽ കത്തിയെടുക്കരുതെന്നു തന്നെയാണ് മതപാഠം.
കാരണം പൈശാചികമായ സ്വപ്‌നങ്ങൾ സാധ്യമാണ്.
എന്നിട്ടും ഇബ്രാഹീം (അ) എന്തുകൊണ്ട് മെനക്കെട്ടിറങ്ങി എന്ന ചോദ്യം പ്രസക്തം തന്നെയാണ്.

ജ്ഞാനശാസ്ത്രത്തെ കുറിച്ചല്പമറിയുന്നവർക്കീ മറുപടി മതിയാകും.
അറിവുറവിടങ്ങളിൽ പിഴക്കാത്തത് വെളിപാട് മാത്രമാണ്.
വെളിപാടിറങ്ങുന്ന പ്രവാചകനാണ് ഇബ്രാഹീം അ.
താൻ കണ്ട സ്വപ്നം പിശാച്ചിൽ നിന്നോ, ഇലാഹിൽ നിന്നോ എന്നറിയാൻ പ്രവാചകർക്ക് പ്രയാസമില്ല.

ഇലാഹിൽ നിന്നാണെങ്കിൽ മകനെ അറുക്കൽ തന്നെയാണുത്തമം.
ദൈവകല്പനക്കപ്പുറം നന്മതിന്മ വ്യവച്ചേദത്തിന് മറുമാനമില്ല.

എന്നാൽ മകന്റെ കഴുത്തിലല്ല,
മൃഗത്തിന്റേതിലാണ് കത്തിവക്കേണ്ടതെന്ന തിരുത്തലുമായി ജിബ്‌രീൽ വന്നു.

അന്നോളം പലജനതയും പുലർത്തിയ നരബലി പോലൊരു തിന്മയുടെ ഗൗരവം ബോധ്യമാകാൻ അൽപം നാടകീയമായി അവതരിപ്പിക്കണമെന്നത് ലളിത യുക്തിയാണ്.

കേവലമൃഗബലിയുമല്ല പെരുന്നാൾ ദിനത്തിൽ മാതൃകയാക്കുന്ന കർമം.
മാംസദാനത്തിനുള്ള ബലിയാണത്.
അറുത്തത് കൊണ്ട് മാത്രം വീടില്ല, കൊടുത്തു തന്നെ വീട്ടണം ആ കർമം.

കർമശാസ്ത്രത്തിൽ അറവിനെക്കാൾ പറഞ്ഞതും ഈ കൊടുപ്പിനെക്കുറിച്ചാണ്.
Right solution